Wednesday, March 30, 2016

കുടിവെള്ളം



വേനൽക്കാലം തുടങ്ങുന്നതിനു മുൻപ് തന്നെ രൂക്ഷമായ കുടിവെള്ള ക്ഷാമം ആണ് നമ്മുടെ നാട്ടിൽ അനുഭവപ്പെടുന്നത് കിണറുകളും കുളങ്ങളും പുഴകളും എല്ലാം വറ്റി വരണ്ടു ശുദ്ധമല്ലാത്ത കുടി വെള്ളം ഉപയോഗിക്കുന്നത് കൊണ്ട് 
പല ജലജന്യ രോഗങ്ങളും വ്യാപകമായി കൊണ്ടിരിക്കുന്നു ഇന്ത്യയിലെ മറ്റു സംസ്ഥാനനങ്ങളെ അപേക്ഷിച്ച് വളരെ കൃത്യമായി മഴകിട്ടുന്ന സംസ്ഥാനമാണ് കേരളം നിർഭാഗ്യ വശാൽ ഈ മഴ വെള്ളം വേണ്ട രീതിയിൽ സംഭരിക്കാൻ നമുക്ക് കഴിയുന്നില്ല ഏറ്റവും ശുദ്ധമായ ജലമാണ് മഴവെള്ളം കെട്ടിടങ്ങളുടെ മേൽക്കൂരയിൽ പതിക്കുന്ന മഴവെള്ളത്തെ തടഞ്ഞുനിർത്തി പി വീ സി പൈപ്പ് മുള അല്ലെങ്കിൽ ഇരുമ്പു പൈപ്പുകളിലൂടെ സംഭരണ ടാങ്കിൽ എത്തിച്ച് ഫിൽട്ടെർ ചെയ്തു വീട്ടവശ്യങ്ങൾക്കുള്ള ശുദ്ധജലം സംഭരിച്ചു വെക്കാവുന്നതാണ്
എല്ലാ വീടുകളിലും ഒരു മഴവെള്ള സംഭരണി ഉണ്ടെങ്കിൽ കുടിവെള്ള ക്ഷാമം പൂർണമായും പരിഹരിക്കാം നമ്മൾ ലക്ഷങ്ങൾ മുടക്കി വീടുകൾ നിർമ്മിക്കും എന്നാൽ കുറഞ്ഞ ചിലവു മാത്രം വരുന്ന മഴവെള്ള സംഭരണി നിർമിക്കാൻ ആരും തയാറല്ല ഇതിനു സർക്കാരിന്റെ സബ്സീടി ലഭിക്കുന്നുണ്ട് ചെറിയ ഒരു വീടിന്റെ മേൽക്കൂരയിൽ പതിക്കുന്ന വെള്ളം പോലും ശെരിയായി സംഭരിച്ചാൽ വർഷം മുഴുവൻ ഉപയോഗിക്കുവാൻ ഉള്ള ജലം ലഭിക്കും
ഇത് കൂടാതെ വീടുകളിലെ പറമ്പുകളിൽ ധാരാളം കുഴി കുഴിച്ചു മഴവെള്ളം നമ്മുടെ പറമ്പുകളിൽ തന്നെ താഴാൻ അനുവദിക്കുക മഴക്കുഴി എന്നാണ് ഇതിനു പേര് ഇത് മൂലം കിണറുകളിൽ നീരൊഴുക്ക് കൂടും കുമരകം കാർഷിക സർവകലാശാല ഗവേഷണകേന്ദ്രം മുൻ അസോസിയേറ്റ് ഡായറക്ടർ ഡോ കെ ജി പത്മകുമാർ കുട്ടനാട് അന്തർദേശീയ കാർഷിക ഗവേഷണ കേന്ദ്രം ഡായറക്ടർ ഡോ നോബിൾ എബ്രഹാം എന്നിവർ ചേർന്നു വിജയകരമായി നടപ്പിലാക്കിയ ഒരു ഉത്തമ മാതൃക ഉണ്ട് കുമരകം കാർഷിക സർവകലാശാലയോട് ചേർന്ന് കിടന്നിരുന്ന പതിനെട്ടു ഏക്കർ തരിശു നിലത്തെ മികച്ച ഒരു ജല സംഭരണിയാക്കി മാറ്റാൻ സാധിച്ചു കുട്ടനാട്ടിലെ മണ്ണിന്റെ പ്രത്യകതയാണ് തരിശു നിലം ജലസംഭരണിയാക്കാൻ അനുകൂല സാഹചര്യം ഒരുക്കിയത് വെള്ളം കടത്തി വിടാത്ത വിധം പശിമയുള്ള കളിമണ്ണാണ് കുട്ടനാട്ടിലേത് കോൺക്രീറ്റിനോട്‌ കിടനില്ക്കുന്നതാണ് ഇത് ഈ തരിശു നിലത്തെ വെടിപ്പാക്കി മഴവെള്ളം സംഭരിക്കാൻ ഉപയോഗിക്കുക്കയാണ് ആദ്യ ഘട്ടം ഇവിടെ സംഭരിക്കുന്ന വെള്ളം അരിച്ചെടുക്കാനുള്ള ക്രമീകരണം നടത്തുകയാണ് രണ്ടാം ഘട്ടം കുട്ടനാടൻ മണ്ണിൽ ഇരുമ്പിന്റെ അംശം കൂടുതലാണ് അതിനാൽ വെള്ളം അരിച്ചു ശുദ്ധമാക്കാനാണിത് മണൽ കരി എന്നിവ കൊണ്ടുള്ള അരിപ്പ ബ്ലീച്ചിംഗ് പൌഡർ കൊണ്ടുള്ള മറ്റൊരു അരിപ്പ എന്നിവയ്ക്ക് പുറമേ ക്ളോറിനേഷൻ കൂടിയാകുമ്പോൾ ശുദ്ധമായ കുടിവെള്ളം കിട്ടും ഇത് വളരെ കുറഞ്ഞ ചെലവിൽ ചെയ്യാം കാർഷിക ഗവേഷണ കേന്ദ്രത്തിലെ എല്ലാ ആവശ്യങ്ങള്ക്കും ഈ ജലം ആണ് ഉപയോഗിക്കുന്നത് ഇത് കൂടാതെ പരിസരത്തെ 500 വീട്ടുകാരും ഈ വെള്ളം ഉപയോഗിക്കുന്നു ആലപ്പുഴ കോട്ടയം പത്തനംതിട്ട ജില്ലകളിലായി 1'16 ലക്ഷം ഏക്കർ പാടശേഖരമുള്ളതിൽ പത്തു ശതമാനം തരിശു കിടക്കുകയാണ് 12000 ഏക്കർ വരുന്ന തരിശു നിലത്തു സംഭരിക്കുന്ന വെള്ളം മതി ഈ മേഖലയിലെ കുടി വെള്ള പ്രശ്നം പൂർണമായും പരിഹരിക്കാം ഇങ്ങനെ തരിശ്‌ കിടക്കുന്ന ജല സംഭരണികൾ ശരിയായി പരിപാലിച്ചാൽ കുടിവെള്ള ക്ഷാമം ഒരു പരിധി വരെ പരിഹരിക്കാം ഇനി ഉണ്ടാകുന്ന ഒരു മഹാ യുദ്ധം കുടിവെള്ളത്തിന്‌ വേണ്ടിയായിരിക്കും എന്ന മുന്നറിയിപ്പ് മറക്കാതിരിക്കുക....

No comments:

Post a Comment