Thursday, March 24, 2016

താരെ സമീൻപർ



മാനസികൊല്ലാസത്തോടൊപ്പം ശാസ്ത്രാവബോധവും മൂല്യബോധവും പ്രദാനം ചെയ്യുന്നതാവണം ഉത്തമ സിനിമ . കുട്ടികളുടെ മാനസിക പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്ന മികച്ചൊരു സിനിമയാണ് 
"താരേ സമീൻപർ" മികച്ച ബാലനടനുള്ള അവാർഡും മറ്റനവധി പുരസ്കാരങ്ങളും ഈ സിനിമ നേടി . .. 
കുട്ടികൾ മഞ്ഞുത്തുള്ളികൾ പോലെ ശുദ്ധവും പവിത്രവുമാണ്.അവർ നാളത്തെ പൌരന്മാരാണ് .പക്ഷെ മക്കളെ ടോപ്പെർസും, റാങ്കെഴ്സും ആക്കാനുള്ള നെട്ടോട്ടത്തിൽ നമ്മൾ അവരുടെ മനസ്സ് കാണാൻ മറന്നു പോകുന്നു .അവരെന്തു ചിന്തിക്കുന്നു ?അവരുടെ ആഗ്രഹങ്ങൾ എന്തൊക്കെയാണ് ?ഇതൊക്കെയാണ് ഈ സിനിമയിലൂടെ അമീർഖാൻ നമ്മോടു ചോദിക്കുന്നത് . കഥ ഇങ്ങനെയാണ് :-
എട്ടു വയസ്സുള്ള ഈശാൽ അവസ്തി (ദർഷീൻ സഫാരി )പഠനത്തിനപ്പുറം നായകൾ ,മത്സ്യങ്ങൾ ,പെയിന്റിംഗ് ,എന്നിവയിൽ മുഴുകുന്നു .
ഇശാലിനെ മാതാപിതാക്കളും അധ്യാപകരും നിരന്തരം വഴക്ക് പറയുന്നു .പക്ഷെ അവൻ പഠനത്തിൽ പിന്നോട്ടാകുന്നത് എന്തുകൊണ്ടാണെന്ന് ആരും ചിന്തിക്കുന്നേയില്ല ...അവർ ഇശാനെ ബോർഡിംഗ് സ്കൂളിൽ ആക്കുന്നു .
തുള്ളിച്ചാടി നടന്നിരുന്ന കുട്ടി അവിടെ മൂകനാകുന്നു ...അവനെ അവിടെ കൊണ്ട് വിടുന്ന സന്ദർഭം ആരുടെയും കണ്ണ് നനയിക്കുന്നതാന് ..ആർട്ട് ടീച്ചർ നികുംഭ് (അമീർ ഖാൻ )അവന്റെ സങ്കടത്തിന്റെ കാരണം അന്നേഷിക്കുന്നു .അവനെ 'ദിസ്ലാക്സിയ "എന്ന രോഗം അലട്ടുന്നു എന്നും അസാമാന്യ കഴിവുള്ള കുട്ടിയാണ് അവനെന്നും അദ്ദേഹം മനസ്സിലാക്കുന്നു .തന്റെ സ്നേഹവും വാത്സല്ല്യവും കൊണ്ട് നികുംഭ് ഇഷാലിന്റെ ഉളളിൽ മറഞ്ഞു കിടന്നിരുന്ന കഴിവുകളെ പുറത്തു കൊണ്ട് വരുന്നു ..ലളിതമായ ഈ കഥ അമീർ ഖാൻ വളരെ വിദഗ്ധമായ രീതിയിൽ അവതരിപ്പിച്ചു .തിരക്കഥയുടെ രചനയും ആവേശം നിറഞ്ഞതാണ്‌ .ചെറിയ സാങ്കൽപ്പിക രംഗങ്ങൾ ഹൃദയ സ്പര്ശിയാണ് . തങ്ങളുടെ ആഗ്രഹങ്ങൾ കുട്ടികളുടെ കുഞ്ഞു തലയിൽ അടിച്ചേൽപ്പിക്കുന്ന അച്ഛനമ്മമാരോട് അമീർഖാന്റെ ഈ സിനിമ പറയുന്നു ....തങ്ങളുടെ ആഗ്രഹങ്ങൾ അവരിൽ അടിച്ചേൽപ്പിക്കുന്നത് ബാലവേലയെക്കാൾ മോശമാണെന്നാണ് .ആമീർഖാൻ എന്ന അധ്യാപകനിലൂടെ അദ്ദേഹം അധ്യാപകരോട് പറയുന്നത് -അധ്യാപനം കേവലം വടികൊണ്ട് പേടിപ്പിക്കുന്നതും ,ശിക്ഷിക്കുന്നതും അല്ല എന്നതാണ് .എല്ലാ കുട്ടികളുടെയും ബുദ്ധിയും ഓർമയും ഒരുപോലെയല്ല .ഒരു സംഭാഷണവും ഇല്ലാതെ ആമീർഖാൻ നമുക്കിത് കാട്ടിത്തരുന്നു .എങ്ങും ഉപദേശമോ പ്രസംഗങ്ങളോ ഇല്ല .സിനിമ കാണുന്ന ഏതൊരാളിലും അത് മനസ്സിലാകുകയും ചെയ്യുന്നുണ്ട് .
ഇഷാന്റെ റോളിൽ ദർശൻ കാഴ്ചവച്ച അഭിനയം അത്ഭുതപ്പെടുത്തുന്നു .അവന്റെ കൊച്ചു കൊച്ചു തമാശകൾ സ്കൂളിൽ നിന്നും വരുമ്പോൾ കാട്ടിക്കൂട്ടുന്ന നിഷ്ക്കളങ്കമായ വിനോദങ്ങൾ ഒക്കെ കാണുമ്പോൾ നമ്മൾ നമ്മുടെ ബാല്യം ഓർത്ത്‌ പോകുന്നു .
ഡിസ്ക്ക ചോപ്ര (ഇഷാന്റെ മമ്മി ) ഒരമ്മയുടെ അസ്വസ്ഥതകൾ നല്ല രീതിയിൽക്കാഴ്ച്ചവച്ചു .വിപിൻ ശർമ്മ (ഇഷാന്റെ പപ്പാ )ഇവരൊക്കെയും അഭിനയ പ്രതിഭകളാണന്നു തെളിയിച്ചു .പ്രയോജന രഹിതമായ ആക്ഷനൊ ,സംസ്കാരമില്ലാത്ത കോമടിയോ ,
ഷരീരപ്രദർശനമൊ ഒന്നും ഇല്ലെങ്കിലും നല്ലൊരു സിനിമ വിജയിക്കും എന്ന് അമീർഖാൻ നമുക്ക് കാണിച്ചു തന്നു .ആദ്യത്തെ സിനിമ ആയിട്ടും ഒരു കുട്ടിയെ നായകനാക്കി സിനിമ എടുക്കാനുള്ള ധൈര്യം ആമീർഖാൻ കാണിച്ചു .പ്രസൂൻ ജോഷി എഴുതിയ പാട്ടുകൾ സ്ക്രീനിലെ 
രംഗങ്ങളോടൊപ്പം ചേരുമ്പോൾ നമ്മെ പിടിച്ചു കുലുക്കിക്കളയും .
ശങ്കർ -അഹസാൻ -ലോയിയുടെ സംഗീതവും മനോഹരമാണ് .
കുട്ടികളുടെ മനശാസ്ത്ര പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു മനോഹരമായ സിനിമയാണ് 
"താരേ സമീൻ പർ ". കുട്ടികൾ അഭിനയിച്ചു എന്നത് കൊണ്ട് മാത്രം ഇത് കുട്ടികൾ കണ്ടിരിക്കേണ്ട ചിത്രം എന്നർത്ഥമില്ല.എന്നാൽ രക്ഷിതാക്കൾ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്. കുഞ്ഞുങ്ങളിൽ ഒളിഞ്ഞിരിക്കുന്ന സർഗവാസനകളെ കണ്ടെത്തുകയും. പരിപോഷിപ്പിക്കുകയും അവർക്ക് വേണ്ട പ്രോത്സാഹനങ്ങൾ നൽകുകയും അതുമൂലം ക്രിയാത്മകമായ ഭാവി തലമുറയെ വാർത്തെടുക്കാൻ ഒരു ശ്രമം ... അല്ലെങ്കിൽ ഒരു തിരിച്ചറിവ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സംവിധായകനായ അമീർ ഖാൻ വിജയിച്ചു എന്നത് തർക്കമില്ലാത്ത കാര്യമാണ്.... (മലയാളത്തിലും നമ്മൾ കണ്ടു തോമസ് ചാക്കോയിൽ നിന്നും ആടുതോമ യിലേക്ക് ഉള്ള ഒരു കുട്ടിയുടെ പ്രയാണം)
നിർമ്മാതാവ് -സംവിധായകൻ -ആമീർഖാൻ 
ഗാനങ്ങൾ -പ്രസൂൻ ജോഷി 
സംഗീതം -ശങ്കർ ,അഹ്സാൻ ,ലോയ് 
കലാകാരന്മാർ -അമീർഖാൻ ,ദർഷീൽ ,സഫാരി ,ഡിസ്കാ ചോപ്രാ ,വിപിൻ ശർമാ ,സചേത്

No comments:

Post a Comment