Thursday, March 24, 2016

പരീക്ഷാക്കാലം - മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


പരീക്ഷാക്കാലം കുട്ടികൾക്ക് മാനസിക സമ്മർദ്ദത്തിന്റെ കാലമാണ്. അതു കൊണ്ട് തന്നെ ഈ സമയത്ത് പരീക്ഷാ പേടി അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുന്നു. റിസൾട്ട് വന്നു കഴിയുമ്പോൾ വീട്ടുകാരിൽ നിന്നും അധ്യാപകരിൽ നിന്നും ഉള്ള പ്രതികരണത്തെയാണ് പരീക്ഷയേക്കാൾ കൂടുതലായി കുട്ടികൾ ഭയപ്പെടുന്നത്.ഇത് കുട്ടികളുടെ ഏകാഗ്രതയെ ബാധിക്കുകയും അത് ക്രിയാത്മകവും കാര്യക്ഷമവുമായ പഠനത്തിന് തടസ്സമാവുകയും ചെയ്യുന്നു.അതു കൊണ്ട് തന്നെ റിസൾട്ട് ഒരു അഭിമാനപ്രശ്നമായി ഉയർത്തിക്കാട്ടാതിരിക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.പ
രീക്ഷാ പേടിയും സമ്മർദ്ധവും അപകടകാരികളാണ്. ഇവ പല രോഗങ്ങൾക്കും കാരണമായി ഭവിക്കുന്നു. പരീക്ഷകളോട് ആരോഗ്യകരമായ ഒരു സമീപനം കുട്ടികളിൽ വളർത്തി കൊണ്ടുവരുവാൻ മാതാപിതാക്കൾ ശ്രമിച്ചാൽ സാധിക്കും.കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാൻ മാതാപിതാക്കൾക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കും? ഒരു തുറന്ന ചർച്ച അത്യാവശ്യമായ മേഖലയാണിത്. താഴെ പറയുന്ന കാര്യങ്ങൾ ആത്മാർത്ഥതയോടെ ചെയ്യാൻ കഴിഞ്ഞാൽ നമ്മുടെ കുട്ടികൾക്കു വൈകാരികവും മാനസികവുമായ പിന്തുണ നൽകലായി.
* *കുട്ടികൾക്ക്ടെൻഷൻ കൂടാതെ എന്തും തുറന്നു പറയാൻ കഴിയുന്ന മാതാപിതാക്കളാകുക.
* *മറ്റുള്ള കുട്ടികളുമായി താരതമ്യം 
ചെയ്യാതിരിക്കുക.
* *കുട്ടികളെ ആവശ്യമില്ലാതെ ശകാരിക്കുകയും അവരുടെ ആത്മവിശ്വാസം തല്ലിക്കെടുത്തുന്ന രീതിയിലുമുള്ള വാക്കുകൾ ഉപയോഗിക്കാതിരിക്കുകയും ചെയ്യുക.
* *നിശ്ചിതമാർക്ക് ഗ്രേഡ് എന്നിവ വാങ്ങിയിരിക്കണം എന്ന് ശഠിക്കാതിരിക്കുക.
* *കുട്ടികളുടെ കഴിവും കഴിവുകേടുകളും മനസ്സിലാക്കുക.
* *പരീക്ഷയും അതിലെ വിജയവും ജീവിതം മെച്ചപ്പെടുത്താൻ കിട്ടുന്ന അവസരമാണെന്ന് അവരെ ബോധ്യപ്പെടുത്താം.
* *കുട്ടികൾക്ക് താത്പര്യവും മൂഡും ഉള്ള സമയങ്ങളിൽ പഠിക്കാൻ അനുവദിക്കുക.
ചിട്ടകൾ അടിച്ചേൽപ്പി
ക്കാതിരിക്കുക.
* *വീട്ടിൽ സമാധാനപരമായ ഒരു അന്തരീക്ഷം ഉണ്ടാക്കേണ്ടതും വളരെ പ്രധാനമാണ്.
* *ടിവിയും കംപ്യൂട്ടറും മറ്റും കുട്ടികൾ പഠിക്കുന്ന സമയത്തൊഴിവാക്കുക.
* *സമയാസമയങ്ങളിൽ പോഷകാഹാരം നൽകുക. കുട്ടികൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
* *രോഗങ്ങൾ പകരാനുള്ള സാധ്യതയും യാത്രകളും ഒഴിവാക്കുക.
* *നന്നായി വിശ്രമിക്കുവാൻ അനുവദിക്കുക.
* *മൂർച്ചയേറിയ വസ്തുക്കൾ കൈകാര്യം ചെയ്യുന്നത് നിരുത്സാഹപ്പെടുത്തുക.
* *കുട്ടികളോട് പോസിറ്റീവ് ആയി സംസാരിക്കുകയും പോസിറ്റീവ് എനർജി ഉൾക്കൊള്ളുവാൻ പ്രാർത്ഥനയും യോഗ
യും പ്രോത്സാഹിപ്പിക്കു
കയും ചെയ്യാം .
ചുരുക്കത്തിൽ 
കുട്ടികൾക്കു സാന്ത്വ നംപകരുന്ന ഒരു കൗൺസിലറായി മാതാപിതാക്കൾ മാറണം. അതു കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും പരീക്ഷാപേടിയകറ്റി ഏകാഗ്രതയോടെ പഠിക്കുവാനും നല്ല വിജയം കരസ്ഥമാക്കുവാനും സഹായിക്കുകയും
ചെയ്യുന്നു.
പരീക്ഷാക്കാലത്ത് നിങ്ങളുടെ കുട്ടികൾക്ക് ഇത്തരത്തിലുള്ള വൈകാരികവും മാനസികവുമായ പിന്തുണ നൽകാറുണ്ടോ?
കൂട്ടുകാരുടെ വിലയേറിയ അറിവുകൾ കൂടി പങ്കു വയ്ക്കുക.

No comments:

Post a Comment