Thursday, March 24, 2016

നിയമസഭാ മണ്ഡലങ്ങളിലൂടെ


2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമാഗതമായി. നമ്മുടെ രാഷ്ട്രീയ കക്ഷികളെല്ലാം തന്നെ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങി കഴിഞ്ഞ ഈ സാഹചര്യ- ത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി
താളിയോല പ്രണവം ചാനലിന്റെ
വോട്ടു വണ്ടി തിരഞ്ഞെടുക്കപ്പെട്ട
നിയോജക മണ്ഡല പര്യടനങ്ങളിൽ
നിന്നും കണ്ടെത്തിയ പ്രശ്നങ്ങൾ
നിങ്ങൾക്ക് മുൻപിൽ അവതരിപ്പി -
ക്കുന്നതിനോടൊപ്പം മറ്റ് നിയോജക
മണ്ഡലത്തിലെ പ്രശ്നങ്ങൾ ജന_
സമക്ഷത്തിൽ എത്തിക്കുന്നതിനും,
വിശകലനം,ചെയ്യുന്നതിനും പ്രണവം ചാനലിന്റെ ഓൺലൈൻ
സംവിധാനം നിങ്ങൾക്ക് ഉപയോഗ
പെടുത്താവുന്നതാണ്..
കാഞ്ഞിരപ്പള്ളി
വോട്ടു വണ്ടി പര്യടനത്തിൽ നിന്നും അറിയാൻ കഴിഞ്ഞത് റബർ കർഷകർ തിങ്ങി പാർക്കുന്ന ഈ മേഖലയിൽ റബറിനുണ്ടായ വിലയിടിവ് ഇവിടുത്തെ ആളുകളുട
സാമ്പത്തിക അടിത്തറ തകർക്ക_
തായിരുന്നു. മലയോര മേഖലകളി
ലെ കുടിവെള്ള പ്രശ്നവും, പ്രാഥ_
മിക സൗകര്യങ്ങൾ പോലുമില്ലാത്ത
കോളനികളും കാഞ്ഞിരപ്പള്ളി കാരുടെ പ്രശ്നങ്ങളാണ്.കൂടാതെ
ഇന്നാട്ടുകാരുടെ സ്വപ്നമായ
അങ്കമാലി - എരുമേലി റെയിൽവേ
പാതയും സമ്പൂർണ്ണ വിജയത്തിലെ
ത്തിക്കാൻ മാറി മാറി വന്ന ഗവർ-
മെന്റിന് കഴിഞ്ഞില്ല എന്നുള്ളതും
ഇവരെ നിരാശരാക്കുന്നു.
കായംകുളം
ഇനിയും ശാപമോക്ഷം കിട്ടാത്ത കായംകുളം സര്‍ക്കാര്‍ ആശുപത്രിയാണ് കായംകുളം നിവാസികല്‍ പതിറ്റാണ്ടുകള്‍ ആയി നേരിടുന്ന ഒരു ദുരിതം.പദവിയില്‍ താലൂക്ക് ആശുപത്രി ആണെങ്കിലും മതിയായ അടിസ്ഥാന സൌകര്യമോ വേണ്ടത്ര ഡോക്ടര്‍മാരോ ഇവിടെയില്ല
നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള കുടിവെള്ള പ്രശ്നം ആണ് മണ്ഡലത്തിലെ മറ്റൊരു പ്രശനം.ഓണാട്ടുകര കാര്‍ഷികമേഖലയില്‍പ്പെടുന്ന കായംകുളം തീരദേശമണ്ഡലം കൂടിയാണ്. വോട്ടര്‍മാരില്‍ നല്ലൊരു പങ്കും മത്സ്യത്തൊഴിലാളികളും കയര്‍തൊഴിലാളികളും ഉള്‍പ്പെടെയുള്ളവര്‍. കയര്‍ മേഘലയില്‍ ഉണ്ടായ പ്രതിസന്ധി കയര്‍ തൊഴിലാളി കുടുംബങ്ങളുടെ ജീവിത സാഹചര്യങ്ങളെ കൂടുതല്‍ ദുരിത പൂര്‍ണ്ണമാക്കി.
കേരളത്തിലെ ഏറ്റവും വലിയ പത്തു നഗരങ്ങളില്‍ ഒന്നായിട്ടും കായംകുളം ആസ്ഥാനമായി ഒരു താലൂക്ക് എന്ന പതിറ്റാണ്ടുകള്‍ നീണ്ട ആവശ്യം ഇനിയും ഭരണകൂടങ്ങള്‍ പരിഗണിച്ചിട്ടില്ല.
എറണാകുളം
ഇവിടുത്തെ പ്രധാന പ്രശ്നം വർദ്ധിച്ചു വരുന്ന വാഹനങ്ങളുംമലിനീകരണവു
മാണ്.ഈ വാഹന പെരുപ്പം മൂലമുണ്ടാകുന്ന ഗതാഗത കുരുക്ക് നിയന്തിക്കാൻ കൊച്ചി മെട്രോ എത്രകണ്ട് സഹായകമാവുമെന്ന്
നിങ്ങൾ തന്നെ വിലയിരുത്തുക..
പ്രണവം ഓൺലൈനിലൂടെ..
മാവേലിക്കര
മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് വികസനത്തിൽ പിറകിലാണെന്ന് പറയുക വയ്യ. എങ്കിലും വിദ്യാസമ്പന്നരും തൊഴിൽ രഹിതരുമായ യുവജനത
ഇവിടുത്തെ പ്രശ്നമാണ്. ജോലി
ക്കായ് വിദേശത്തു പോകുന്നവ
രുടേയും ജോലിയില്ലാതെ തിരിച്ചു
വരുന്നവരുടേയും എണ്ണം ഇവിടെ
കൂടുതലാണ്.
വടക്കാഞ്ചേരി
വോട്ടു വണ്ടി തൃശ്ശൂർ ജില്ലയിലേക്ക് കടന്നപ്പോൾ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് മലയോര മേഖലയിലെ ശോചനീ
യാവസ്ഥയും, കുടിവെള്ള സ്റോതസ്സായ വാഴാനി ഡാം മിന്റെ
പരിസര പ്രദേശങ്ങൾ പൂർണ്ണമായി കയ്യേറ്റക്കാരുടെ അധീനതയിൽ ആണെന്നതും ഈ മേഖലയിലെ
പ്രധാന പ്രശ്നമായി തദ്ദേശവാസി കൾ കരുതുന്നു.
മലപ്പുറം
ഈ ജില്ലയിൽ
സാഹിത്യസാംസ്കാരിക നായകന്മാർ ഏറെയുണ്ട്...നന്തനാർ,ഉറൂബ്,ഇടശ്ശേരി,പൂന്താനം....എത്രയെത്ര മഹാരഥന്മാർ ! അനുയോജ്യമായ ആദരസ്മാരകങ്ങളോ പഠനകേന്ദ്രങ്ങളോ ഉണ്ടായിട്ടില്ല...പൊ
ന്നാനി സുന്ദരമായ ഹാർബറായി നിലനിർത്താം....നിളയെ പൊന്നുപോലെ കാക്കാം....മലിനമുക്തമാക്കാം.. മലപ്പുറം...
കോഴിക്കോടിനോളം സാംസ്കാരിക ൈപ
തൃകം കേരളത്തിൽ വേറെയേതുണ്ട് ? പൊറ്റക്കാടും കെ ടി യും എം ടിയും ...ബാബുരാജിന്റെ സംഗീതം...കാപ്പാടും ചേമഞ്ചേരിയും കുറ്റ്യാടിയും പെരുവണ്ണാമുഴിയും....എല്ലാം സംരക്ഷിക്കപ്പെടണം...രുചിയുടെ ഈ തട്ടകം ലോകത്തോളം വലുതാണ്..ഇച്ഛാ,ശക്തിയുള്ള ഭരണകൂടങ്ങൾ വന്നാൽ സുന്ദരിയാവും...മാനാഞ്ചിറ പോലെ സാമൂതിരിയുടെ ഈ മണ്ണ്..
നിങ്ങളുടെ നിയോജക മണ്ഡലങ്ങളിലെ പ്രശ്നങ്ങൾ ഞങ്ങൾക്കൊപ്പം ഈപോസ്റ്റില്‍ പങ്കു വയ്ക്കുക.
താളിയോലപ്രണവം ചാനലിനൊപ്പം
ബിന്ദു ദാസ്.

No comments:

Post a Comment