Thursday, March 24, 2016

അമീബ



                                                                                                                         Anju S Janardanan

കാസർഗോഡ് ജില്ലയിലെ കശുമാവിൻ തോപ്പുകളിൽ എൻഡോസൾഫാൻ പ്രയോഗത്തിന്റെ കെടുതികളെയും പ്രതിഷേധങ്ങളെയും മുൻനിർത്തി മനോജ് കാന സംവിധാനം ചെയ്ത് 'നേര് ' സാംസ്കാരിക വേദി പ്രസിഡന്റ് പ്രിയേഷ് കുമാർ നിർമ്മിച്ച ചിത്രമാണ് അമീബ . എൻഡോസൾഫാൻ പ്രയോഗത്തിന്റെ അതിഭയാനകവും അതിദാരുണവുമായ കെടുതിക്കാഴ്ചകളിൽനിന്ന് പിറവിയെടുത്താണ് ‘അമീബ എന്ന ചിത്രം . വാർത്തകൾക്കും അപ്പുറം ഭയാനകമായിരുന്നു അവിടുത്തെ കാഴ്ചകൾ. അതിനാൽ തിരക്കഥ തയ്യാറാക്കി ലൊക്കേഷൻ കണ്ടെത്തുന്നതിനു പകരം ദുരിത ജീവിതങ്ങൾക്കിടയിൽ നിന്നും തിരക്കഥ രൂപപ്പെടുത്തുകയായിരുന്നു തിരക്കഥാകൃത്ത് മനോജ് കാന. ഒരു ഗ്രാമത്തിന്റെ കറുത്ത മുഖമാണ് സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത് . ജില്ലയിൽ ദുരിതബാധിതരുടെ കണക്ക് തിട്ടപ്പെടുത്തി യിട്ടില്ല. എല്ലാ എൻഡോസൾഫാൻ രോഗികളും ഒരുതരത്തിൽ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ രോഗികൾ തന്നെയാണ്‌. ' കൈയില്ലാത്തവര്‍, കാലില്ലാത്തവര്‍, കീഴ്ത്താടിയില്ലാത്തവര്‍, കാഴ്ചയില്ലാത്തവര്‍... കേൾവിയില്ലാത്തവർ , ശുഷ്കിച്ചവർ , ആകൃതിയില്ലാത്തവർ , മാനസിക വൈകല്യമുള്ളവർ എന്നിങ്ങനെ ഏതെങ്കിലും രീതിലാണ് രോഗങ്ങള്‍ ബാധിക്കുന്നത്. ഇതിന് രൂപവുമില്ല ഭാവവുമില്ല ... ഇതേ അര്‍ഥത്തിലാണ് സിനിമയ്ക്ക് 'അമീബ' എന്ന് പേരിട്ടത്.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന നേര് സാംസ്കാരിക വേദിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം-മനോജ് കാനയും ഛായാഗ്രഹണം-കെ.ജി.ജയൻ , ഗാനരചന-ബാലചന്ദ്രന്‍ തെക്കന്മാര്‍, സംഗീതം-ചന്ദ്രന്‍ വേയാട്ടുമ്മല്‍, ആലാപനം-ഹരിത ഹരീഷ്, പശ്ചാത്തലസംഗീതം-ശ്രീവല്‍സന്‍ ജെ.മേനോന്‍ എന്നിവർ സിനിമയിലെ പിൻനിരക്കാരാ
ക്കുന്നു.
അനുമോൾ , ഇന്ദ്രൻസ് , അനൂപ് ചന്ദ്രന്‍, ആത്മീയ , സി.കെ.ബാബു , മൊയ്തീൻകോയ , പ്രഭീഷ്, കാർത്ത്യായനി , പ്രവീഷ് കുമാർ ബാബു അനൂര്‍, പ്രവീഷ് കുമാര്‍, എന്നിവർക്ക് പുറമേ എൻഡോസൾഫാൻ ബാധിതരായ വൈശാഖ്, സിന്ധു എന്നിവരും അമീബയിലെ കഥാപാത്രങ്ങളാകുന്നു. ഇരകളെ രോഗികളായി ചിത്രീകരിക്കുന്നില്ല എന്നത് ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു . തന്നെക്കാൾ പതിനഞ്ച് വയസ് കുറവുള്ള എൻഡോസൾഫാന്േരാഗം ബാധിച്ച് രണ്ടു കൈയ്യുമില്ലാത്ത ആൺകുട്ടിയോട് നിനക്കെന്നെ പ്രണയിച്ചൂടെ എന്ന് ചോദിക്കുന്ന രംഗം സിന്ധു തന്മമയത്വത്തോടെ അഭിനയിച്ചു.
സ്വർഗയിൽ ജീവിക്കുന്ന ഒരു പ്ലാന്റേഷന്‍ ജീവനക്കാരനായ നാരായണന്റെ കുടുംബത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത അനുഭവങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്. നാരായണനായി ഇന്ദ്രൻസ് വേഷമിടുന്നു. നാരായണന് മൂന്നു മക്കളാണ്.അതിൽ ഏറ്റവും ഇളവനായ നിഥിൽ ജന്മനാ തന്നെ എൻഡോസൾഫാൻ ഇരയായി ഇരുകൈകളും നഷ്ടപ്പെട്ടതാണ്. നാരായണന്റെ രണ്ടാമത്തെ മകളായ നിമിഷയാണ് അമീബയിലെ കേന്ദ്രകഥാപാ
ത്രം. ബാംഗ്ലൂരിലെ ഐ.ടി മേഖലയില് എഞ്ചിനീയറായി ജോലി ചെയ്യുന്ന വിവേകുമായ് പ്രണയത്തിലാകുന്നു പിന്നെ പ്രണയത്തിന്റെ വ്യത്യസ്ഥമായൊരു തലം നമുക്ക് കാണാൻ കഴിയും. സിനിമയുടെ ഓരോ ഘട്ടത്തിലും വികാരങ്ങൾ പോലും പകച്ചു നിൽക്കുന്ന നിമിഷങ്ങളിൽ പ്രേക്ഷകർ പോലും ഉത്തരമില്ലാതെ ഇരുന്നു പോകുന്നു. നിമിഷ യായി ആത്മീയ രാജനും വിവേകായി അനീഷ്.ജി.മേനോനും കഥാപാത്രങ്ങളായി അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു.
എൻഡോസൾഫാൻ ഇരകളുടെ ശാരീരികാവസ്ഥയെക്കാൾ ഇരട്ടിയാണ് അവരുടെ മാനസിക വിഷമങ്ങൾ. വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹിതരാകാത്ത ഒരുപാട് പെൺകുട്ടികൾ , മാതൃവാത്സല്യം ആവോളമുണ്ടായിട്ടും ഒരമ്മയാകാൻ പേടിക്കുന്നവർ , ജനിക്കുന്ന കുട്ടികൾ ഏതവസ്ഥയിലായിരിക്കും... മനുഷ്യ കൃതി ആയിരിക്കുമോ ഇതൊക്കെയാണ് പെൺകുട്ടികളെ വലക്കുന്നത്. ഇതേ വേദന അനുഭവിക്കുന്ന കഥാപാത്രമാണ് മനീഷ . കഥാപാത്രവും കുഞ്ഞും രോഗബാധിതരാണ്. ഇങ്ങനെ വല്ലാത്ത മാനസികാവസ്ഥ അനുഭവിക്കുന്നവരിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. അമീബ കഥാപാത്രങ്ങളെല്ലാം തന്നെ ശക്തമായ സാമൂഹിക പ്രശ്നം കൈകാര്യം ചെയ്യുന്നുണ്ട്.
വർഷങ്ങളായി അനുഭവിക്കുന്ന യാതനയും ദുരന്തവും വെള്ളത്തിരയിൽ നേരിട്ട് കാണാൻ ദുരിതബാധിതർ തന്റെ പരിമിതികൾ മറന്നും ഒഴുകിയെത്തി എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

No comments:

Post a Comment