Friday, March 25, 2016

മുതിർന്ന പൗരൻമാരുടെ സംരക്ഷണ നിയമവും ലോക് അദാലത്തുകളും


മനുഷ്യൻ തിരക്കിലാണ് ......... എന്തിനോ വേണ്ടിയുള്ള തിരക്ക് ...... ഇ തിരക്കിൽ അവനു കിട്ടുന്നത് നേട്ടങ്ങളാണോ അതോ നഷ്ടങ്ങളാണോ ........... വൈകാരികമായ ബന്ധങ്ങൾക്ക് യാതൊരു വിലയും നല്കാതെ തിരക്കിൽ നിന്നും തിരക്കിലേക്കുള്ള മനുഷ്യന്റെ യാത്രയുടെ ഫലങ്ങളാണ് വൃദ്ധസദനങ്ങൾ.........
മുതിർന്നവരെ ബഹുമാനിക്കുന്നതിലും സംരക്ഷിക്കുന്നതിലും വളരെ പ്രാധാന്യം നല്കിയിരുന്ന കൂട്ടുകുടുംബ വ്യവസ്ഥയുടെ തകർച്ച മൂലമാവാം വൃദ്ധസദനങ്ങൾ പെരുക്കുന്നത്............ സ്വന്തം യൗവ്വനം മുഴുവൻ തന്ടെ കുട്ടികൾക്ക് വേണ്ടി ജോലി ചെയ്ത് ആരോഗ്യം നശിച്ച വാർദ്ധക്യാവസ്ഥയിൽ ഉപേക്ഷിക്കപ്പെടുന്ന മാതാ പിതാക്കളുടെ കഥകൾ ഇപ്പോൾ ഒരുപാട് കേട്ട് തുടങ്ങി ......... സമൂഹത്തിൽ പെരുകി വരുന്ന ഇ അവസ്ഥക്കെതിരെ ....... ആരുമില്ലാത്ത വൃദ്ധജനങ്ങളെ സഹായിക്കുന്നതിനു വേണ്ടി നിലവിൽ വന്ന നിയമമാണ് മാതാപിതാക്കളുടെയും മുതിർന്ന പൌരന്മാരുടെയും ജീവനാംശത്തിനും ക്ഷേമത്തിനുമായുള്ള നിയമം (സീനിയർ സിറ്റിസെൻ ആക്ട് -2007) (Maintenance and Wellfare of Parents and Senior Citizen Act-2007, …….. in short….. Senior Citizen Act-2007)
മാതാപിതാക്കളുടെയും മുതിർന്ന പൌരന്മാരുടെയും ക്ഷേമം ഉറപ്പാക്കുക എന്നതാണ് ഇ നിയമത്തിന്റെ പ്രസക്തി ........... അവരുടെ സ്വത്തുക്കൾ അവരുടെ കാലശേഷം ഏത് വ്യക്തിക്കണോ കിട്ടാൻ സാധ്യതയുള്ളത് അ വ്യക്തിയുടെ ഉത്തരവാദിത്വം ആണ് അവരെ സംരക്ഷിക്കുക എന്നുള്ളത് മകനോ മകളോ അല്ലെങ്കിൽ കൊച്ചു മക്കളോ ഇവരെല്ലാം മുതിർന്ന പൗരൻമ്മാരെ സംരക്ഷിക്കാൻ ബാധ്യസ്ഥരാണ് ....... 
ആഹാരം വസ്ത്രം, പാർപ്പിട സൗകര്യം മരുന്നുകളും മറ്റു ചികിത്സാ സഹായങ്ങളും ഒക്കെ വയോജനങ്ങൾക്ക് കൊടുക്കേണ്ട വ്യക്തി അത് ചെയ്യുന്നില്ല എങ്കിൽ അവരെ കൊണ്ട് ചെയ്യിക്കാനും അതു പോലെ ശിക്ഷ നടപടികൾ എടുക്കുവാനും വേണ്ടിയാണു ഇ നിയമം ആവിഷ്ക്കരിച്ചത് 
60 വയസിനു മുകളില്ലുള്ള കുട്ടികളില്ലാത്ത വൃദ്ധ ജനങ്ങൾക്ക് ...... അവരുടെ കാലശേഷം അവരുടെ സ്വത്തുക്കൾ ആർക്കാണോ കിട്ടാൻ സാദ്ധ്യത ഉള്ളത് അവരിൽ നിന്നും മാസം 10,000/- രൂപ വരെ ജീവനാംശം കിട്ടുവാൻ അർഹതയുണ്ട് 
ഇ നിയമപ്രകാരം ഉള്ള കേസുകൾ കൈകാര്യം ചെയൂന്നതിലെക്കായി മെയിന്റനൻസ് ട്രൈബൂണലുകൾ ഉണ്ട് ... സ്വമേധയ കേസ് എടുക്കാനുള്ള അധികാരവും ട്രൈബൂണലിന് ഉണ്ട് ട്രൈബൂണലിന്റെ ഉത്തരവിന് എതിരെ അപ്പലേറ്റ് ട്രൈബൂണലിൽ അപ്പീൽ ഫയൽ ചെയ്യാനും നിയമ വ്യവസ്ഥയുണ്ട്. 
ഇ നിയമത്തിന്റെ മറ്റൊരു പ്രധാന സവിശേഷത സീനിയർ സിറ്റിസെൻ അയ ഒരാൾ തന്ടെ മകനോ അല്ലെങ്കിൽ മകൾക്കോ അല്ലെങ്കിൽ ഏതെങ്കിലും ബന്ദുവിനോ .... അയ്യാളെ സംരക്ഷിക്കും എന്ന വിശ്വാസത്തിൽ അയ്യാളുടെ വസ്തു ഇഷ്ടദാനമായോ അല്ലെങ്കിൽ അത് പോലെ ഉള്ള ഏതെങ്കിലും കൈമാറ്റത്തിലൂടെ നല്കിയതിനു ശേഷം .... സംരക്ഷിക്കപെടുന്നില്ല എന്ന് തോന്നിയാൽ .... കൈമാറ്റം കാൻസൽ ചെയ്തു വസ്തു തിരികെ എടുക്കാൻ അവകാശം ഉണ്ട്. 
സീനിയർ സിറ്റിസെൻ അയ വ്യക്തിയെ ഉപേക്ഷിക്കുകയാണെങ്കിൽ അത് 5000 രൂപ പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റകൃത്യം ആണ് 
___________________________________________
ലോക് അദാലത്തുകളും നിയമ സഹായങ്ങളും 
__________________________________________
പലപ്പോഴും കോടതി നടപടി ക്രമങ്ങൾ വളരെ ദൈർഖ്യമുള്ളതും അത് പോലെ ചെലവ് കൂടിയതുമാണ് ..... കെട്ടികിടക്കുന്ന കേസുകളുടെ ബാഹുല്യം നിമിത്തം പലപ്പോഴും നീതി ലഭിക്കുന്നത് വളരെ താമസിച്ചായിരിക്കും .... അറിവില്ലായ്മ മൂലമോ ദാരിദ്ര്യം മൂലമോ കോടതികളിൽ കേസ് നടത്താൻ കഴിയാതെ നീതി നിഷേധിക്കപെടുന്ന ഒരു സമൂഹം ഇപ്പോഴും ഉണ്ട്. Article 39 A of Constitution പ്രകാരം സാമ്പത്തികമായും സമുഹ്യപരമായും വിധ്യഭാസപരമായും താഴെ ഉള്ളവര്ക്ക് വേണ്ടി സൗജന്യ നിയമ സഹായങ്ങൾ നല്കേണ്ടത് അതതു സംസഥാങ്ങളുടെ ഉത്തരവാദിത്വമാണ്. അതിലേക്കായി ലീഗൽ സർവിസസ് അതോറിറ്റീസ് ആക്ട് 1987 അനുസരിച്ച് പ്രവർത്തിക്കുന്ന ലീഗൽ സർവിസസ് അതോറിറ്റീകൾ നിലവിൽ വരികയും ചെയ്തു 
നിയമ ഉപദേശങ്ങൾ നല്കുകയോ അല്ലെങ്കിൽ കേസ് നടത്തുന്നതിന് സഹായിക്കുകയോ ആണോ ഇത്തരം ലീഗൽ സർവിസസ് അതോറിറ്റീകൾ ചെയുന്നത്.. കേസുകൾ ഒത്തു തീർപ്പ് വ്യവസ്ഥയിൽ അവസാനിപ്പിക്കുന്നതിന് വേണ്ടി ലോക് അദാലത്ത്കളും ഇത്തരം ലീഗൽ സർവിസസ് അതോറിറ്റീകൾ നടത്തുന്നുണ്ട്.
കോടതികളിൽ വിചാരണയിലിരിക്കുന്ന കേസുകൾ ഒത്തു തീർപ്പിന് സാധ്യത ഉള്ളതാണെങ്കിൽ ലോക് അദാലത്തിലേക്ക് റഫർ ചെയ്യാൻ കോടതിക്ക് അധികാരം ഉണ്ട് അല്ലെങ്കിൽ കക്ഷിയുടെ അവശ്യപ്രകാരവും ലോക് അദാലത്തിലേക്ക് റഫർ ചെയ്യാറുണ്ട്. 
നിയമ സഹായങ്ങൾ നല്കുന്നതിനോപ്പം തന്നെ നിയമത്തെ കുറിച്ച് മറ്റുള്ളവരെ ബോധാവല്ക്കരിക്കുവാൻ വേണ്ടി പഠന ക്ലാസ്കളും ലീഗൽ സർവിസസ് അതോറിറ്റീകൾ നടത്തുന്നുണ്ട്. നിയമ സഹായത്തിനു വേണ്ടി അതോറിറ്റീയെ സമീപിക്കുന്ന വ്യക്തിക്ക് നിയമ ഉപദേശമോ അല്ലെങ്കിൽ കേസ് നടത്തുന്നതിനായി അഭിഭാഷകന്റെ സേവനമോ സൗജന്യമായി ലഭിക്കുന്നതാണ്.
നീതി ലഭിക്കുക എന്നുള്ളത് നമ്മുടെ അവകാശമാണു ...... സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് നിങ്ങള്ക്ക് നീതി നിഷേധിക്കപ്പെടുകയില്ല .......... ലീഗൽ സർവിസസ് അതോറിറ്റകളുടെ സേവനം ലഭിക്കുവാൻ നിങ്ങളും അർഹരാണ് ..... ഓരോ ജില്ലയിലും ജില്ല ജഡ്ജ് ചെയർമാനയുള്ള ലീഗൽ സർവിസസ് അതോറിറ്റകൾ ഉണ്ട് .......... ലീഗൽ സർവിസസ് അതോറിറ്റകളുടെ സഹായത്തോടെ സമയം ദൈർഖ്യമില്ലാതെ ചിലവു വളരെ കുറഞ്ഞ രീതിയിൽ നിങ്ങളുടെ നിയമ പ്രശ്നങ്ങൾ അവസാനിപ്പിച്ച് സന്തോഷത്തോടു സമാധാനത്തോടും ജീവിക്കു 

No comments:

Post a Comment