Monday, March 28, 2016

കൊച്ചിയില്‍ ഓളങ്ങളായി കഴിഞ്ഞിരുന്ന കാലം!!!



സുന്ദരന്‍ സുജിത്ത് അന്ന് വന്നത് ഒരു പുതുപുത്തന്‍ പള്‍സര്‍ 180 ബൈക്കും കൊണ്ടായിരുന്നു. ഒരു നീല ബൈക്ക്. അങ്ങനെ അവന്‍റെ ഒരു വലിയ സ്വപ്നം ആ മാര്‍ച്ച് ‌ മാസത്തില്‍ സഫലമായി.
“അപ്പൊ എന്താ അളിയാ പരിപാടി???” ചോദ്യം പാമ്പ് അനിലിന്‍റെ വകയാണ്.
എല്ലാവരുടെ കണ്ണുകളിലെ തിളക്കം കണ്ടാല്‍ അറിയാം മനസ്സില്‍ എന്താണെന്ന്.., കുപ്പി അല്ലാതെന്താ... tongue emoticon
ഡാ, നീ പോയി വാങ്ങി വാ...
ഞാന്‍ എപ്പോഴേ റെഡി. അങ്ങനെ സുന്ദരന്‍റെ വണ്ടിയുടെ താക്കോലും വാങ്ങി ഞാന്‍ ബൈക്ക് എടുക്കാന്‍ നോക്കുമ്പോള്‍ ആണ് പാമ്പ് അനില്‍ പറഞ്ഞത് “താടാ ഞാന്‍ ഓടിക്കാം...”
“പിന്നെന്താ പാമ്പേ, നീ എടുത്തോ...” ഞാനും.
അങ്ങനെ ഞാനും പാമ്പും കൂടി കുപ്പി തേടിയുള്ള യാത്രയായി. സമയം സന്ധ്യാ നേരം. ഒരു വളവു തിരിഞ്ഞു വന്ന ഞങ്ങളുടെ ബൈക്ക് ഒരു ഡിവൈഡറില്‍ തട്ടി, പിന്നെ കുറച്ചു നേരം ഞങ്ങള്‍ രണ്ടു പേരും വായുവില്‍ ചെരിഞ്ഞു പറന്നു
സംഭവം പണി പാളിയെന്ന് മനസ്സിലാക്കിയ ഞാന്‍ ബൈക്കിന്‍റെ പിന്നില്‍ നിന്നും റോഡിലേക്ക് ചാടി. ചന്തിയും കുത്തി വീണ ഞാന്‍ നിരങ്ങി നിരങ്ങി പിന്നെയും കുറെ ദൂരം പോയി.
ഞാന്‍ നോക്കുമ്പോ പാമ്പിനെ കാണാന്‍ ഇല്ല. ആകെ ഇരുട്ട്. സഹായത്തിനു പോലും ഒരാളെയും കാണാനില്ല. അപ്പോഴാണ്‌ കുറച്ചു അപ്പുറത്ത് മാറി ഒരു കുറ്റിച്ചെടി അനങ്ങുന്നത് കണ്ടത്. ഞാന്‍ നോക്കുമ്പോള്‍ ദേണ്ടെ പാമ്പ് അതിനുള്ളില്‍ നിന്നും വരുന്നു.
“അളിയാ ബൈക്ക് എവിടെടാ...? ഞാന്‍ ചോദിച്ചു.
അവന്‍ ആ കാട്ടിനുള്ളിലേക്ക്‌ ചൂണ്ടി കാണിച്ചു, പിന്നെ ഒറ്റ കരച്ചിലാ...
“അയ്യോ എന്‍റെ കയ്യ് വേദനിക്കുന്നെടാ, എന്നെ എങ്ങനെങ്കിലും ഹോസ്പിറ്റലില്‍ കൊണ്ട് പോടാ...”
എനിക്കങ്ങു ദേഷ്യം വന്നു. ഇവിടെ എന്‍റെ ചന്തി പോളിഞ്ഞിരിക്കുമ്പോഴാ അവന്‍റെ ഒരു കയ്യ്. unsure emoticon ഞാന്‍ വേഗം തന്നെ റൂമില്‍ വിളിച്ചു പറഞ്ഞു സംഭവം. പിന്നെ ബൈക്ക് കാട്ടില്‍ നിന്നും പൊക്കിയെടുത്തു നോക്കി.
സുന്ദരന്‍റെ ആ സ്വപ്നശകടം ഞാന്‍ കണ്ടപ്പോ മനസ്സ് ഒരുപാട് വേദനിച്ചു.
ഒരു കണക്കിന് ഞങ്ങള്‍ വണ്ടിയും എടുത്തു റൂമില്‍ എത്തി. വഴിക്ക് മൊത്തം പാമ്പ് കരയുകയായിരുന്നു..., ഞാന്‍ ഇരിക്കാന്‍ വയ്യാത്തത് കൊണ്ട് നിന്നാണ് വണ്ടി ഓടിച്ചത്. അപ്പോഴേക്കും റൂമിലുള്ള ലവന്മാര്‍ ഞങ്ങളേം തപ്പി പോയിരുന്നു.
റൂമിനുള്ളില്‍ പാമ്പിനെയും താങ്ങി പിടിച്ചു ഞാന്‍ കെടത്തി, പിന്നെ ഞാന്‍ കമിഴ്ന്നു കിടന്നു കുറച്ചു കാറ്റ് കൊണ്ടു (മലര്‍ന്നു കിടക്കാന്‍ പറ്റാതോണ്ടാ...) unsure emoticon
അപ്പോഴേക്കും അവര്‍ എത്തി. സുന്ദരന്‍ അവന്‍റെ ബൈക്ക് നോക്കുന്നതിനു മുന്‍പ് തന്നെ ഞങ്ങളെ വന്നു നോക്കി, “അളിയാ വാടാ ഹോസ്പിറ്റലില്‍ പോകാം...” അവന്‍ പറഞ്ഞു.
“ഏയ്‌ എനിക്ക് കുഴപ്പം ഒന്നും ഇല്ലെടാ.., നീ പാമ്പിനേം കൊണ്ട് പോ...” ഞാന്‍ പറഞ്ഞു...
“നിനക്കു ഒന്നുമില്ലെന്ന് നിന്‍റെ പിന്നാമ്പുറം കാണുമ്പോഴേ അറിയാം... നീ വാ”
ഡാ പിള്ളേച്ചന്‍ എവിടെടാ...?? ഞാന്‍ ചോദിച്ചു. gasp emoticon
പിള്ളേച്ചന്‍ ഇപ്പൊ വരും... അങ്ങനെ അവര്‍ പാമ്പിനേം എന്നേം കൊണ്ട് ഹോസ്പിറ്റലില്‍ പോയി.
ഹോസ്പിറ്റലില്‍ കൊണ്ട് ചെന്ന് എന്നെ കട്ടിലില്‍ കമിഴ്ത്തി കിടത്തി ക്ലീന്‍ ചെയ്യാന്‍ നോക്കുകയാണ് ഒരു സിസ്റ്റര്‍... പാമ്പിന്‍റെ നിലവിളി അപ്പുറത്തെ റൂമില്‍ നിന്നും കേൾക്കുന്നുണ്ട്...
അപ്പോഴാണ്‌ ഒരു ശബ്ദം കേട്ടത്... “സിസ്റ്ററെ സിസ്റ്ററെ ഒരു മിനുറ്റ്, ഒന്നു കണ്ടോട്ടെ ഞാന്‍...???”
ആ പിള്ളേച്ചന്‍റെ ശബ്ദമാ...
സിസ്റെറിനു ദേഷ്യം വന്നു... “കാണാന്‍ വേണ്ടി ഇവിടെ തൃശ്ശൂര്‍ പൂരം ഒന്നും നടക്കുന്നില്ലാ, ഒന്നു മാറി നിന്നേ..., അല്ല പിന്നെ...”
പിള്ളേച്ചന്‍: “അല്ലെടാ ആക്ച്ചുലി എന്താ ഉണ്ടായേ...???”
“ഒരു ഇടിയും മറിച്ചിലും നിരങ്ങലും മാത്രേ എനിക്ക് ഓര്‍മ ഉള്ളൂ അളിയാ..., മറ്റൊന്നും ഓര്‍മ ഇല്ലാ...” ഞാന്‍ കിലുക്കത്തിലെ ജഗതിയുടെ ഡയലോഗ് എടുത്ത് അടിച്ചു.
അപ്പൊ പിള്ളേച്ചന്‍ സിസ്റ്ററിനോട് ചോദിക്കുന്നത് കേട്ടു..
“സിസ്റ്ററെ മിസ്സൈല്‍ വല്ലതും ഉണ്ടായിരുന്നോ...? പിള്ളേച്ചന്‍റെ കൌണ്ടര്‍...
സിസ്റ്ററിനും ചിരി വന്നു തുടങ്ങി... “ഇല്ലാ, റോഡില്‍ വീണത്‌ കൊണ്ട് കല്ല്‌ മാത്രേ കയറിയിട്ടുള്ളൂ...”
പിള്ളേച്ചന്‍: “പ്രൈസ് ദി ലോര്‍ഡ്‌...”
അങ്ങനെ ക്ലീനിങ്ങും കഴിഞ്ഞു എന്നെ വിട്ടു. പാമ്പിനെ 2 ദിവസം കിടത്തണം എന്ന് പറഞ്ഞു. അങ്ങനെ ഒരുത്തനെ അവിടെ നിര്‍ത്തി. എന്നെയും കൊണ്ട് പിള്ളേച്ചനും സുന്ദരനും റൂമിലേക്ക്‌ പോന്നു.
റൂമിലെത്തി ഫാനിട്ട് ചന്തി കാറ്റും കൊള്ളിച്ചു കിടക്കുമ്പോഴാണ് ആ സംശയം വന്നത്... gasp emoticon
“അല്ല പിള്ളേച്ചാ നീ ഇതിനിടക്ക്‌ എവിടെ പോയതാടാ...”
അപ്പോഴാണ്‌ അവന്‍ ഒരു കുപ്പി പൊക്കി കാണിക്കുന്നത്...
“ഡാ നിനക്ക് ആക്സിഡന്റ് ആയെന്നു കേട്ടപ്പോ, ചങ്കൊന്നു പിടഞ്ഞു... പിന്നെ ഒന്നും ആലോചിച്ചില്ല, നേരെ പോയി ഒരു കുപ്പിയങ്ങു വാങ്ങി അളിയാ... വാ മച്ചാനേ, അടിക്കാം”
ഞാന്‍ ആലോചിച്ചു.... “എന്‍റെ പോന്നു പിള്ളേച്ചാ, ഭയങ്കരം തന്നെ...”
ഇങ്ങനെ കുറെ എണ്ണം ഉണ്ടെങ്കില്‍ പിന്നെ എന്തു പ്രശ്നം വന്നാലും ഒന്നും പേടിക്കണ്ടാ.., കുപ്പി കറക്റ്റ് ആയി എത്തിക്കോളും... ആക്സിടന്റ്റ് ആയ കൂട്ടുകാരനെ കാണുന്നതിനും മുന്‍പ് കുപ്പി വാങ്ങാന്‍ പോയ അളിയാ നിന്നെ സമ്മതിക്കണം.
ആക്സിഡന്റ് കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞാണ് ഞാന്‍ വീട്ടില്‍ പോയത്. അമ്മ ചോദിച്ചു 'എന്താ പറ്റിയതെന്ന്..???' ഞാന്‍ പറഞ്ഞു 'ഫുട്ബോള്‍ കളിച്ചതാ അമ്മാ..'ന്ന്...
അന്ന് അമ്മ പറഞ്ഞതു കേട്ട് ഞാന്‍ ഞെട്ടിപ്പോയി...
'കാലു കൊണ്ട് ഫുട്ബോള്‍ കളിക്കുന്നവരെ കണ്ടിട്ടുണ്ട്, ചന്തി കൊണ്ട് ഫുട്ബോള്‍ കളിക്കുന്നവരെ കാണുന്നത് ഇതാദ്യാ'ന്ന്...

No comments:

Post a Comment