Thursday, March 24, 2016

രക്തം ഹൃദയത്തില്‍ നിന്നൊരു സമ്മാനം...!


സ്നേഹവും പരിരക്ഷയും ആവരണമായിട്ടുള്ള ഒരു വരദാനമാണ് രക്തം.അത് പങ്കു വെക്കു. രക്തദാനം നിങ്ങളുടെ ആരോഗ്യത്തെ ഒരു രീതിയിലും ദോഷകരമായി ബാധിക്കുന്നില്ല . ഏതാനും നിമിഷങ്ങള്‍ മാത്രമേ രക്തദാനത്തിന് വേണ്ടി വരുന്നുള്ളൂ.
18 വയസ്സ് പൂർത്തിയായതും 45 kg -ന് മുകളില്‍ ഭാരവും ഉള്ള ഏതൊരു വ്യക്തിക്കും 3 മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാം. ആരോഗ്യമുള്ള പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തില്‍ 5 മുതല്‍ 6 വരെ ലിറ്റര്‍ രക്തമുണ്ടാകും. ഇതില്‍ നിന്നും 300 ml രക്തം മാത്രമേ ഒരിക്കല്‍ രക്തദാനം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നുള്ളൂ.
ഒരിക്കല്‍ ദാനം ചെയ്യുമ്പോള്‍ നഷ്ടപ്പെട്ട രക്തം 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ തിരികെ ലഭിക്കുന്നു. പ്രത്യേക ഡയറ്റോ, വിശ്രമമോ, മരുന്നോ രക്തദാനത്തിനു ശേഷം ആവശ്യമില്ല. രക്തദാനം ഇരുമ്പിന്റെ അളവ് ക്രമീകരിച്ച് ഹൃദയത്തിന്റെ പ്രവര്ത്ത്നത്തെ സുഗമമാക്കുന്നു. മനുഷ്യ രക്തത്തിന് പകരമായി ഒന്നുമില്ല. അതിനാല്‍ ഒഴിവു കഴിവുകള്‍ പറയാതിരിക്കൂ. രക്തം ഒരു അത്ഭുത ഔഷധമാണ്.ഇതിനെ പ്രയോജനപ്പെടുത്തൂ. രക്ത ദാതാക്കളുടെ സംഖ്യ പരിമിതം, പക്ഷെ രക്തം സ്വീകരിക്കാനുള്ളവരുടെ എണ്ണം ധാരാളം.
ആത്യന്തികമായി നാമെല്ലാവരും വിവിധ രക്‌തഗ്രൂപ്പുകളില്‍ പെട്ടവരാണ്‌. എന്നാല്‍ രാഷ്‌ട്രീയ പാർട്ടികളിലെ ഗ്രൂപ്പുപോലെ തോന്നുമ്പോഴെല്ലാം മാറ്റാവുന്നതല്ല രക്‌തഗ്രൂപ്പുകള്‍. ജീവന്മപരണ പോരാട്ടത്തിലെ സന്നിഗ്‌ധഘട്ടത്തില്‍ ഈ ഗ്രൂപ്പിന്‌ ഏറെ പ്രാധാന്യമുണ്ട്‌. രക്‌തബന്ധം. അതിനോളം വരില്ല മറ്റൊന്നും. വെളുത്തവനായാലും കറുത്തവനായാലും മനുഷ്യരക്‌തത്തിന്റെ നിറം ചുവപ്പുതന്നെ. പക്ഷേ, നിറത്തിന്റെ കാര്യത്തില്‍ മാത്രമേ ഈ സമാനതയുള്ളൂ.
അവയവദാന പ്രക്രിയയുടെ സങ്കീർണതകളൊന്നുമില്ലാതെ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാനായി നമ്മുടെ ശരീരത്തില്‍ നിന്നും നമുക്ക്‌ വളരെ എളുപ്പത്തില്‍ നല്കാകവുന്ന ജീവന്റെ അംശമാണ്‌ രക്‌തം. രക്‌തദാനം മഹാദാനം എന്നാണ്‌ പറയുക. പരസ്‌പരം കടിച്ചു കീറുന്നവരാണെങ്കിലും പൊതുവായ സ്വന്തം കാര്യം വരുമ്പോള്‍ ഒന്നാവുന്ന രാഷ്‌ട്രീയ പാർട്ടികള്‍ പോലെയല്ല രക്‌തഗ്രൂപ്പുകളുടെ കാര്യം. നൂറുശതമാനവും യോജിപ്പിക്കുന്ന ഗ്രൂപ്പുകള്‍ തമ്മില്‍ മാത്രമേ രക്‌തദാനം സാധ്യമാവുകയുള്ളൂ.
രക്‌തഗ്രൂപ്പുകളെ അറിയുക നാം ഇന്നറിയുന്ന എ, ബി. ഒ ഗ്രൂപ്പ്‌ സംവിധാനം ആദ്യമായി കണ്ടുപിടിച്ചത്‌ 1901 ല്‍ ഓസ്‌ട്രിയന്‍ ശാസ്‌ത്രജ്‌ഞനായ കാള്‍ ലാന്റ്‌സ്റ്റിനര്‍ ആണ്‌. ഇതനുസരിച്ച്‌ എ ബി, എ ബി, ഒ എന്നീ നാലു ഗ്രൂപ്പുകളാണ്‌ പ്രധാനമായും ഉള്ളത്‌. ഇവയില്ത്തഗന്നെ പോസിറ്റീവും നെഗറ്റീവും ഉണ്ട്‌. രക്‌തത്തില്‍ അടങ്ങിയിരിക്കുന്ന ആന്റിജനുകളുടെയും ആന്റിബോധഡികളുടെയും സാന്നിധ്യമാണ്‌ ഈ ഗ്രൂപ്പ്‌ വിഭജനത്തിന്റെ അടിസ്‌ഥാനം. ചുവന്ന രക്‌താണുക്കളുടെ (റെഡ്‌ ബ്ലഡ്‌ കോര്പ്പ്ക്കള്സ് - ആര്‍.ബി.സി) ഉപരിതലത്തിലുള്ള പ്രോട്ടീന്‍ തന്മാത്രകളാണ്‌ ഈ ആന്റിജനുകള്‍. ആന്റിബോഡികളാവട്ടെ രക്‌തത്തിലെ പ്ലാസ്‌മയിലാണ്‌ അടങ്ങിയിരിക്കുന്നത്‌. ശരീരത്തിനു പുറത്തു നിന്നും അകത്തേക്കു പ്രവേശിക്കുന്ന ബാഹ്യപദാര്ഥ്ങ്ങളെ ആര്ജിിക്കലാണ്‌ ആന്റിബോഡികളുടെ ധര്മംക. താഴെപ്പറയുന്ന വിധത്തിലാണ്‌ വിവിധ രക്‌തഗ്രൂപ്പില്പ്പെട്ടവരില്‍ ഈ ആന്റിജന്റെയും ആന്റിബോഡികളുടെയും സാന്നിധ്യം.
എ ഗ്രൂപ്പ്‌ - ആന്റിജന്‍ എ യും ആന്റി ബി (ബി ആന്റിജന്‌ എതിരായ) ആന്റിബോഡിയുംബി ഗ്രൂപ്പ്‌ - ആന്റിജന്‍ ബി യും ആന്റി എ ആന്റിബോഡിയുംഓ ഗ്രൂപ്പ്‌ - ആന്റിജന്‍ എ യോ ബി യോ ഇല്ല. എന്നാല്‍ ആന്റി എ ആന്റിബോഡി, ആന്റി ബി ആന്റിബോഡി ഇവ രണ്ടും അടങ്ങിയിരിക്കുന്നു.എ ബി ഗ്രൂപ്പ്‌ - ആന്റിജന്‍ എയും ബിയും അടങ്ങിയിരിക്കുന്നു. എന്നാല്‍ ആന്റിബോഡികള്‍ രണ്ടും ഇല്ല. മേല്പ്പയറഞ്ഞ നാലു ഗ്രൂപ്പുകള്ക്കും ഓരോ പോസിറ്റീവ്‌ നെഗറ്റീവ്‌ ഉപവിഭവങ്ങള്‍ കൂടിയുണ്ട്‌. എ, ബി എന്നിവയ്‌ക്കു പുറമേ കണ്ടുവരുന്ന ഫാക്‌ടര്‍ ഡി എന്ന ആന്റിജന്റെ സാന്നിധ്യമാണ്‌ ഇതിനാധാരം. ഉദാഹരണം എ ആന്റിജനുള്ള ഒരാളുടെ രക്‌തത്തില്‍ ആര്എിച്ച്‌ ഫാക്‌ടര്‍ ഡി കൂടിയുണ്ടെങ്കില്‍ അയാളുടെ ഗ്രൂപ്പ്‌ എ പോസിറ്റീവാണ്‌. എന്നാല്‍ ആന്റിജന്‍ എ യുടെ സാന്നിധ്യം ഉണ്ടായിരിക്കുകയും ആര്എരച്ച്‌ ഫാക്‌ടര്‍ ഡിയുടെ സാന്നിധ്യം ഇല്ലാതിരിക്കുകയും ചെയ്‌താല്‍ അയാളുടെ രക്‌തഗ്രൂപ്പ്‌ എ നെഗറ്റീവ്‌ ആകുന്നു. ഇതുപോലെയാണ്‌ മറ്റ്‌ ഗ്രൂപ്പുകൾക്കും .
രക്‌തഗ്രപ്പുകളും രക്‌തദാനവും രക്‌തഗ്രൂപ്പുകൾക്ക് ‌ രക്‌തദാനത്തില്‍ പ്രാധാന്യം എന്താണെന്ന്‌ നോക്കാം. എ ഗ്രൂപ്പില്‍ ഗ്രൂപ്പില്പ്പെട്ട ഒരാള്ക്ക് ‌ ബി ഗ്രൂപ്പില്പ്പെട്ട രക്‌തം നല്കുണമ്പോള്‍ ബി ഗ്രൂപ്പ്‌ രക്‌തത്തില്‍ അടങ്ങിയ ആന്റിജന്‍ ബി ഗ്രൂപ്പിന്‌ എതിരായി എ ഗ്രൂപ്പ്‌ രക്‌തത്തിലുള്ള ആന്റി ബി ആന്റിബോഡി പ്രവര്ത്തിക്കുന്നു. ഈ ആന്റിജന്‍ ആന്റിബോഡി റിയാക്ഷന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്ക്കും മരണത്തിനുപോലും കാരണമായേക്കാം. ദാനം ചെയ്യുന്ന വ്യക്‌തിയുടെ രക്‌തത്തില്‍ അടങ്ങിയ ആന്റിജന്‌ എതിരായ പ്രവർത്തി ക്കുന്ന ആന്റിബോഡി സ്വീകര്ത്താ വിന്റെ രക്‌തത്തില്‍ ഇല്ലായിരിക്കും എന്നതാണ്‌ രക്‌തദാനത്തിനുള്ള പൊതുവായ തത്വം.
നിങ്ങളുടെ രക്‌തഗ്രൂപ്പ്‌ അപൂര്‍വമാണോ? നിങ്ങളുടെ രക്‌തഗ്രൂപ്പ്‌ അപൂർവ്വ ഗ്രൂപ്പുകളില്‍ പെടുന്നതാണോ? എങ്കില്‍ ഉടനേ ഏറ്റവുമടുത്ത രക്‌തദാതാക്കളുടെ സംഘടനയിലോ അടുത്ത ബ്ലഡ്‌ ബാങ്കിലോ പേരു രജിസ്‌റ്റര്‍ ചെയ്യാന്‍ മറക്കാതിരിക്കുക. കാരണം നിങ്ങള്‍ രക്ഷിക്കാന്‍ പോകുന്നത്‌ വിലയേറിയ ഒരു ജീവനായിരിക്കാം. അപൂർവ്വ രക്‌തഗ്രൂപ്പില്പ്പെട്ട് രക്‌തം കിട്ടാത്തതുമൂലം അത്യാസന്ന നിലയിലുള്ള രോഗി മരിക്കുന്നതും ശസ്‌ത്രക്രിയകള്‍ മുടങ്ങുന്നതും സാധാരണമാണ്‌.നെഗറ്റീവ്‌ ഗ്രൂപ്പില്‍പ്പെട്ടവ എല്ലാം തന്നെ, അപൂർവ്വ ഗ്രൂപ്പുകളുടെ കൂട്ടത്തിലുൾപ്പെടുന്നവയാണ്‌.
ശരാശരി കണക്കെടുത്താല്‍ മൊത്തം ജനസംഖ്യയുടെ 25 ശതമാനം പേരും പോസിറ്റീവ്‌ ഗ്രൂപ്പുകളിൽപ്പെട്ടവരാണ്‌. ശേഷിക്കുന്ന 15 ശതമാനം പേര്‍ വിവിധ ഗ്രൂപ്പുകളുടെ നെഗറ്റീവ്‌ വിഭാഗത്തില്‍ പെടുന്നവരാണ്‌.പോസിറ്റീവ്‌ ഗ്രൂപ്പുകളില്‍ അപൂർവ്വ ഗ്രൂപ്പില്‍ പെടുന്നത്‌ എ ബി പോസിറ്റീവാണ്‌. അമേരിക്കന്‍ റെഡ്‌ക്രോസ്‌ സൊസൈറ്റിയുടെ കണക്ക്‌ പ്രകാരം ലോകമൊട്ടാകെയുള്ള ജനസംഖ്യയുടെ 0.45 ശതമാനം മാത്രം വരുന്ന എ ബി നെഗറ്റീവ്‌ ആണ്‌ ഏറ്റവും അപൂർവ്വമായ ഗ്രൂപ്പ്‌. (ഏറ്റവും കൂടുതല്‍ പേരില്‍ കാണുന്ന രക്‌തഗ്രൂപ്പ്‌ ഒ പോസിറ്റീവാണ്‌). രണ്ടാമത്തെ അപൂർവഗ്രൂപ്പ്‌ 1.5 ശതമാനം മുതല്‍ 2 ശതമാനം വരെ ആളുകളില്‍ കണ്ടുവരുന്ന ബി നെഗറ്റീവ്‌ ഗ്രൂപ്പാണ്‌.എ നെഗറ്റീവ്‌ ഒ നെഗറ്റീവ്‌ എന്നിവ യഥാക്രമം മൂന്നും നാലും സ്‌ഥാനങ്ങളില്‍ വരുന്നു.
പ്രത്യേക ഭൂവിഭാഗങ്ങളില്‍ വിവിധ ഗ്രൂപ്പുകളിൽപ്പെട്ട ആളുകളുടെ എണ്ണത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടാവാമെങ്കിലും ആഗോളവ്യാപകമായി വിവിധ രക്‌തഗ്രൂപ്പുകളില്‍പ്പെട്ടവക്ക് ‌ ശരാശരി ശതമാനക്കണക്ക്‌ ഇനിപ്പറയും പ്രകാരമാണ്‌. ഒ പോസിറ്റീവ്‌ 38 ശതമാനം, ഒ നെഗറ്റീവ്‌ 7 ശതമാനം. എ പോസിറ്റീവ്‌ 34 ശതമാനം, എ നെഗറ്റീവ്‌ 6 ശതമാനം, ബി പോസിറ്റീവ്.
കഴിഞ്ഞ ദിവസം ബോംബേ ഗ്രൂപ്പ് രക്തത്തിന് വേണ്ടി പല സുഹൃത്തുക്കളെയും വിളിച്ചു അന്വേഷിച്ചപ്പോള്‍ പലര്‍ക്കും അങ്ങനെയൊരു ഗ്രൂപ്പിനെ കുറിച്ച് അറിയില്ല, അവര്‍ക്ക് വേണ്ടി......!
*********************************************************
എന്താണ് ബോംബേ രക്ത ഗ്രൂപ്പ്?
1952-ൽ മുംബയിൽ ഡോ. ഭെൻഡേയാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലും അതിനോടു ചേർന്ന കർണ്ണാടകയുടെ ചില പ്രദേശങ്ങളിലുമാണ് ബോംബേ ഓ പോസിറ്റീവ് രക്തം ഉള്ളവരെ കൂടുതലായി തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനാലാണ് ഈ രക്തഗ്രൂപ്പിന് ബോംബേ ഗ്രൂപ്പ് എന്ന പേരു വരാൻ കാരണം.
ഏ-ബി-ഓ രക്തഗ്രൂപ്പ് സങ്കേതത്തിന്റെ അടിസ്ഥാന ഘടകമായ ‘എയ്ച്ച്’ (H) പ്രതിജനകം ഇല്ലാത്ത ഒരു അപൂർവ്വ രക്തഗ്രൂപ്പാണ് ബോംബെ ഗ്രൂപ്പ്. ‘ഏ’, ‘ബി’ എന്നീ രക്ത പ്രതിജനകങ്ങളുടെ (antigen) പൂർവ്വരൂപ തന്മാത്രയായ ‘എയ്ച്ച്’ ഘടകത്തെ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു രാസാഗ്നിയുടെ അഭാവമാണ് ഈ രക്തഗ്രൂപ്പിനു കാരണമാകുന്നത്. ഏ-,ബി-,ഓ- ഗ്രൂപ്പുകളെ നിർണയിക്കാനുള്ള രക്തപരിശോധനകളിൽ ഇത്തരക്കാരുടെ രക്തം ‘ഓ’ ഗ്രൂപ്പായി കാണിക്കുന്നതിനാൽ Oh എന്ന് ഇവരുടെ ഗ്രൂപ്പിനെ പൊതുവേ രേഖപ്പെടുത്തുന്നു. രക്തത്തിന്റെ എയ്ച്ച് ഘടകം നിർണയിക്കേണ്ട ജീനിന്റെ രണ്ട് അല്ലീലുകളും (alleles) അപ്രഭാവി (recessive) ആയിരിക്കുമ്പോഴാണ് ഒരാൾ ബോംബെ രക്തഗ്രൂപ്പ് ആകുന്നത്.
രക്തദാനവുമായി ബന്ധപ്പെട്ട സവിശേഷ അവസ്ഥ
ഏ-ബി-ഓ രക്തഗ്രൂപ്പുകളുടെ മുഖമുദ്രയായ ഏ, ബി, എയ്ച്ച് പ്രതിജനകങ്ങൾ Oh ബോംബേ ഗ്രൂപ്പുകാരിൽ ഇല്ല. ഈ പ്രതിജനകങ്ങൾക്കെതിരേ പ്രതിപ്രവർത്തിക്കാൻ ശേഷിയുള്ള പ്രതിദ്രവ്യങ്ങൾ (antibody) ഇക്കൂട്ടരിൽ കാണുകയും ചെയ്യും. ഇതുമൂലം Oh ഗ്രൂപ്പിലേതല്ലാത്ത ഏത് രക്തത്തിനെതിരേയും ഇവരുടെ ശരീരം പ്രതിരോധമുയർത്തുന്നു, തന്മൂലം പ്രതിരോപണ പ്രതികരണങ്ങളും (transfusion reaction) ഉണ്ടാവുന്നു. ചുരുക്കത്തിൽ Oh രക്തഗ്രൂപ്പിൽപ്പെടുന്നവർക്ക് മറ്റു ഏ-ബി-ഓ ഗ്രൂപ്പുകളിൽ പെട്ടവരുടെ രക്തം സ്വീകരിക്കാനോ അവർക്ക് തിരിച്ച് രക്തം നൽകാനോ കഴിയുകയില്ല. ബോംബേ ഗ്രൂപ്പ് രക്തമുള്ളവർ അത്യപൂർവ്വമായതു കൊണ്ട്, അപകടഘട്ടങ്ങളിൽ രക്തം നൽകുന്നതിനോ സ്വീകരിക്കുന്നതിനോ ബോംബേ Oh ഗ്രൂപ്പുകാർ തന്നെ വേണമെന്നത് ബുദ്ധിമുട്ടുണ്ടാക്കും. ഇതു തരണം ചെയ്യാൻ ഒരു മാർഗ്ഗം നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്, ആരോഗ്യമുള്ള സമയത്ത് ബോംബേഗ്രൂപ്പുകാരുടെ രക്തം ഊറ്റി ശേഖരിച്ച് രക്തബാങ്കുകളിൽ സൂക്ഷിക്കുകയും അതേ രക്തം തന്നെ അവരിലേക്ക് ആവശ്യഘട്ടങ്ങളിൽ പ്രതിരോപണം (transfusion) ചെയ്യുക എന്നതാണ്. കേരളത്തിൽ ഇതു വരെ രക്തബാങ്കുകളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് 50 - ൽ താഴെ ബോംബെ ഗ്രൂപ്പുകാരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു.
.പാരാ-ബോംബേ ഗ്രൂപ്പ്
ഒരു വ്യക്തിയുടെ ശരീരത്തിലെ ബാഹ്യകലകളിൽ (epithelia) നിന്നുള്ള സ്രവങ്ങളിൽ H-പ്രതിജനകങ്ങൾ കാണപ്പെടുകയും, അതേസമയം അതേ ആളിലെ രക്തകലകളിൽ അത് പൂർണമായും ഇല്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് ആ വ്യക്തിയെ പാരാ-ബോംബേ ഗ്രൂപ്പിൽ (para-Bombay phenotype) ഉൾപ്പെടുത്തുക. ഇത്തരം ആളുകളിൽ “എയ്ച്ച്” പ്രതിജനകങ്ങളെ നിർമ്മിക്കുന്ന രണ്ട് ജീനുകളിലൊന്നായ FUT2 പ്രവർത്തനക്ഷമമായിരിക്കും. അതേ സമയം FUT1 ജീൻ നിഷ്ക്രിയമായിരിക്കുന്നതിനാൽ അരുണരക്താണുക്കളുടെ സ്തരോപരിതലത്തിൽ H-പ്രതിജനക തന്മാത്രകൾ കാണുന്നില്ല. അതുകൊണ്ടുതന്നെ സാങ്കേതികമായി ഇവർ ബോംബേ ഗ്രൂപ്പിൽ തന്നെയാണുൾപ്പെടുക.
തിരിച്ചറിയുന്ന വിധം:
സാധാരണ എ-ബി-ഓ ഗ്രൂപ്പു നിർണയത്തിനായുള്ള പരിശോധനയിൽ ബോംബേ ഗ്രൂപ്പ് തിരിച്ചറിയാൻ പറ്റില്ല. എ, ബി എന്നിവയെ ബന്ധിക്കാൻ ശേഷിയുള്ള രാസവസ്തുക്കളാണു സാധാരണ എ-ബി-ഓ ഗ്രൂപ്പുനിർണയത്തിൽ ഉപയോഗിക്കുന്നത്. ബോബേ Oh ഗ്രൂപ്പിൽ ഏ-പ്രതിജനകമോ ബി-പ്രതിജനകമോ ഇല്ലാത്തതിനാൽ ഇവ ഓ-ഗ്രൂപ്പ് ആണെന്നായിരിക്കും സാധാരണ രക്തഗ്രൂപ്പുനിർണയത്തിൽ തെളിയുക. എന്നാൽ ഓ ഗ്രൂപ്പാണോ ബോംമ്പേ ഗ്രൂപ്പാണോ എന്ന് നിശ്ചയിക്കണമെങ്കിൽ എയ്ച്ച് പ്രതിജനകം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തണം. എയ്ച്ച്-പ്രതിജകത്തെ ബന്ധിക്കുവാൻ ശേഷിയുള്ള എയ്ച്ച്-ലെക്റ്റിൻ (H -Lectin) എന്ന രാസവസ്തു ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.

No comments:

Post a Comment