Thursday, March 24, 2016

മുളയരി


മുളകളിൽ നിന്നും ശേഖരിച്ച് ഉണ്ടാക്കുന്ന ഒരു തരം അരിയാണ് മുളയരി. വളരെയധികം പോഷകഗുണവും ആരോഗ്യപ്രദാനം ചെയ്യുന്നതുമാണ് മുളയരി. സാധാരണയായി മുളകൾ 40 വർഷത്തിൽ ഒരിക്കലേ പൂക്കുകയുള്ളൂ. ഒരിക്കൽ പൂത്തു കഴിഞ്ഞാൽ പിന്നെ ആ മുളക്ക് നാശം സംഭവിക്കുന്നു.അതിന്റെ പകരമെന്നോണം മുളകൾ വളരെയധികം വിത്തുകൾ, അഥവാ മുളയരി നമുക്ക് നൽകുന്നു. ഇത് ശരിയായ രീതിയിൽ സംഭരിച്ച് ഉപയോഗിച്ചാൽ ഒരുപാട് ഗുണങ്ങൾ ഉള്ളതാണ്. പഴയ തലമുറ നമുക്ക് നൽകിയ ഒരുപാട് അറിവുകളിൽ ഒന്നാണ് മുളയരി കൊണ്ടുള്ള വിഭവങ്ങൾ. ഇതാ മുളയരി കൊണ്ടുള്ള തനതായ രുചികൂട്ടുകൾ നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നു...
മുളയരികൊണ്ടുള്ള ഒരുപായസം ആയാലോ...???
ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെ ആണെന്നു പറയാം.
******************************************************************
മുളയരിഃ ഒരുകപ്പ്
നാളികേരത്തിന്‍റെ രണ്ടാം പാല്‍ഃ മൂന്നുകപ്പ്.
ഒന്നാംപാല്‍ഃ ഒരുകപ്പ്
പഞ്ചസാരഃ ഒരുകപ്പ്
കണ്‍ഡന്‍സ്മില്‍ക്ക്ഃ ഒരുകപ്പ്
നെയ്യ് ഒരു ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്ഃ10ഗ്രാം
ഉണക്കമുന്തിരിഃ10ഗ്രാം
ഏലയ്ക്കാപൊടിഃ1ടീസ്പൂൂണ്‍.
പാചകം ചെയ്യുന്നരീതിഃ
--------------------------------------------
മുളയരി പലപ്രാവശ്യം കഴുകി വൃത്തിയാക്കുക. പിന്നീടു വെള്ളം തോരാന്‍ വയ്ക്കുക. പാനില്‍ നെയ്യ്ഒഴിച്ചു അണ്ടിപ്പരിപ്പ് ഉണക്കമുന്തിരി ഇവ വഴറ്റി എടുക്കണം. പിന്നീടു രണ്ടാംപാലില്‍ മുളയരി വേവിച്ചെടുക്കുക. വെന്തുവരുമ്പോള്‍ത്തന്നെ കണ്‍ഡന്‍സ്മില്ക്ക്, പഞ്ചസാര ഇവചേര്‍ക്കണം.
നന്നായി ഇളക്കീ കൊടുക്കണം. കുറുകിവരുമ്പോള്‍ അതിലേയ്ക്ക് ഒന്നാംപാല്‍ ചേര്‍ക്കണം. അതിലേയ്ക്ക് ഏലയ്ക്കാപ്പൊടി തൂകി വാങ്ങാം. അണ്ടിപ്പരിപ്പും മുന്തിരിയും കൊണ്ട് അലങ്കരിക്കാം. ഒന്നാംന്തരം മുളയരിപായസം തയ്യാര്‍...
****************************************************************** മുളയരികൊണ്ടൊരു പുലാവ്...
ആവശ്യമുള്ള സാധനങ്ങള്‍ഃ
കാല്‍ക്കപ്പ് മുളയരി..,
ഒരു വലിയ സബോളാ ചെറുതായി നുറുക്കിയതു..,
തക്കാളി ഒരു പകുതി നുറുക്കിയത്,
കുറച്ചുകുരുമുളക്, മസാലപ്പൊടി കാല്‍ടീസ്പൂണ്‍
മുളുപ്പൊടി അരടീസ്പൂണ്‍, മല്ലിപ്പൊടി കാല്‍ ടീസ്പൂണ്‍
മല്ലീയില കുറച്ച്.
പാകംചെയ്യുന്നവിധംഃ.
---------------------------------------------------------
മുളയരി കുതിരാന്‍ വയ്ക്കുക. പിന്നിടു കഴുകിയെടുത്തു മുക്കാല്‍ക്കപ്പ് വെള്ളം ഒഴിച്ച് കുക്കരില്‍ വേവിയ്ക്കുക. വേവിച്ച മുളയരി ഒരു പാത്രത്തിലേക്ക് നിരത്തിയിടുക. ഇതില്‍ വെള്ളം അവശേഷിക്കുന്നു എങ്കില്‍ അതു കളയരുത്. നല്ലൊരു സൂപ്പായി ഉപയോഗിയ്ക്കാം. പാനില്‍ നെയ്യ് ഒഴിച്ച് കുരുമുളക് മൂപ്പിച്ച് അതിലേയ്ക്ക് സബോള ഇട്ടു വഴറ്റുക.ശേഷം ഇഞ്ചീ ചേര്‍ത്ത് വഴറ്റി ഇതിലേക്ക് തക്കാളി ഇട്ട് 2 മിനിറ്റ് വഴറ്റുക.
പിന്നീട് മസാലപ്പൊടികളും ചേര്‍ത്ത് വേവിച്ചു വച്ചിരുന്ന മുളയരിയും ചേര്‍ത്ത് ഇളക്കി മല്ലിയിലത്തൂകി വാങ്ങുക. പപ്പടം കൂട്ടി കഴിയ്ക്കാം. ആവശ്യമെങ്കില്‍ ക്യാരറ്റുപ്പോലുള്ള വെജിറ്റബിള്‍സ് ഇതില്‍ ചേര്‍ക്കാവുന്നതാണ്.
******************************************************************
മുളയരികഞ്ഞീ:
ആരോഗ്യത്തിനു അത്ത്യുത്തമം.
മൂന്നോ നാലോ ടേബിള്‍ സ്പൂണ്‍ മുളയരി, നന്നായി കഴുകിയെടുക്കുക. 6-7 മണിക്കൂര്‍ കുതിര്‍ക്കുക. പിന്നീട് രണ്ടു ഗ്ളാസ് വെള്ളം ഒഴിച്ച് കുക്കറില്‍വേവിക്കുക. ചെറിയ തീയില്‍ വേണം പാകം ചെയ്യാന്‍. മൂന്നു വിസില്‍ കേട്ടാല്‍ ഇറക്കിവയ്ക്കാം. ആവിപോയശേഷം തുറന്ന് ഉപ്പ് ചേര്‍ത്ത് ഉപയോഗിക്കാം. ചട്നി അച്ചാര്‍ ചേര്‍ത്ത് കഴിക്കാം...!
******************************************************************
ഇനി ആരോഗ്യത്തിന് അത്യുത്തമവും നമ്മുടെ നാടന്‍ കൂട്ടുകള്‍ വെച്ച് ഉണ്ടാക്കാവുന്നതുമായ കര്‍ക്കിടക മാസത്തിലെ മരുന്ന് കഞ്ഞി തയാറാക്കുന്ന രീതി എങ്ങനെയാണെന്ന് നോക്കാം...!!!
1, ആവശ്യത്തിനു ഉള്ള നവരയരിയോ ഉണക്കലരിയോ എടുത്തു ഉലുവ ചേര്‍ത്ത് വേവിച്ചെടുത്തതില്‍ ജീരകം ,അയമോദകം, വെളുത്തുള്ളി, നാളികേരം, ചുവന്നുള്ളി , കുറുന്തോട്ടി, ഇല്ലംകെട്ടി, ചെറൂള വേര് എന്നിവ അരച്ചെടുത്തതും ചേര്‍ത്ത് തിളപ്പിച്ച്‌ കഞ്ഞിയായി ഉപയോഗിക്കുക....
2, തഴുതാമ, ചെറൂള വേര്, കുറുന്തോട്ടി, വയല്‍ ചുള്ളി വേര്, പൂവാംകുറുന്തല്‍, തൊട്ടാവാടി, കീഴാര്‍നെല്ലി, പര്‍പ്പടക പുല്ല്­, മുറി മരുന്നിന്‍ വേര് എന്നിവ ചതച്ചു പിഴിഞ്ഞെടുത്ത നീരില്‍ ആവശ്യത്തിനു നവരയരിയോ ഉണക്കല്ലരിയോ എടുത്തു മഞ്ഞള്‍ ,മല്ലി,നാളികേരം അരച്ചത് എന്നിവ കൂടി ചേര്‍ത്ത് കഞ്ഞി വെച്ചു ഉപയോഗിക്കുക...

No comments:

Post a Comment