Thursday, March 24, 2016

പക്ഷികളും സംസാരിക്കും

മനുഷ്യരെപ്പോലെ പക്ഷികളും ആശയവിനിമയം നടത്തുമോ......???? അത് എങ്ങനെയാവും എന്ന് ചിന്തിച്ചിട്ടുണ്ടോ???അതെ പക്ഷികളും ആശയവിനിമയം നടത്താറുണ്ട്.നമ്മൾക്ക് ആശയവിനിമയം എത്ര അനിവാര്യമാണോ അതുപോലെയാണ് പക്ഷികൾക്കും.....മനുഷ്യരെപ്പോലെത്തന്നെ അവരുടേതായ സാമൂഹ്യവ്യവസ്ഥയിലാണ് അവരും ജീവിക്കുന്നത്......
മറ്റു ജീവികൾക്ക് മനുഷ്യരെപ്പോലെ സംസാരിക്കുവാനുള്ള കഴിവ് ഇല്ലെങ്കിലും അവർ തമ്മിലും മറ്റു വർഗ്ഗങ്ങളുമായും പരസ്പരം ആശയവിനിമയം നടത്തുന്നുണ്ട് എന്നത് ഒരു പ്രപഞ്ച സത്യം.....പക്ഷികളുടെ ആശയവിനിമയത്തെക്കുറിച്ച് നമ്മുക്ക് ഒന്നു ചിന്തിക്കാം....
അനേകായിരം പക്ഷിവർഗ്ഗങ്ങൾ നമ്മുടെ ഈ ഭൂമിയിലുണ്ട്.കർണ്ണാനന്ദകരമായ സംഗീതമാലപിക്കുന്നവ നയനമനോഹരമായ സൗന്ദര്യമുള്ളവ അങ്ങനെ അങ്ങനെ ഒരുപാട്.....
മറ്റൊരു സത്യം ഒന്നു ചിന്തിച്ചു നോക്കിയെ അവയുടെ സംഗീതത്തെ പറ്റി വാനോളം പുകഴ്ത്തിയ കവിഭാവനകൾ വായിക്കുമ്പോഴും ഇത്തരം സംഗീതം പുറപ്പെടുവിക്കുന്ന പക്ഷികൾക്ക് മനുഷ്യരെപ്പോലെ അസാധാരണ ശ്രവണശേഷി ഉണ്ടെന്നുള്ള സത്യം...
പക്ഷികകൾ സ്വയം പുറപ്പെടുവിക്കുന്ന ശബ്ദവും ചുറ്റുവട്ടത്ത് നിന്നും കാതിൽ വന്നു വീഴുന്ന ശബ്ദവും താരതമ്യം ചെയ്ത് പഠിക്കുന്നു...ബധിരരായിരുന്നെങ്കിൽ അവർക്ക് ഇത് സാധ്യമായിരുന്നില്ല.പക്ഷേ നമ്മൾ കേൾക്കുന്നത് പോലെയല്ല പക്ഷികൾ കേൾക്കുന്നത്.ഒരു രാഗം തിരിച്ചറിയണമെങ്കിൽ ഒരേ ശൈലിയിൽ ഉള്ള സപ്തസ്വരത്തിൽ മാത്രമേ പക്ഷികൾക്ക് സാധിക്കുകയുള്ളു.വ്യതസ്തമായ രാഗവും ധ്വനിയും പക്ഷികൾക്ക് തിരിച്ചറിയാൻ കഴിയില്ല ....പരിചയിച്ച ശബ്ദവീചികൾ അവ കേൾക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്യാറുണ്ട്.ചിലപ്പോൾ കേട്ട ശബ്ദം അതേപടി ആവർത്തിക്കുകയും ചെയ്യാറുണ്ട്..തത്തയും മൈനയുമൊക്കെ ഇതിനു ഉദാഹരണങ്ങളാണ്....
നമ്മുക്ക് കേൾക്കാൻ കഴിയാത്ത പല ശബ്ദങ്ങളും പക്ഷികൾക്ക് കേൾക്കുവാൻ കഴിയും.കുറഞ്ഞ തരംഗ ദൈർഘ്യങ്ങളുള്ള ഗാനങ്ങളും അവ പിടിച്ചെടൂക്കാറുണ്ട്...
ശരീര ഭാഗങ്ങൾ കൊണ്ടും പക്ഷികൾ ആശയവിനിമയം നടത്താറുണ്ട്.കൊക്കുകൾ,ചിറകുകൾ,കഴുത്ത്,കാലുകൾ തുടങ്ങിയവ ഉപയോഗിച്ച്.
കൊക്കുകൾ മുകളിലേക്കുയർത്തിയാൽ പറക്കാൻ ആഗ്രഹിക്കുന്നു എന്നാണ്
കൊക്കുകൾ താഴ്ത്തിയാൽ അപായ സൂചനയും
തലയിലെ തൂവലുകൾ പൊക്കിയാൽ ആക്രമണത്തിനും
വാലിലെ തൂവലുകൾ പൊങ്ങിയാൽ ഭീഷണിയും....
ശരീരഭാഗങ്ങൾ കൂടാതെ ശബ്ദം കൊണ്ടും ഇവ പരസ്പരം ആശയവിനിമയം നടത്താറുണ്ട്.ശബ്ദവും കാഴ്ചയും ആണ് പ്രധാന വിനിമയോപാധികൾ...കാഴ്ചകുറയുന്ന സമയങ്ങളിൽ ശബ്ദമാണ് കൂടുതൽ പ്രയോജനപ്പെടുക.
മനുഷ്യരുടെ ഭാഷയും കിളികൾ പഠിച്ചെടുക്കാറുണ്ട്.പക്ഷേ അവയെ പഠിപ്പിക്കുന്ന വാക്കുകൾ അല്ലാതെ പുതുതായി ഒന്നും പഠിച്ചെടുക്കുവാൻ പക്ഷികൾക്ക് കഴിവില്ല....ശ്രുതിമധുരമായ പാട്ടുകൾക്കൊണ്ടാണ് അവ ഇണകളെ ആകർഷിക്കുന്നത് മനുഷ്യരെപ്പോലെ .....ചില വർഗ്ഗങ്ങളിൽ ആൺകിളികളും ചിലതിൽ പെൺകിളികളും ആയിരിക്കും ഗായകർ.....
ഇതിനു പുറമേ മനുഷ്യരിൽ നിന്നുമുള്ള പ്രധാന വ്യത്യാസം പക്ഷികളിൽ ആൺവർഗ്ഗത്തിനാണ് സൗന്ദര്യം കൂടുതൽ

No comments:

Post a Comment