Monday, March 28, 2016

വൈലോപ്പള്ളി ശ്രീധരമേനോൻ




"അങ്കണത്തൈമാവിൽ നിന്നാദ്യത്തെപ്പഴം വീഴ്കെ അമ്മ തൻ നേത്രത്തിൽ നിന്നുതിർന്നു ചുടുകണ്ണീർ "
മലയാളി നെഞ്ചേറ്റിയ ഈ അമ്മയുടെ ദു:ഖം,, ഈ വരികളാണല്ലോ ശ്രീ വൈലോപ്പിളളി ശ്രീധരമേനോന്റെ കവിതകളിൽ നമ്മുടെ .ഓർമ്മകളിൽ ആദ്യം തെളിയുന്നത്, ഓരോ മാമ്പഴക്കാലത്തെയും ഓർമ്മപ്പെടുത്തലാണീക്കവിത.
ആർജ്ജവവും മിതത്വവും ശക്തിയും നിറഞ്ഞ ഈ കാച്ചിക്കുറുക്കിയ വരികൾ മലയാള കവിതയിലെ നവോത്ഥാനം തന്നെയാണ്, കേരളിയ ജീവിതത്തെയും സംസ്കാരത്തെയും കാർഷിക വ്യത്തികളെയും സാധാരണക്കാരന്റെ ചിന്താ ശൈലിയിൽ കൂടി ഉൾക്കൊണ്ട് ഉൾക്കാമ്പുള്ള കാവ്യങ്ങളായി നമ്മുക്ക് നൽകിയ വൈലോപ്പള്ളി, പുരോഗമന പ്രസ്ഥാനങ്ങളെ സഹായിച്ച ഒരു മനുഷ്യ സ്നേഹിയായ കവി.
1911 മെയ് 11 ആം തീയതി എറണാകുളം ജില്ലയിൽ'തൃപ്പൂണിത്തുറയടുത്ത് കലൂർ ഗ്രാമത്തിൽ ജനനം.
ശ്രീമാൻ ചേരാനല്ലൂർ കൊച്ചുകുട്ടൻ കർത്താവും വൈലോപ്പിള്ളി കളപ്പുരയ്ക്കൽ നാണിക്കുട്ടിയമ്മയുമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ ,
കാരാപ്പറമ്പ് ഹൈസ്കൂൾ, സെൻറ് ആൽബർട്ട്സ് സ്കൂൾ, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
1927 ൽ ആണ് സ്കൂൾ ഫൈനൽ പാസായത്.കോളേജിൽ സ്കോളർഷിപ്പ് ലഭിച്ചില്ല, പത്തു റുപ്പിക ആയിരുന്നു ഫീസ് പല മാസങ്ങളിലും കോളേജ് സഹകരണ സംഘത്തിൽ നിന്ന് കൂട്ടുകാരെ ജാമും നിർത്തി പണം കടം മേടിച്ച് ഫീസ് കൊടുത്തു. വളരെ ചെറിയ ചsച്ച രൂപം ഇഷ്ട ഗുരുവായ കുറ്റിപ്പുറത്തു കേശവൻ നായർ അൽപം ഹാസ്യരസത്തിൽ 'ചെറിയ മനുഷ്യാ 'എന്നാണ് വിളിച്ചിരുന്നത് .പക്ഷേ സീനിയർഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ കവിതാ പരീക്ഷക്ക് എഴുതിത കവിത കണ്ടപ്പോൾ ' ശ്രീധരാ 'എന്നു വിളിച്ചുതുടങ്ങി.
സസ്യ ശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ഹൈസ്കൂൾ അധ്യാപകനായി ജോലി ചെയ്തു.
നന്നെ ചെറുപ്പത്തിൽ തന്നെ കവിതയിൽ താൽപര്യം കാണിച്ചു.
ശ്രീ എന്ന തൂലികാനാമത്തിലാണ് എഴുതിത്തുടങ്ങിയത്, സ്വാതന്ത്ര്യ സമരങ്ങളുടെ, ദേശീയ പ്രസ്ഥാനങ്ങളുടെ, സാമൂഹ്യ മുന്നേറ്റങ്ങളുടെ .ലോക മഹായുദ്ധങ്ങളുടെ കാലഘട്ടം, ഈ കാലഘട്ടത്തിൽ ലോകം അനുനിമിഷം മാറിക്കൊണ്ടിരുന്നു. അതായിരുന്നു വൈലോപ്പിളളിക്കവിതയുടെ അടിസ്ഥാനം.
വായനയിൽ താൽപര്യമുണ്ടായിരുന്ന അമ്മയുടെ കവിത തുളുമ്പുന്ന സ്വന്തം കൽപനകളും നാടൻ ശൈലികളും ഈണത്തിലുള്ള നാമജപവും മനസിൽ താള വൃത്തങ്ങൾക്ക് അടിസ്ഥാനം ഇട്ടു
അച്ഛന് കഥകളിയിലായിരുന്നു കമ്പം 'ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കാളിദാസ പ്രതിഭയിൽ വിരിഞ്ഞ കല്യാണസൗഗന്ധികത്തിന്റെ ഭാഗം മാതൃഭാഷയിൽ കൂടി (എ.ആറിന്റെ കുമാര സംഭവത്തിലെ കാമ ദഹനം) കേട്ടത് ഒരു വഴിത്തിരിവായി.
1924 ൽ മരിച്ചു പോയ കുമാരനാശാനെക്കുറിച്ച് സതീർത്ഥ്യരിൽ നിന്നു മനസ്സിലാക്കി.കവിത്രയത്തിന്റെ കവിതകൾ വായിച്ചു വളർന്ന കൗമാരം കവിതയുടെ പുതുമഴത്തുണ്ടുകൾ യുവകവി യിലും പെയ്യിച്ചു., വിശാലമായ വായന,സാഹിത്യ പരിഷത്ത്സദസ്സുകൾ കവിതാ പൂരണങ്ങൾ ഇവയും
മഹാകവി വള്ളത്തോളിന്റെ പ്രോത്സാഹനം ഇവ,കുറ്റിപ്പുറം കേശവൻ നായരുടെ ഈ അരുമശിഷ്യന് മുതൽക്കൂട്ടായി.
ഇടപ്പള്ളിക്കവികളു ടെ സമകാലീന നായിരുന്നു വൈലോപ്പിള്ളി. 'ചങ്ങമ്പുഴയുടെ കാൽപനിക പ്രസ്ഥാനം മലയാളത്തിൽ വെന്നിക്കൊടി പാറിച്ചിരുന്ന അവസ്ഥയിൽ യാഥാർത്ഥ്യബോധത്തിൽ ഊന്നിയ കവിതകളാണ് അദ്ദേഹം രചിച്ചത്.ജീവിതം പരാജയത്തെ അഭിമുഖീകരിച്ചപ്പോഴും പിന്തിരിയലോകീഴടങ്ങലോ ഇല്ലാതെ ദൃഢമായി നേരിട്ട കവിത്വം.1933 മുതൽ പതിനാല് കൊല്ലം എഴുതിയ കവിതകൾ സമാഹരിച്ച് 1947 ൽ കന്നിക്കൊയ്ത്ത് പ്രസിദ്ധീകരിച്ചു
കോളേജിൽ ബോട്ടണി പ്രാക്ടിക്കൽ ഹാളിൽ മുളം ചില്ലയും വച്ചിരിക്കുന്നതു കണ്ട്
നടത്തിയ സമസ്യ പൂരണമിതാ
"നിർലജ്ജം വൃദ്ധ വിദ്യാർത്ഥികളി വിടെ വരാം തോൽക്കുവാൻ ചീട്ടു വാങ്ങാൻ വല്ലാതെ ബോറടിക്കും പ്രൊഫസറുമൊഴിയാബാധപോൽ വന്നു ചേരും ചില്ലിക്കാശിനു പാഴ്വേലയിലുഴറുമൊരറ്റൻഡർമാർക്കുംവരാമിങ്ങില്ലിക്കോലെ നിനക്കിനിവിടെവരുവതിന്നുള്ള കാര്യം കഥിക്കൂ"
ഇനി അദ്ദേഹത്തിന്റെ കൃതികളിലൂടെ ഒന്നു കണ്ണോടിക്കാം
"അറിയുമേ ഞങ്ങളറിയും നീതിയും നെറിയും കെട്ടൊരപ്പിറന്ന നാടിനെ, അതിഥികൾക്കെല്ലാമമരദേശ മീക്കിതവി ഞങ്ങൾക്കു നരകദേശവുംമദിപ്പിക്കുംകനിക്കിനാവുകൾ കാട്ടി കൊതിപ്പിക്കും പക്ഷെ കൊടുക്കയില്ലിവൾ " _ 
(ആസ്സാം പണിക്കാർ)
"നിറഞ്ഞിരിക്കിലും ദരിദ്രമീ രാജ്യം നിറന്നിരിക്കിലും വികൃതമെങ്കിലും ഇവിടെ സ്നേഹിപ്പാനിവിടെയാശിപ്പാനിവിടെ ദു:ഖിപ്പാൻ കഴിവതേ സുഖം"
പ്രസംഗം കേട്ട് അന്ധാളിച്ചവരോട് ആസ്സാം പണിക്കാർ പറയുന്നതിൽ നാം കാണേണ്ടത് ,എവിടെ ചെന്നാലും ജനിച്ചു വളർന്ന രാജ്യത്തെയും ഉറ്റവരേയും സ്നേഹിക്കുന്നു അവരുമായി അകലും തോറും ഹൃദയം കൊണ്ടുള്ള അടുപ്പത്തിന് മുറുക്കം കൂടുകയെ ഉള്ളു.
"ദ്യോവിനെ വിറപ്പിക്കുമാ നിലവിളിയോടെ മണിക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം എങ്കിലുമതു ചെന്നു മറ്റൊലി ക്കൊണ്ടു പുത്ര സങ്കടം സഹിയാതെ സഹ്യന്റെ ഹൃദയത്തിൽ "
(സഹ്യന്റെ മകൻ )
ഒരു കൊലയാനയുടെ മദകാല ചിത്ത വിഭ്രാന്തികളും, അന്തർഗ്ഗതങ്ങളും
മദിച്ച ആന ഒളി വെടിയേററ്റു മരിക്കുന്നതും നമ്മിലും സഹാനുഭൂതി ഉണർത്തുന്നു.
കേരളത്തിലെ ഗ്രാമജീവിതത്തിന്റെ നേർകാഴ്ചകളും
പ്രകൃതിയും മനഷ്യനും തമ്മിലുള്ള സമന്വയവും നിഷ്കളങ്ക ഭംഗിയും കാണൂ
"ഏതു ധൂസര സങ്കൽപത്തിൽ വളർന്നാലും എതു യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും മനസ്സിൽ ഉണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും " (വിഷുക്കണി-കയ്പ വല്ലരി ).
സഹജീവികളോടുള്ള സ്നേഹം നിറഞ്ഞ വരികൾ.
"ചെറുമീനിണക്കായ് സാഗരം തീർപ്പു മാതാവിരു പൂവിനു വേണ്ടി വസന്തം ചമക്കുന്നു"
പകർന്നു നൽകലാണ് ജീവിതം, തലമുറകളിലേക്ക് തുടർച്ചയാണ്
കന്നി നാളിലെ കൊയ്ത്തിന്ന് വേണ്ടി മന്നി ലാദിയിൽ നട്ട വിത്തെല്ലാം പൊന്നലച്ചെത്തുന്നു ---- - - - - കൊയ്ത്തുപാടത്തിൽ.
"കടൽ കാക്കകൾ " എന്ന കവിയുടെ അവതാരികയിൽ എല്ലുറപ്പുള്ള കവിത എന്നു വൈലോപ്പള്ളിക്കവിതകളെ ശ്രീ പി.എ വാരിയർ വിശേഷിപ്പിക്കുന്നു.
മാംസള ത്വവും ദുർമ്മേദസും തരിമ്പുമില്ലാതെ, കരൾ തകരുമ്പോഴും പതർച്ച കാണിക്കാതെ എഴുതാനുള്ള കഴിവ് അദ്ദേഹം ആർജ്ജിച്ചെടുത്തതാണ്.
കവി വാക്കുകൾ കൊണ്ടു നൽകുന്ന അനുഭൂതിക്ക് മറക്കാത്ത ദാർഢ്യം നൽകുന്നത് കലാത്മകത കൊണ്ടാണ്, കവിത്വം മാത്രം പോര നിരാക്ഷേപമായ വ്യക്തിത്വവും നിയതമായ ഒരു ദർശനവും കൂടിയുള്ളവർക്കെ സാഹിത്യത്തിനു സവിശേഷമായെന്തെങ്കിലും നൽകാൻ കഴിയൂ.
"കാടും പടലും വെണ്ണിറാക്കി കനകക്കതിരിനു വളമേകി കഠിനമിരുമ്പുകുഴമ്പാക്കി പ്പലകുരുനിരവാർത്തുപണിക്കേക്കി- - - - - -അറിവിൻ തിരികൾ കൊളുത്തിക്കലകൾക്കാവേശത്തിൻ ചൂടേ കി - - - - മർത്ത്യചരിത്രം മിന്നലിലെഴുതിയിത്തുടു നാരാ പന്തങ്ങൾ - - - - ക്കത്തിന വിരലാൽ ചൂണ്ടുന്നുണ്ടവ മർത്ത്യ പുരോഗതി മാർഗങ്ങൾ
------- --- - - - ചോര തുടിക്കും ചെറുകയ്യുകളെ പേറുക വന്നീ പന്തങ്ങൾ " ( പന്തങ്ങൾ )
യഥാസ്ഥിതികത്വത്തിൽ വീണുറഞ്ഞു പോയ പഴയ തലമുറയെ സഫലമായ വീര്യം കൊണ്ട് ഉരുക്കി മുന്നോട്ട് പായിക്കുന്ന മകൻ
"ഞാൻ വിശ്വസിക്കുന്നു മർത്ത്യ വീര്യ മീയദ്രിയെ വെല്ലും കാരിരുമ്പിന്നും കല്ലിന്നും മീതെ നീറിനിൽപീലെ പൗരുഷനാളം ".
പൗരുഷത്തിന്റെയും പ്രസാദാത്മകത്വത്തിന്റെയും ഉൽക്കർഷമായസന്ദേശമാണീക്കവിതകൾ. ബുദ്ധിയും ഹൃദയവും വിപ്ളവത്തെഅനുകൂലിക്കുമ്പോൾ ഇവരുടെ പ്രവർത്തികൾ വിപ്ളവത്തിനു മുൻപിൽ പ്രതിരോധം തീർക്കുന്നു. (കുടിയൊഴിപ്പിക്കലിനെക്കുറിച്ച് എൻ.വി കൃഷ്ണവാരിയർ
കവിത കവിസത്തയുടെ ഒരംശമായിത്തീർന്നിരിക്കുന്നു
"പോവുകക്കഥ കിനാവിന്റെ പൊൻ കസവിട്ട പാവു നെയ്താലിന്നത്തെ നഗ്നത ക്കുടുക്കാമോ "(അഴിമുഖത്ത് )
"പൃത്ഥ്വിയിലന്നു മനുഷ്യൻ നടന്ന പദങ്ങളിലിപ്പോഴധോമുഖവാമനർ ഇത്തിരിവട്ടം മാത്രം കാണ്മ വരത്തിരിവട്ടം ചിന്തിക്കുന്നവർ
മൂവടി മണ്ണിനിരന്നു കവർന്നുവധിച്ചു നശിച്ചോരൽ പ സുഖത്താൽ പാവകളിച്ചതു തല്ലിയുടച്ചു കരഞ്ഞു മയങ്ങി യു റ ങ്ങീടുന്നോർ" ( ഓണപ്പൂക്കൾ )
സ്വകാര്യ സ്വത്തിന്റെ ഉദയവും ആദിമ സ്വർഗത്തിന്റെ പതനവും ചിത്രീകരിക്കുന്നു
അദ്ദേഹത്തിന്റെ പ്രധാന കൃതികൾ
കന്നിക്കൊയ്ത്ത് (1947)
ശ്രീരേഖ (1950)
കുടിയൊഴിപ്പിക്കൽ (1952)
ഓണപ്പാട്ടുകൾ (1952)
കുന്നിമണികൾ(1954)
വിത്തും കൈക്കോട്ടും (1956)
കടൽക്കാക്കകൾ (1958)
കുരുവികൾ (1961)
കയ്പ വല്ലരി (
. 1963)
വിട (1970)
മകര ക്കൊയ്ത്ത് (1980)
മിന്നാമിന്നി (1981)
പച്ചക്കുതിര (1981)
മുകുളമാല (1984)
കൃഷ്ണമൃഗങ്ങൾ 
അന്തി ചായുന്നു
1931 ൽ ബിരുദം നേടിയ ശേഷം 35 വർഷത്തെ അധ്യാപന ജീവിതം, പത്തു വർഷത്തോളം സമസ്ത കേരള സാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു.
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രഥമ പ്രസിഡണ്ടായിരുന്നു 1951 ലും 1959 ലും ഡൽഹി ഭാഷാ സമ്മേ ള ന ത്തിലും കവി സമ്മേളനത്തിലും പങ്കെടുത്തു അദ്ദേഹം1970 ജൂണിൽ റഷ്യ സന്ദർശിച്ചു.
തൃപ്പൂണിത്തുറ നിന്ന് സാഹിത്യ നിപുൺ ബഹുമതി. സോവിയറ്റ്ലാന്റ് നെഹ്രു അവാര്ഡ് (കുടിയൊഴിക്കൽ) കേരള സാഹിത്യ അക്കാദമി അവാർഡ് (കയ്പ വല്ലരി ,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (വിട)
മദ്രാസ് ഗവ. അവാർഡ് (
വയലാർ അവാർഡ്
ആശാൻ പ്രൈസ് എം പി പോൾ അവാർഡ്‌ (വിത്തും കൈക്കോട്ടും, ശ്രീരേഖ)
കല്യാണി കൃഷ്ണമേനോൻ പ്രെസ്(കടൽ കാക്കകൾ ) ഓടക്കുഴൽ അവാർഡ് (വിട).
1955 ൽ ആയിരുന്നു വൈലോപ്പള്ളിയുടെ വിവാഹം.
ഭാര്യ ഭാനുമതിയമ്മ
നല്ലങ്കരയിൽ തറ്റാട്ട് വീട്.
രണ്ടു മക്കൾ ഡോ.ശ്രീകുമാർ
ഡോ.വിജയകുമാർ.
1985 ഡിസംബർ 22 ന് മഹാകവി തൃശൂരിൽ വച്ച് 74 ആം വയസിൽ നിര്യാതനായി.
ഒരു കവിത കൊണ്ട് ഒരു കാലാവസ്ഥ തന്നെ ഉണ്ടാക്കിയ കവിയാ,ണ് വൈലോപ്പള്ളി ഏതു മരവിപ്പിനെയും ഉരുക്കുന്ന ഏതു വരണ്ട കണ്ണുകളെയുമീറനാക്കുന്ന കൊടിയ മീനച്ചൂടിനെറ മാധുര്യം മാമ്പഴത്തിൽ ഉണ്ടായിരുന്നു(എം എൻ. വിജയൻ).
പ്രകൃതിയും മനുഷ്യനുമായുള്ള നിരന്തര സംഘടനത്തിൽ നിന്നാണ് വിശ്വസംസ്കാരം പൊട്ടിമുളച്ചതെന്നുമതിനെമെരുക്കിയെടുക്കാനാണ് നാംശ്രമിക്കേണ്ടതെന്നും ഉദ്ഘോഷിച്ച വൈലോപ്പള്ളി മലയാള കാവ്യലോകത്തിന്റെ പുണ്യമായി അഭിമാനമായി ആചന്ദ്ര താരം വിളങ്ങുന്നു

No comments:

Post a Comment