Saturday, April 2, 2016

യോഗയുടെ സമകാലിക പ്രസക്തി



ലോകത്തിന് ഭാരതീയ സംസ്കാരത്തിന്റെ സംഭാവനകളിൽ ഒന്നാണ് യോഗ. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചു കൊണ്ട് ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി നിത്യ പരിശീലനത്തിലൂടെ മനുഷ്യ മനസ്സിന്റെയും ആത്മാവിന്റെയും അനന്ത സാധ്യതകൾ പുറത്തു കൊണ്ടുവരുന്ന ഒരു ജീവിത രീതിയാണ് യോഗ. യോഗജാതി മത വർണ്ണ ലിംഗങ്ങൾക്ക് അതീതമാണ്.
ജീവിതത്തിലെ അത്യന്താപേക്ഷിതമായ ആരോഗ്യത്തിന് പ്രധാനമായി രണ്ട് വിഭാഗങ്ങളാണ് ഉള്ളത്. ശാരീരിക ആരോഗ്യവും മാനസീക ആരോഗ്യവും. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മത്സരവും സമ്മർദ്ധവും നിറഞ്ഞ ലോകത്ത് മനുഷ്യന്റെ വർദ്ധിച്ചു ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ ഒരു പരിഹാരമാണിത്.
ഒരു വ്യക്തിയുടെ സമഗ്രമായ പൂർണ്ണതയാണ് യോഗ പ്രധാനം നൽകുന്നത്.
എന്ത് കൊണ്ട് യോഗ?
-----------------------------------
ആധുനീക കാലഘട്ടത്തിൽ യോഗയുടെ പ്രാധാന്യം വർദ്ധിച്ചുവരികയാണ്.ജീവിത ശൈലീ രോഗങ്ങൾ കൂടി വരികയും മാനസീകവും ശാരീരികവുമായ അസ്വസ്ഥതകൾ വർദ്ധിച്ചുവരികയും ചെയ്യുമ്പോൾ യോഗാസനത്തിലൂടെ ശരീരത്തിനും ,പ്രാണായാമത്തിലൂടേയും ധ്യാന മനസിനും സ്വാസ്ഥ്യംപ്രധാനം ചെയ്ത് ജീവിതം അർത്ഥവത്താക്കാൻ യോഗശാസ്ത്രം സഹായിക്കുന്നു.
കൃത്യവും ശാസ്ത്രീയവുമായ പഠനവും പരിശീലനവും കൊണ്ട് ,പഞ്ചേന്ദ്രിയങ്ങളെ വരുതിയിൽ കൊണ്ടുവന്ന് ശരീരത്തിനും മനസ്സിനും കൃത്യമായ വിശ്രമം കൊടുത്തു മനസ്സിനെ ശുദ്ധീകരിച്ച് ആരോഗ്യത്തെ വർദ്ധിപ്പിച്ച് ജീവിതം ആനന്ദകരമാക്കാൻ യോഗസഹായിക്കുന്നു.
അതു കൊണ്ടു തന്നെ സ്വഭാവരൂപീകരണത്തിനും, ഓർമ്മശക്തി വർദ്ധിപ്പിക്കുവാനും, ഊർജ്ജസ്വലത പ്രധാനം ചെയ്യുവാനും യോഗയെക്കാൾ മികച്ച മറ്റൊരു മാർഗ്ഗമില്ല.
യോഗ എന്ന വാക്കു കേള്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ മനസ്സില്‍ ഓടിയെത്തുന്നത്‌ ചില 'പോസു'കളാണ്‌! ചമ്രം പടിഞ്ഞ് കണ്ണടച്ചു കൈയും നീട്ടി ഇരിക്കുന്ന ഒരാളുടെ രൂപം, അല്ലെങ്കില്‍ തല കീഴൊട്ടാക്കി കാല്‍ മുകളിലേക്കുയര്‍ത്തി നില്‍ക്കുന്ന രൂപം.... അങ്ങനെയങ്ങനെ.
ഇപ്പോള്‍ കുറച്ചാള്‍ക്കാര്‍ക്ക്‌ അത്‌ ശ്വാസ നിയന്ത്രണമാണ്‌ എന്നും ധാരണയുണ്ട്‌. ഈ പറഞ്ഞവയില്‍ ആദ്യത്തെതിനെ ആസനം എന്നും രണ്ടാമത്തേതിനെ പ്രാണായാമം എന്നും പറയും.ഇവ രണ്ടും 'യോഗ' യുടെ രണ്ടു ഘടകങ്ങള്‍ മാത്രമാണ്‌.
എട്ട്‌ ഘടകങ്ങള്‍ (അംഗങ്ങള്‍) ആണ്‌ 'യോഗ' യ്ക്കുള്ളത്‌. ഇവയെ അഷ്ടാംഗങ്ങള്‍ എന്നു വിളിക്കുന്നു.
യമം, നിയമം, ആസനം, പ്രാണായമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ഇവയാണ്‌ അഷ്ടാംഗങ്ങള്‍.
ഇവയ്ക്കോരോന്നിനും 'യോഗ' യില്‍ പ്രാധാന്യമുണ്ട്‌.
'യോഗ' ഒരു ദര്‍ശന (philosophy) മാണ്‌.
പഞജലി മഹര്‍ഷിയാണ്‌ യോഗയുടെ പ്രധാന ആചാര്യന്‍.
പിന്നീടു വന്ന ആചാര്യന്‍ മാര്‍ ഈ ശാസ്ത്രത്തിന്റെ ആരോഗ്യപരമായ ഗുണങ്ങളെ മനസ്സിലാക്കുകയും അവയെ പ്രചരിപ്പിക്കുകയും ചെയ്തു എന്നു മാത്രം. പൂര്‍ണമായ ഒരു ചികില്‍സാ ശാസ്ത്രമല്ല 'യോഗ'. എന്നാല്‍ നിരവധി രോഗങ്ങളില്‍ ഫലപ്രദമായി 'യോഗ' പ്രയോജനപ്പെടുത്താം.
യോഗ ഏതു മതത്തില്‍ പെട്ടവര്‍ക്കും ചെയ്യാം!അപ്പോള്‍ നിരീശ്വര വാദികള്‍ക്കോ? അവര്‍ക്കും ചെയ്യാം! ബുദ്ധന്‍ നിരീശ്വരവാദിയായിരുന്നല്ലൊ. പക്ഷെ എറ്റവും ശ്രേഷ്ഠനായ യോഗിയുമായിരുന്നു. യോഗയിലൂടെയാണ്‌ അദ്ദേഹത്തിന് ബോധോദയം ഉണ്ടായതും.
'യോഗ' എന്ന വാക്കിന്‌ 'സംയോജിപ്പിക്കുന്നത്‌' എന്നണര്‍ത്ഥം.
ജീവാത്മാവിനേയും (നമ്മുടെindividual soul ) പരമാത്മാവിനേയും (cosmic soul) സംയോജിപ്പിക്കുന്നതാണ് 'യോഗ' .
'വഴി' 'രീതി' എന്നിങ്ങനേയും 'യോഗ' യ്ക്ക്‌ അര്‍ത്ഥമുണ്ട്‌.
മോക്ഷത്തിലേക്കുള്ള വഴി, മോക്ഷം കിട്ടാന്‍ ചെയ്യേണ്ട രീതി, ഇതൊക്കെയാണ്‌ 'യോഗ' .
എന്നാല്‍ നമുക്കറിയാം, ഇന്ന്‌ ആരോഗ്യ സം രക്ഷണത്തിനുള്ള ഒരു മാര്‍ഗമായാണ്‌ 'യോഗ' ആളുകള്‍ സ്വീകരിക്കുന്നത്‌. എന്നാല്‍ 'യോഗ' യുടെ പൂര്‍ണമായ പ്രയോജനം കിട്ടണമെങ്കില്‍ അതിന്റെ ദര്‍ശനവും അല്പം അറിഞ്ഞിരിക്കണം. കാരണം ഇത്‌ വെറും ശരീരിക വ്യായാമം അല്ല.
യോഗയുടെ ഗുണങ്ങളിൽ ചിലത്.
യോഗസ്ഥിരമായി ചെയ്യുന്നത് ദഹന പ്രക്രിയയ്ക്ക് സഹായിക്കും.
യോഗ നമ്മുടെ ശരീരത്തിലെ വിഷത്തെ പുറത്തുവിടുകയും പ്രതിരോധശക്തി വര്‍ധിപ്പിക്കുകയും ചെയുന്നു.
ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നു. കൂടാതെ മുഖക്കുരു, അകാല വാര്‍ദ്ധക്യം എന്നിങ്ങനെ നമ്മുടെ ശരീരത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് യോഗമൂലം പരിഹാരമുണ്ടാകുന്നു.
യോഗ മാനസിക പിരുമുറുക്കം കുറയുന്നതിന് സഹായിക്കുന്നു.
യോഗ മസിലിന് നല്ല അയവും നമ്മുടെ കരുത്ത്, സ്റ്റാമിന എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
നിരന്തരം യോഗ ചെയ്യുന്നതു മൂലം ബ്ലഡ് പ്രഷര്‍ കുറയുന്നു.
യോഗ ചെയുന്നതുനമ്മുടെ ശരീരത്തിലെ കൊളസ്‌ടോള്‍ ലെവല്‍ കുറയുന്നതിന് സഹായിക്കുന്നു.
ശ്വസനേന്ദ്രിയങ്ങളെ സംബദ്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും.
ദിവസവും യോഗ ചെയുന്നത് മനസിനെ നിയന്ത്രിക്കുന്നതിനു സഹായിക്കും
യോഗ സ്വഭാവരൂപീകരണത്തിനും ഒരു പ്രധാനപങ്ക് വഹിക്കുന്നു
യോഗ ചെയ്യുമ്പോൾ
--------------------------------
ശ്രദ്ധിക്കേണ്ടത്.
--------------------------
രാവിലെയും വൈകുന്നേരവും ആണ് യോഗ ചെയ്യുവാന്‍ തിരഞ്ഞടുക്കേണ്ടത്
കുറച്ച് സമയം വിശ്രമിച്ചതിനു ശേഷമായിരിക്കണം യോഗ ആരംഭിക്കേണ്ടത്.
യോഗ ചെയുവാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലം ശാന്തവും പൊടിപടലങ്ങള്‍ ഇല്ലാത്തതും ഈര്‍പ്പമില്ലാത്തതുമായ സ്ഥലവുമായിരിക്കണം.
ആഹാരത്തിനു മുന്‍പ് വേണം യോഗ ചെയ്യേണ്ടത്!. ആഹാരം കഴിച്ചതിനുശേഷം യോഗ ചെയ്യുവാന്‍ പാടില്ല.
വാരിവലിച്ച് ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക, ചിട്ടയായ ഭക്ഷണ ശീലം ശീലിക്കുക.
യോഗ ചെയ്യുമ്പോള്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക ഇത്. നമ്മുടെ ശരീര ഭാഗങ്ങള്‍ സ്വതന്ത്രമായി ചലിപ്പിക്കാന്‍ സഹായിക്കും.
ഗര്‍ഭാവസ്ഥയിലും യോഗ ചെയാവുന്നതാണ്.
പ്രത്യേകിച്ച്‌ അസുഖമൊന്നുമില്ലാത്തവര്‍ ആരോഗ്യസമ്രക്ഷത്തിനായി എങ്ങനെ യോഗ ചെയ്യണം?
താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1. യോഗ നന്നായി അറിയാവുന്ന ഒരാളില്‍ നിന്നായിരിക്കണം അതു പഠിക്കേണ്ടത്‌. സ്വയം പഠിച്ചുകളയാം എന്ന ചിന്ത വേണ്‍ട.
2. എട്ടു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ യോഗ ചെയ്യേണ്ടതില്ല. അവര്‍ കളിച്ചും ചിരിച്ചും വളരട്ടെ!
3. കഴിയുന്നതും വെജിറ്റേറിയന്‍ ആയിരിക്കുന്നതാണ്‌ നല്ലത്‌.
4. കഴിയുന്നതും കള്ളം പറയാതിരിക്കുക ; മറ്റുള്ളവരുടെ നന്മകള്‍ കാണാന്‍ ശ്രമിക്കുക. ക്രമേണ യമനിയമങ്ങള്‍ കൈവന്നുകൊള്ളും.
5. പറ്റുമെങ്കില്‍ ഒരു ഡോക്ടറെ കണ്ട്‌ പ്രാഥമിക ആരോഗ്യ പരിശോധന നടത്തുന്നത്‌ നന്നായിരിക്കും. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ പലപ്പോഴും നമുക്ക്‌ അദൃശ്യമായിരിക്കും. ഈ രോഗങ്ങളുള്ളവര്‍ അതറിയാതെ യോഗ ചെയ്യുന്നത്‌ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ചെയ്യുക.
6. രാവിലെ, അല്ലെങ്കില്‍ ഭക്ഷണം കഴിഞ്ഞ്‌ മൂന്നു മണിക്കൂര്‍ എങ്കിലും കഴിഞ്ഞേ യോഗ ചെയ്യാവൂ.
7.കാറ്റും വെളിച്ചവുമുള്ള വൃത്തിയായ ഒരു മുറിയില്‍ നല്ല നീളവും വീതിയുമഉള്ള ഒരു കോട്ടണ്‍ ബെഡ്ഷീറ്റ് വിരിച്ച് അതില്‍ നിന്നു വേണം യോഗ ചെയ്യാന്‍.
8. ഇറുക്കമില്ലാത്ത, അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചു വേണം യോഗ ചെയ്യാന്‍.
9. ക്ഷമയും നിശ്ചയദാര്‍ഢ്യവും പാലിക്കുക. ലളിതമായ ആസനങ്ങള്‍ ആദ്യം ശീലിക്കുക. ചിലപ്പോള്‍ നാം ആഗ്രഹിക്കുന്ന വേഗതയില്‍ ആസനങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞെന്നു വരില്ല.
10. തിടുക്കം കൂട്ടാതിരിക്കുക;അത്യധ്വാനം ചെയ്യാതിരിക്കുക.
11. തുടക്കക്കാര്‍ക്ക്‌ യോഗ തുടങ്ങുമ്പോള്‍ അല്പം 'പിടുത്തം' ശരീരത്തിന്‌ തോന്നാം. അതിന്‌ ചെറിയ തോതില്‍ 'ലൂസനിംങ് എക്സര്‍സൈസ്' ചെയ്യാം.
12. തുടര്‍ന്ന്‌ ലളിതമായ ആസനങ്ങള്‍ പരിശീലിക്കാം.
13. മൂന്നു തരത്തിലാണ്‌ ആസനങ്ങള്‍ - ഇരുന്ന്‌, നിന്ന്‌, കിടന്ന്.
14. ഇരുന്നു ചെയ്യാവുന്ന ആസനങ്ങള്‍ക്ക് ഉദാഹരണം - സുഖാസനം, സ്വസ്തികാസനം, വജ്രാസനം, പദ്മാസനം, ഗോമുഖാസനം, ഭദ്രാസനം മുതലായവ.
15. നിന്നുകൊണ്ടു ചെയ്യവുന്ന ആസനങ്ങള്‍ക്ക് ഉദാഹരണം - പാദഹസ്താസനം, ത്രികോണാസനം, താഡാസനം, വൃക്ഷാസനം മുതലായവ.
16. കിടന്നുകൊണ്ടുള്ള ആസനങ്ങള്‍ക്ക് ഉദാഹരണം - ശലഭാസനം, മകരാസനം, ശവാസനം, ഭുജംഗാസനം മുതലായവ.
17. ആര്‍ത്തവകാലത്ത്‌ സ്ത്രീകള്‍ ആസനം ചെയ്യാന്‍ പാടില്ല.
18. ഇരുന്നു കൊണ്ടുള്ള ഏതെങ്കിലും ആസനം നന്നായി ചെയ്യാന്‍ പഠിച്ചാല്‍ പ്രാണായാമം ശീലിക്കാം.
19. ആദ്യം ലളിതമായ അനുലോമ - വിലോമ പ്രാണായാമം പഠിക്കാം.
സൂര്യനമസ്കാരം
എല്ലാ അവയവങ്ങള്‍ക്കും വ്യായാമം നല്‍കുന്ന, വ്യായാമവും ശ്വസനക്രിയയും ഒരുമിച്ചു ചേരുന്ന, പ്രായലിംഗഭേദമന്യെ ആര്‍ക്കും ചെയ്യാവുന്ന ഒരു വ്യായാമപദ്ധതിയാണ്‌ സൂര്യനമസ്കാരം.
സ്ത്രീകള്‍ ആര്‍ത്തവകാലത്തും ഗര്‍ഭകാലത്തും ഒഴിവാക്കണം എന്നേയുള്ളൂ.
തുറസ്സായ സ്ഥലത്തോ, നല്ല വായുസഞ്ചാരമുള്ള മുറിയിലോ ഇതു ചെയ്യാം.
സൂര്യനമസ്കാരം
------------------------
രാവിലെ സൂര്യനഭിമുഖമായി ചെയ്യുന്നതാണ്‌ ഉത്തമം. വൈകുന്നേരവും ചെയ്യാം.
രാവിലെ പ്രഭാതകൃത്യങ്ങള്‍ ചെയ്ത ശേഷം ചെയ്യാം.
12 ചുവടുകൾ (സ്റ്റെപ്‌സ്) ആണ്‌ സൂര്യനമസ്കാരത്തിനുള്ളത്. ഇത് 12 തവണ ചെയ്യണം എന്നാണ്‌ വിധി.
സാവകാശം ആർക്കും ആ നിലയിലെത്താവുന്നതേ ഉള്ളൂ.
എല്ലാ അവയവങ്ങള്‍ക്കും വ്യായാമം നല്‍കുന്ന, വ്യായാമവും ശ്വസനക്രിയയും ഒരുമിച്ചു ചേരുന്ന, പ്രായലിംഗഭേദമന്യെ ആര്‍ക്കും ചെയ്യാവുന്ന ഒരു വ്യായാമപദ്ധതിയാണ്‌ സൂര്യനമസ്കാരം.
സ്ത്രീകള്‍ ആര്‍ത്തവകാലത്തും ഗര്‍ഭകാലത്തും ഒഴിവാക്കണം എന്നേയുള്ളൂ.
തുറസ്സായ സ്ഥലത്തോ, നല്ല വായുസഞ്ചാരമുള്ള മുറിയിലോ ഇതു ചെയ്യാം.
രാവിലെ സൂര്യനഭിമുഖമായി ചെയ്യുന്നതാണ്‌ ഉത്തമം. വൈകുന്നേരവും ചെയ്യാം.
രാവിലെ പ്രഭാതകൃത്യങ്ങള്‍ ചെയ്ത ശേഷം ചെയ്യാം.
12 ചുവടുകൾ (സ്റ്റെപ്‌സ്) ആണ്‌ സൂര്യനമസ്കാരത്തിനുള്ളത്. ഇത് 12 തവണ ചെയ്യണം എന്നാണ്‌ വിധി.
സാവകാശം ആർക്കും ആ നിലയിലെത്താവുന്നതേ ഉള്ളൂ.
ഗുണങ്ങള്‍
എല്ലാ ശരീര അവയവങ്ങളേയും പഞ്ചേന്ദ്രിയങ്ങളേയും, മനസ്സിനേയും ഉത്തേജിപ്പിക്കുകയും ഉന്മേഷിപ്പിക്കുകയും ചെയ്യുന്നു.
രക്തസഞ്ചാരം മെച്ചപ്പെടുന്നു. എല്ലാ ഭാഗത്തേക്കും രക്തം എത്തുകയും തിരിച്ച് ഹൃദയത്തിലേക്കുള്ള പോക്ക് ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
എല്ലാ പേശികളും ശക്തമാകുന്നു; അയവുള്ളവയാകുന്നു.
ശ്വാസകോശങ്ങള്‍ വികസിക്കുന്നു; നെഞ്ചും.
നട്ടെല്ലിന്‌ അയവുണ്ടാക്കുന്നു.
വയര്‍, അരക്കെട്ട്, മറ്റു ഭാഗങ്ങള്‍ ഇവിടെയുണ്ടാകുന്ന കൊഴുപ്പ് കുറയ്ക്കുന്നു. അമിതവണ്ണമുള്ളവർക്ക് എന്നും ചെയ്താൽ വണ്ണം കുറയ്ക്കാം. (ആഹാരനിയന്ത്രണം നിർബന്ധം)
ദഹനക്രിയ മെച്ചപ്പെടുത്തുന്നു; വായുക്ഷോഭം ഇല്ലാതാക്കുന്നു.
സ്ഥിരമായി ചെയ്താൽ ശരീരത്തിന്റെ പുഷ്ടിയും, ആകാരസൌകുമാര്യവും നിലനിർത്താൻ ഇതിൽ പരം മറ്റൊരു മാർഗമില്ല.
നിഷ്ഠയോടെയുള്ള സൂര്യനമസ്കാരം ഏകാഗ്രതയും, മനശ്ശാന്തിയും വര്‍ദ്ധിപ്പിക്കും
തിരക്ക് പിടിച്ച ആധുനിക ജീവിതത്തിൽ ജീവിത ശൈലി രോഗങ്ങളും, ആരോഗ്യ പ്രശ്നങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ യോഗ പഠിക്കാനും, പ്രചരിപ്പിക്കാനും നാം ഒരോരുത്തരം തയ്യാറാവണം.
യോഗയെ ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ ആരോഗ്യ പൂർണ്ണവും ,ശാന്തവും ശക്തവുമായ മനസ്സും ശരീരവും നേടിയെടുക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ട...

No comments:

Post a Comment