Monday, March 28, 2016

നൂറ്റാണ്ടുകളുടെ വിസ്മയം -ഫോട്ടോഗ്രാഫി



കണ്ടുപിടുത്തങ്ങളിലൂടെ, അന്വേഷണങ്ങളിലൂടെ പുതിയ വാതായനങ്ങൾ തുറന്ന കഥകളാണ് ഫോട്ടോഗ്രാഫിക്കും
പറയാനുള്ളത്.......
കയ്യിൽ ഒതുങ്ങുന്ന
ഫോൺ ക്യാമറയിൽ ഇന്നുനാം എത്തിനില്ക്കുമ്പോൾ പഴയ
നാളുകൾ ഒന്നു ചിന്തിക്കാം....
"വെളിച്ചം കൊണ്ട് വരയ്ക്കുക" എന്നർത്ഥം വരുന്ന ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ഫോട്ടോഗ്രാഫി എന്ന വാക്ക് ഉണ്ടായത്.
17ാംനൂറ്റാണ്ടിൽ
കാമറ ഒബ്‌സ്ക്യൂറ എന്ന ഉപകരണം വഴി പ്രതിബിംബത്തെ പകർത്തി വരച്ചെടുക്കുന്ന ഒരു രീതി നിലവിൽ വന്നു.
ചില രാസവസ്തുക്കളിൽ പ്രകാശം പതിക്കുമ്പോൾ മാറ്റം സംഭവിക്കുന്നുവെന്ന കണ്ടെത്തലിലൂടെ, ഇവ ഗ്ലാസ് പ്രതലത്തിൽ പുരട്ടി പ്രകാശം
കടത്തിവിട്ടായിരുന്നു ആദ്യ പരീക്ഷണം.പിന്നീട് അതു ഫിലിമിലേക്കും പേപ്പറിലേക്കും
വഴിമാറി....
1816 ൽ
ജോസഫ് നൈസ്ഫോർ നൈഫി
(Joseph Nicéphore Niépce)
എന്ന ഫ്രഞ്ചു കരനാണ് ആദ്യമായി
കാമറ ഒബ്‌സ്‌ക്യൂറ വഴി
ഫോട്ടോ സെൻസിറ്റീവ് പേപ്പറിൽ ചിത്രങ്ങൾ പകർത്തിയത്. പിന്നീട് ഏറെ പരീക്ഷണങ്ങൾ നടന്നു.
1853 ൽ
പാരീസിൽ ആദ്യമായി ഒരു സ്റ്റുഡിയോ തുറന്നു. 1861ആണ് കളർ ചിത്രങ്ങളെ പറ്റിയുള്ള ഏകദേശ ധാരണ ഉണ്ടാവുന്നത്,
ജയിംസ് ക്ളാർക് മാക്‌സ്‌വെൽ
എന്നയാളാണ് ചുവപ്പ് ,പച്ച, നീല എന്നീ വർണ സങ്കര ചിത്രങ്ങളെ കുറിച്ചുള്ള പരീക്ഷണങ്ങൾ നടത്തിയത്,
1880ൽ ജോർജ് ഈസ്റ്റ്മാൻ എന്ന 24 വയസുകാരൻ ന്യൂയോർക്കിൽ ഫോട്ടോഗ്രാഫി പ്ലേറ്റ് കൾ നിർമിക്കുന്ന കമ്പനി സ്ഥാപിച്ചു.1888 ൽ ആദ്യ കൊഡാക് കാമറ നിർമിച്ചു.1907 ൽ ലൂമിയർ ബ്രദേസ് ഫ്രാൻസിൽ വ്യാവസായികമായി കളർ ഫിലിം നിർമിച്ചു തുടങ്ങി,1917 ജപ്പാനിൽ നിക്കോൺ കമ്പനി ആരംഭിച്ചു.
ആദ്യത്തെ S.L.R ക്യാമറ 1979 ൽ ആണ് നിർമിക്കപ്പെട്ടത്. ക്യാനോൺ 1987 ൽ കാമറ നിർമാണത്തിൽ മുന്നേറി. പിന്നെയും ഏറെ പരീക്ഷണങ്ങൾ നടന്നു.
1991 ആദ്യ ഡിജിറ്റൽ കാമറ കൊഡാക് നിർമിച്ചുവെങ്കിലും, തങ്ങളുടെ വലിയ വിപണിയായ ഫിലിം നിർമാണ കമ്പനി തകരുമോ എന്ന ആശങ്കയിൽ അവർ ഡിജിറ്റൽ സാങ്കേതികവിദ്യ പുറത്തു വിട്ടില്ല. പിന്നീട് നിക്കോൺ ,കാനൻ ,ഫ്യൂജി
ഉൾപ്പടെയുള്ള കമ്പനികൾ
വൻ പരീക്ഷണങ്ങൾ നടത്തുകയും ഇന്നത്തെ നിലയിൽ ഡിജിറ്റൽ സാങ്കേതിക വിദ്യ പ്രചാരത്തിൽ ആകുകയും ചെയ്തു. അപ്പോളേക്കും
കൊഡാക് ഡിജിറ്റൽ രംഗത്ത്
ഏറെ പിന്നിലായി.
ഫോട്ടോഗ്രാഫിയുടെ
ഗുണങ്ങൾ മാനവരാശിക്ക് മുഴുവൻ ലഭിക്കാനായി
ഫ്രഞ്ച് ഗവൺമെന്റ്
ക്യാമറ പേറ്റന്റ്
ലോകത്തിനായി സമർപ്പിച്ച
"ആഗസ്റ്റ് 19" ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്നു.
ഫോട്ടോഗ്രാഫി യുടെ ചരിത്രം പരിശോധിക്കുമ്പോൾ നമ്മുടെ കൊച്ചു കേരളത്തിലും ഒരു ചരിത്രം ഉറങ്ങുന്നുണ്ട്.
"വഗീശ്വരി ക്യാമറ വർക്സ് "
എന്ന പേരിൽ ഒരു ക്യാമറ നിർമാണ യൂണിറ്റ് 1980 വരെ
ആലപ്പുഴ മുല്ലക്കലിൽ പ്രവർത്തിച്ചിരുന്നു. തേക്ക് തടിയിൽ അതി മനോഹരമായി
നിർമിച്ചിരുന്ന ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ഫീൽഡ് കാമറ,
അന്ന് ഇന്ത്യക്കു പുറത്തും പ്രസിദ്ധമായിരുന്നു. ഇപ്പോളും
പല സ്റ്റുഡിയോകളിലും ഒരു നിധി പോലെ വാഗീശ്വരി കാമറ സൂക്ഷിച്ചു വച്ചിട്ടുണ്ട്.
ക്യാമറയേയും ഫോട്ടോഗ്രാഫിയെയും പ്രണയിച്ച,
ഒരു പ്രളയത്തിൽ നമുക്ക് നഷ്ടപെട്ട "വിക്ടർ ജോർജ് "എന്ന
അതുല്യ കാലകരനെ ഓർത്തുകൊണ്ട് നിർത്തുന്നു.....
സസ്നേഹം:
Jayaraj Photoelite
വിവരങ്ങൾക്ക് ശേഖരിച്ചത്;
ഫോട്ടോ വൈഡ്,
ബെറ്റർ ഫോട്ടോഗ്രാഫി ,
ഫോട്ടോ ട്രാക്സ് ,
ഇന്റർനെറ്റ്, 

No comments:

Post a Comment