Friday, March 25, 2016

കനൽ വഴികൾ



ഇത് ഒരു വേശ്യാ തെരുവാണ് ..നഗരത്തിൽ നിന്നും വളരെ അകലെ മാറി കുറെ മനുഷ്യ മാംസങ്ങൾ മാത്രം ജീവിക്കുന്ന ചുവന്ന തെരുവ്..... ഒരു നേരത്തെ അന്നത്തിനു വേണ്ടി സ്വന്തം മാംസം വരെ കച്ചവട വസ്തുവാക്കേണ്ടി വന്ന ഒരുപാട് അമ്മമാരും സഹോദരിമാരുമാണ് ഇവിടുത്തെ അന്തേവാസികൾ.....അവർക്ക് പിന്നാലെ ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി കഴുകൻ കണ്ണുകളുമായ് ചുറ്റിനും നടക്കുന്ന കുറെ മനുഷ്യ ജന്മങ്ങളും......
ഒരുപാട് കഥകൾ പറയാനുണ്ട് ആ തെരുവിന്.......
ജീവിക്കുവാൻ വേണ്ടി മാനം വിൽക്കേണ്ടി വന്ന.... ആ മാലിന്യക്കൂനയിൽ നിന്നും ഇനിയും കര കയറാനാകതെ ജീവിതം തള്ളി നീക്കുന്ന ദൈവത്തിൻ്റെ ആ സൃഷ്ടികൾക്കു മുന്നിൽ ''കനൽ വഴികൾ'' സമർപ്പിക്കുന്നു.............
മായ അവളിപ്പോൾ ഒരു എച്ചിൽ കൂനയാണ്..... അവളുടെ മുടിയിഴകളിലൂടെ അവൾ വിരലോടിച്ചു.....തലമുടി മുഴുവൻ ജഡയായിരിക്കുന്നു........നര ബാധിച്ചു തുടങ്ങിയിരിക്കുന്നു....... തറയിൽ വരെ എത്തി നിൽക്കുന്ന ജനാലകളിലൂടെ അവൾ പുറത്തേക്കു നോക്കിയിരുന്നു....... തെരുവ് നായ്ക്കളും പന്നികളും മാലിന്യകൂനകൾ കടിച്ചു വലിക്കുന്ന കാഴ്ച .......അതിനരികിലായ് കുറെ മനുഷ്യ ബാല്യങ്ങളും.......അവർ ആ മാലിന്യക്കൂനയിൽ നിന്ന് എന്തൊക്കെയോ വാരി കഴിക്കുന്നു.........
ഒരു ഭ്രാന്തിയെപ്പോലെ മായ ആ ജനൽ പടിയിലേക്ക് തല ചായ്ച്ചിരുന്നു തൻ്റെ ഭൂതക്കാലത്തിലേക്ക് ഒാർമ്മകൾ പായിച്ചു കൊണ്ട്........
ഒരു നമ്പൂതിരിക്കുട്ടിയായ് ജനനം....ജനിച്ച ഉടനെ അമ്മ മരിച്ചു.... പിന്നെ കൂട്ടിനുണ്ടായിരുന്നത് അച്ഛൻ മാത്രമായിരുന്നു........ ക്ഷേത്രങ്ങളിലെ പൂജാദികർമ്മങ്ങൾക്ക് പോയിട്ടായിരുന്നു അച്ഛൻ മായയെ പഠിപ്പിച്ചത്........വളരെ കഷ്ടപ്പെട്ടായിരുന്നു അച്ഛൻ അവളെ വളർത്തിയിരുന്നത്..........
ചെറുപ്പത്തിലെ നൃത്തത്തിൽ അതീവ താത്പര്യം അവൾ പ്രകടിപ്പിച്ചിരുന്നു.....അടുത്തുള്ള ഒരു ഗുരുവിൻ്റെ അടുക്കൽ വിട്ട് അച്ഛൻ അവളെ നൃത്തമഭ്യസിപ്പിച്ചു..........
അവളുടെ യൗവനം അവളെ വളരെ സുന്ദരിയാക്കിയിരുന്നു........ഇടതൂർന്ന് താഴേക്ക്‌ വളർന്ന് കിടക്കുന്ന തലമുടിയിഴകൾ അവൾക്ക് ഒരു അലങ്കാരമായിരുന്നു.........
ഒരു രാത്രി അടുത്തുള്ള ക്ഷേത്രത്തിലെ നൃത്തപരിപാടി കഴിഞ്ഞ് മാഷിൻ്റെ മകനുമായ് മായ വീട്ടിലേക്ക് വരികയായിരുന്നു.......അരവിന്ദ് അതായിരുന്നു അയാളുടെ പേര്....... നടക്കുന്നതിനിടയിൽ പാടത്തെ ചേറിൽ വഴുതി വീഴാനൊരുങ്ങിയ മായയെ അരവിന്ദ് കൈകൾ കൊണ്ട് താങ്ങിപ്പിടിച്ചു.........ബലിഷ്ഠമായ ആ കൈകളിൽ കിടന്നു കൊണ്ട് മായ അരവിന്ദിൻ്റെ കണ്ണുകളിലേക്ക് നോക്കി.....ആ കണ്ണുകൾ തമ്മിലിടഞ്ഞു......അരവിന്ദ് മായയെ തൻ്റെ നെഞ്ചിലേക്ക് ചേർത്തു നിർത്തി.....മായയ്ക്ക് അത് ഒരു പുതിയ അനുഭവമായിരുന്നു.......അവളുടെ ചുണ്ടുകൾ അവളറിയാതെ അവനിലേക്കടുത്തു.........അരവിന്ദ് അവളെ തന്നിലേക്ക് അമർത്തി കെട്ടിപ്പിടിച്ചു ചുംബിച്ചു........... ആ നിലാവ് പൂത്തുനിൽക്കുന്ന ആ രാത്രിയിൽ ആ പാടത്ത് വച്ച് അരവിന്ദും മായയും ഒന്നായ്......അരവിന്ദിൻ്റെയും മായയുടെയും പ്രണയത്തിൻ്റെയും തുടക്കമായിരുന്നു അത്........
ദിവസങ്ങൾ കഴിഞ്ഞ് മായയുടെ അച്ഛൻ മരിച്ചു ....... ഒരു നമ്പൂതിരിക്കുട്ടി ആയതുകൊണ്ടായിരിക്കാം ജോലിയൊന്നും തരപ്പെട്ടില്ല.......പഠിച്ചു ഒരുപാട് പക്ഷേ ഒരു നല്ല ജോലി കിട്ടാൻ ഭയങ്കര പാടായിരുന്നു.....അരവിന്ദ് ആയിരുന്നു പിന്നീട് ആ വീട്ടിൽ മായയ്ക്ക് കൂട്ട്.....പല രാത്രികളിലും അവർ ഒന്നിച്ചായിരുന്നു......
അങ്ങനെ ഒരു ദിവസം അരവിന്ദ് മായയോടു ഈ നാട് വിട്ടു പോകാം എന്നു പറഞ്ഞു.....മായ അത് സമ്മതിച്ചു....അങ്ങനെ അവർ ദൂരെ ഒരു നഗരത്തിലേക്ക് പോയി.....അരവിന്ദ് വാങ്ങിയ ഫ്ലാറ്റിലേക്ക്.......ദിവസം കഴിയുംതോറും അരവിന്ദിൻ്റെ സ്വഭാവം മാറുന്നത് മായ അറിഞ്ഞു.......മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന അരവിന്ദിൻ്റെ മുഖം അവളിൽ ഭയമുണർത്തി...........മറ്റു പുരുഷൻമാരെ അരവിന്ദ് അവളുടെ മുറിയിലേക്ക് കടത്തിവിട്ടു......ഒന്നു പ്രതികരിക്കുവാൻ പോലുമാകാതെ അവൾ ആ കാട്ടാളൻമാരുടെ കൈകളിൽ കിടന്നു പിടഞ്ഞു........കുറെ ദിവസത്തേക്ക് അവൾക്ക് ബോധം പോലുമില്ലായിരുന്നു.......
ദിവസങ്ങൾ കഴിഞ്ഞ് അവൾ ഉണർന്നപ്പോൾ ഇവിടെയാണ്......ഈ വേശ്യാലയത്തിൽ.........ശരീരം മുഴുവൻ വിരൽപാടുകളും മുറിവുകളും......ഒന്ന് അനങ്ങാൻപ്പോലും അവൾക്ക് ആകുമായിരുന്നില്ല........പിന്നീട് കാമവെറിപ്പൂണ്ട നരാധമൻമാരുടെ കാമാഗ്നിയിൽ മായ വെന്തുരുകി........
ഒരു മുറിയിൽ ഒന്നിന് പുറകെ ഒാരോരുത്തരായി കടന്നു വന്നുകൊണ്ടേയിരുന്നു തൻ്റെ ശരീരത്തിനായി.......ആ മുറിയിലേക്ക് വാതിലിനടിയിലൂടെ കിട്ടുന്ന ഭക്ഷണം ആർത്തിയോടെയായിരുന്നു മായ കഴിച്ചിരുന്നത്......ആ മുറികളിൽ തളം കെട്ടി നിന്നത് വിയർപ്പിൻ്റെയും മുഷിഞ്ഞ തുണികളുടെയും ഗന്ധമായിരുന്നു........
ഇടയ്ക്കെപ്പോഴോ ഒന്നു പുറത്തിറങ്ങി നോക്കിയപ്പോൾ പുഴുവരിച്ചും നഗ്നമായും കിടക്കുന്ന കുറെ മനുഷ്യ ജന്മങ്ങളെ അവൾ കണ്ടു....തൻ്റെ ശരീരവും ഇതുപോലെ ഒരിക്കൽ ചണ്ടിയാകുമെന്ന സത്യം അവൾ തിരിച്ചറിയുകയായിരുന്നു........
ഒാർക്കാൻ ഭയപ്പെടുന്ന ഭൂതകാലം ഓർമ്മയിലേക്ക് കൊണ്ട് വന്നപ്പോഴും അവൾക്ക് കരയുവാൻ കഴിഞ്ഞിരുന്നില്ല.......അവളുടെ കണ്ണുകളിലെ കണ്ണുനീർ വറ്റിപ്പോയിരുന്നു......ഇന്നവൾ ഒരു മനുഷ്യ സ്ത്രീയല്ല നീരു വറ്റിയ ചണ്ടിയാണ്.......സ്ത്രീയെ വെറും ഉപഭോഗവസ്തുവായി കാണുന്ന കാട്ടാളൻമാരുടെ ഇടയിൽ ഒരു സ്ത്രീയായ് ജനിച്ച തൻ്റെ വിധിയോർത്ത് അവൾ തേങ്ങി................
കണ്ണുകൾ തുറക്കാൻ പോലുമുള്ള ഒരു ആരോഗ്യം അവൾക്കുണ്ടായിരുന്നില്ല......ഭക്ഷണം പോലും കഴിച്ചിട്ട് ദിവസങ്ങളായി.........
നേരം സന്ധ്യയോടടുത്തു.....ആ ജനാലകൾക്കപ്പുറം ഒരു വാഹനം വന്നു നിന്നു......അതിൽ നിന്നും കുറേപ്പേർ ചേർന്ന് ഒരു കൊച്ചുപെൺകുട്ടിയെ പിടിച്ചിറക്കികൊണ്ടു വന്നു.........മായ ആ കുട്ടിയുടെ മുഖത്തേക്ക് നോക്കി..മയക്കുമരുന്നുകളും മറ്റും കുത്തിവച്ച് അവളെയും ഒരു ജീവശവമാക്കിയിരുന്നു അവർ.........കരഞ്ഞു കലങ്ങിയ അവളുടെ ആ കണ്ണിലേക്ക് നോക്കി മായ കൈകൾ ഉയർത്തി....അതിൽ കൂടുതലൊന്നും അവൾക്ക് ചെയ്യാൻ കഴിയുമായിരുന്നില്ല.............അവളുടെ കണ്ണുകൾ അടഞ്ഞു.......പിന്നെ അവൾ എത്ര ശ്രമിച്ചിട്ടും ആ കണ്ണുകൾ തുറക്കാൻ അവൾക്കു കഴിഞ്ഞില്ല.................കാതിൽ എപ്പോഴോ ആ പെൺകുട്ടിയുടെ നിലവിളി കേൾക്കുന്നുണ്ടായിരുന്നു

No comments:

Post a Comment