Thursday, March 24, 2016

കാർഷിക ലോകം


ജീവസന്ധാരണത്തിനായി മനുഷ്യൻ ജൈവ വസ്തുക്കളെ വളർത്തിയെടുക്കന്ന പദ്ധതിയാണല്ലൊ കൃഷി. ഭാരതത്തിൽ അനുദിനം വർദ്ധിച്ചു വരുന്ന ജനസംഖ്യക്കൊപ്പം കാർഷികോൽ പാദനം വർദ്ധിപ്പിക്കുവാൻ നമുക്ക് ആവുന്നില്ല. കാലാവസ്ഥാ വ്യതിയാനം ,വർദ്ധിച്ചു വരുന്ന കാർഷികചെലവ്, മറ്റ് ജോലികൾ ചെയ്യു
മ്പോൾ ലഭിക്കുന്ന ലാഭവും അന്തസ്സും കഷകന് ലഭിക്കാത്തത്,
കർഷക തൊഴിലാളികളുടെ സ്ഥാനം യന്ത്രങ്ങൾ കയ്യേറിയത് ഒക്കെയും പ്രശ്നങ്ങളാണ്. ചിലതൊഴി
ലുകൾ ഉൽകൃഷ്ട മെന്നും മറ്റു ചിലവ നികൃഷ്ട മെന്നും ഇന്ത്യക്കാര
ന്റെ ഉപബോധമനസ്സിൽ ഉണ്ടായിട്ടുള്ള ധാരണ,ഇതിനെല്ലാം ഉപരി മെയ്യനങ്ങി ജോലി ചെയ്യാ_
നുള്ള വിമുഖത ഇതെല്ലാം ഗവൺമെന്റിന്റെ ഇറക്കുമതി
കയറ്റുമതി നയത്തെ സ്വാധീനിച്ചി
ട്ടുള്ള ഘടകങ്ങൾ ആണ്. കൂടുതൽ ലാഭത്തിനായികൃത്രിമ വസ്തുക്കൾ ഉണ്ടാക്കുകയും നശിച്ചുപോവാതിരിക്കാൻ
രാസവസ്തുക്കൾ മായങ്ങൾ എന്നിവ ചേർക്കുകയും ചെയ്യുന്നു.
ഇതെല്ലാം നേരായ മാർഗ്ഗത്തിൽ
നിന്നുള്ള കൃഷിയിൽ നിന്നും സംഭവിച്ച വ്യതിയാനങ്ങളാണ്. നെല്ലു കൃഷിയേക്കാൾ ലാഭംകഞ്ചാവ് കൃഷിയാണെന്ന് അറിയുന്നു ആധുനിക ഭാരതീയൻ.
ലാഭത്തിനായി ഭക്ഷണത്തിൽ എന്തു വിഷവും ചേർക്കാൻ അയാൾക്ക് മടിയില്ല. അയാളുടെ ധർമ്മബോധം നശിച്ചിരിക്കുന്നു.
നമുക്ക് അടിയന്തിരമായി ഹരിത, ധവളവിപ്ലവങ്ങളിലേക്ക് തിരിച്ച് പോകണം. അതിന് നമ്മുടെ മനോഭാവം മാറണം വരും തലമുറയുടെ നിലനിൽപ്പിന് അത്
അത്യാവശ്യമാണ്.
മണ്ണും വായുവും വെള്ളവും വിഷ മുക്തമാക്കാൻ കൃഷി വകുപ്പ് പല പദ്ധതികൾ നടപ്പിലാക്കി വരുന്നു..
അതിൽ പ്രധാനപ്പെട്ടവയാണ്,
1) കൃഷിയിടങ്ങളിൽ നിലനിന്നിരുന്ന
ആവാസവ്യവസ്ഥ പുനസ്ഥാപിക്കുവാനായി പാരിസ്ഥിതിക എഞ്ചിനിയറിംഗ്
നടപ്പിലാക്കുകയും പ്രചരി
പ്പിക്കുകയും ചെയ്യുന്നു.. ( പാരിസ്ഥിതിക എഞ്ചിനീയറിംഗ്
എന്നാൽ കൃഷിയിടത്തിലെ ജൈവവൈവിദ്ധ്യം ഉറപ്പു വരുത്തി
മിത്ര കീടങ്ങൾക്ക് വളരാൻ സാഹചര്യം ഒരുക്കുക
മണ്ണിന്റെപുളിപ്പ് ക്രമീകരിക്കുക
ധാരാളംജൈവവളം
ഉപയോഗിക്കുക,
കൃഷിയിടങ്ങളിൽ പൂച്ചെടികളായ
ജമന്തി ,മല്ലിക, കോസ്‌മോസ് ,
എള്ള് ,സൂര്യകാന്തി എന്നിവ വളർത്തി മിത്ര കീടങ്ങളെ ആകർഷിക്കുക തുടങ്ങിയവയൊകെയാണ്.)
2) വിഷവസ്തുക്കൾ ഇല്ലാത്ത സസ്യ രോഗ കീടനിയന്ത്രണത്തിന്
ആവശ്യമായ ജൈവ ,കീട, കുമിൾനാശിനികൾ എന്നിവ കർഷകരുടെ നേതൃത്വത്തിൽ
ഉൽപ്പാദിപ്പിക്കുക.
3) പുരാണ ഗ്രന്ഥങ്ങളിൽ പ്രദിപാദിക്കുന്ന വ്യക്ഷാ യുർവേദ
കൂട്ടുകൾ കൃഷിയിടത്തിൽ ഉൽപാ
പദിപ്പിച്ച് കർഷകർക്ക് ലഭ്യമാക്കുക.
ഇതിനെല്ലാം പുറമെ മിത്ര കീടങ്ങളെ ലബോറട്ടറിയിൽ നിർമ്മിച്ച് വളർത്തി കൃഷിയിടത്തിൽ വിടുവാനുള്ള
പദ്ധതിക്ക് തുടക്കം കുറിച്ചും
ശ്രദ്ധേയമാവാൻ മലപ്പുറം ജില്ലയിലെ തിരുവാലി ഗ്രാമപഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ പ്രവർത്തനങ്ങളെയെല്ലാം മുൻനിർത്തി വിജ്ഞാന വ്യാപനത്തിനുള്ള കേരളത്തിലെ രണ്ടാമത്തെ കൃഷി വകുപ്പ് ഓഫീ റായി തിരഞ്ഞെടുക്കപ്പെട്ട മഹത് വ്യക്തിയാണ്ശ്രീമതി.മെഹ്റുന്നിസ.ഈപ്രവർത്തനങ്ങൾക്ക് അവിടുത്തെ സ്കൂൾ കുട്ടികളേയും കർഷകരേയും ഏകോപിപ്പിച്ച്
കേരളത്തിന്റെ കാർഷിക സംസ്കാരം കുട്ടികളിലേക്ക് കൂടി
പകർന്ന് കൊടുക്കുവാൻ താളിയോല അംഗമായ എന്റെ പ്രിയ സുഹൃത്തും കൃഷി വകുപ്പ് ഓഫീസറുമായ മെഹ്റുന്നിസയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ്.മലപ്പുറം ജില്ലയിലെ നല്ല കൃഷി വകുപ്പ് ഓഫീസർ ക്കുള്ള അവാർഡും ഇവർ കരസ്ഥമാക്കിയിട്ടുണ്ട്.
NB :
Bsc അഗ്രിക്കൾച്ചർ 1994 ൽ പൂർത്തിയാക്കി.അതിന് ശേഷം വൊക്കേഷണൽ സ്കൂളുകളിൽ
ജോലി നോക്കുകയും ചെയ്തു. ഇപ്പോൾ തിരുവാലി (മലപ്പുറം) ലെ അഗ്രിക്കൾച്ചർ ഓഫീസറായി ജോലി നോക്കുന്നു.

No comments:

Post a Comment