Thursday, March 24, 2016

കാര്‍ഷികം



മനുഷ്യന്‍ എത്ര മാറിയാലും അവന്‍റെ സംസ്കാരത്തില്‍ മണ്ണിനോട് അടുത്തു നില്ക്കുന്നചിലതൊക്കെ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാവും . അവിടെയാണ് കൃഷിയും കാര്‍ഷികവിളകളും പ്രാധാന്യത്തോടെ നില്‍ക്കുന്നത്. ഒഴുകുന്ന ജലാശയത്തിന്റെ തീരത്ത് കൃഷിയുമായി കഴിഞ്ഞിരുന്ന ഒരു പഴയ കാലഘട്ടം ഉണ്ടായിരുന്നു എന്നത് ഇന്ന് അത്ഭുതമായി തോന്നിയേക്കാം. കാലത്തിന്റെ മുന്നോട്ടുള്ള പോക്കിൽ പ്രകൃതിയെയും കൃഷിയെയും മറന്ന മനുഷ്യൻ ഫാസ്റ്റ് ഫുഡ് ലോകത്തിനെ കൂടുതൽ ഇഷ്ടപ്പെടുകയും അതിലൂടെ പല മാരകരോഗങ്ങളുടെയും അടിമയായിത്തീരുകയും ചെയ്തു.മാത്രമല്ല , കൃഷിയെ വാണിജ്യവൽക്കരിക്കുന്നതിന്റെ ഫലമായി ഉത്പാദനം കൂട്ടുന്നതിനു വേണ്ടി ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങൾ നമുക്ക് തരുന്നത് ആരോഗ്യമില്ലാത്ത ഒരു തലമുറയെ ആണ്. പണ്ട് വീടിന്റെ പറമ്പിൽ കൂടി ഒന്ന് നടന്നാൽ അന്നത്തേക്ക് വേണ്ട കറി ഉണ്ടാക്കാൻ ആവശ്യമായ പച്ചകറികൾ കിട്ടുമായിരുന്നു കാച്ചിലും ചെമ്പും, ചേനയും നനകിഴങ്ങും, വള്ളികാച്ചിലും മധുരകിഴങ്ങും, കൂവകിഴങ്ങും, നേന്ത്രക്കായും പാളയം തോടനും ഒക്കെ ഉള്ള നമ്മുടെ പുരയിടങ്ങൾ ഇന്നു എങ്ങോട്ടോ മാഞ്ഞു പോയി മത്തനും പടവലവും പാവലും കുമ്പളങ്ങയും ഒക്കെ ഇന്നു അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരണം എരിവുള്ള ഉണ്ട കാന്താരിയും സാധാ കാന്താരിയും പച്ചമുളകും പറിച്ചേടുത്തിരുന്ന പഴയകാലം തിരിച്ചു വരുമോ? പണ്ടൊക്കെ കറിവേപ്പിലയും, ചീരയും വെണ്ടയും, മുരിങ്ങയും കത്തിരിയും കാന്താരിയും ഒക്കെ ഇല്ലാത്ത വീട്കൾ വളരെ കുറവായിരുന്നു. സമയം ഇല്ല, സ്ഥലം ഇല്ല എന്നൊക്കെ ഉള്ള ഉത്തരങ്ങൾ മാറ്റിവെച്ചു ഉള്ള സമയത്ത് ഉള്ള സ്ഥലത്ത് നമുക്കും കൃഷി ചെയ്യാം. സ്വന്തം മട്ടുപാവിൽ നമുക്ക് സ്ഥലം കണ്ടെത്താം ____________________________________________________ 

നമുക്കും കഴിക്കണ്ടേ വിഷം ഇല്ലാത്ത പച്ചക്കറികൾ?
 ____________________________________________________ 
നമ്മുടെ വീടിന്റെ മട്ടുപാവിൽ സിമന്റ് സഞ്ചികളോ പോളിത്തീൻ കവറുകളോ ഉപയോഗിച്ച് വളരെ എളുപ്പം നമുക്ക് കൃഷി ചെയ്യാം. അടിയില് ചുമര് വരുന്ന ഭാഗത്തിന് മുകളിലായി ഇഷ്ടിക അടുക്കി അതിനു മുകളിലായി സിമന്റ് സഞ്ചികളിലോ പോളിത്തീൻ കവറുകളിലോ അടിയില് രണ്ടിഞ്ച് കനത്തില് മണല് നിരത്തി മുകളിൽ മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ മിക്സ് ചെയ്ത് അതിനു മുകളിലായി എല്ലുപൊടി, കപ്പലണ്ടി പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് മണ്ണിര കമ്പോസ്റ് എന്നിവ 50 ഗ്രാം വീതം കൂട്ടിയോജിപ്പിച്ച ശേഷം വിത്തുകളോ തൈകളോ നടാം. അതല്ലെങ്കിൽ ഒന്നോ രണ്ടോ പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ചു അതിനു മുകളിൽ മണ്ണിട്ട് കൃഷി ചെയ്യാം. മണ്ണിനോപ്പം ഉണക്കിപ്പൊടിച്ച ചാണകം, ചകിരിച്ചോറ്, മണ്ണിരക്കമ്പോസ്റ്റ്, കരിയിലകൽ എന്നിവയും ചേര്ത്ത് നമുക്ക് വേണ്ട വളക്കൂറുള്ള മണ്ണ് തയ്യാറാക്കാം. ആഴ്ചയിലൊരിക്കല്‍ കാലിവളം, എല്ലുപൊടി, കമ്പോസ്റ്, പച്ചിലവളം, കോഴിവളം എന്നിവ കൊടുത്താൽ ചെടികൾ നന്നായി വളരുകയും വിളവ് കൂടുതൽ ലഭിക്കുകയും ചെയ്യും. വേനൽ സമയത്ത് രാവിലെയും വൈകുന്നേരവും അല്ലാത്ത സമയം ഏതെങ്കിലും ഒരു നേരവും നനച്ചാൽ വായു സഞ്ചാരം കൂടുകയും ചെടികളുടെ നല്ല വളർച്ചക്ക് സഹായിക്കുകയും ചെയ്യും. 
__________________________________________________
*വിത്തുകള്‍
 പച്ചക്കറിവിത്തുകൾ ചിലത് നേരിട്ട് നടാവുന്നതും ചിലത് നിശ്ചിത സമയം വെള്ളത്തിൽ ഇട്ടു വെച്ച് കുതിർത്തതിനു ശേഷം നടാവുന്നതും ആണ്. നേരിട്ട് നടേണ്ട വിത്തുകൾ മണ്ണിൽ പാകിയാൽ മതിയാകും. എന്നാൽ ഈ വിത്തുകളെ ഉറുമ്പുകൾ കൊണ്ട് പോകാതിരിക്കുവാൻ വേണ്ടി മഞ്ഞള്പ്പൊടിയും ഉപ്പും കലര്ന്ന മിശ്രിതം കൂടി വിതറുന്നത് നല്ലതാവും. വെള്ളത്തിൽ കുതിർത്ത് മുളവന്നു തുടങ്ങിയ വിത്തുകൾ ഇളക്കമുള്ള നനഞ്ഞ മണ്ണിൽ ആഴത്തിൽ അല്ലാതെ നടുക. പാവല്, പടവലം, വെണ്ട എന്നിവയുടെ വിത്തുകൾ നടുന്നതിന് മുന്പ് 12 മണിക്കൂർ വരെ വെള്ളത്തിൽ ഇട്ടു വെക്കണം
. ____________________________________________________
*************************വിളസംരക്ഷണം******************************* 
____________________________________________________ 
കൃഷി തുടങ്ങിയാൽ പിന്നെ നമുക്ക് നേരിടേണ്ടി വരുന്ന ഒരു വലിയ ശത്രുസൈന്യം ഉണ്ട് കീടങ്ങൾ. ജൈവ കീടനാശിനികൾ ഉപയോഗിച്ച് നമുക്ക് ഇവരെ നിയന്ത്രിക്കാം. *50 ഗ്രാം പുകയില, 500 മില്ലി ലിറ്റര് വെള്ളത്തില് 24 മണിക്കൂര് കുതിര്ത്തശേഷം പിഴിഞ്ഞെടുത്ത വെള്ളത്തില് 50 ഗ്രാം ബാർസോപ്പ് ഇളക്കിച്ചേര്ത്ത് യോജിപ്പിക്കുക. ആവശ്യമനുസരിച്ച് അളന്നെടുത്ത് ആറിരട്ടി വെള്ളം ചേര്ത്ത് നേര്പ്പിച്ച് ചെടികളില് തളിക്കാം. **ഒരു ലിറ്റര് മണ്ണെണ്ണയില്, 50 ഗ്രാം ബാർസോപ്പ് അര ലിറ്റര് വെള്ളത്തില് കലക്കിയത് യോജിപ്പിച്ച് നന്നായി ഇളക്കിയിട്ട് 20 ഇരട്ടി വെള്ളം ചേര്ത്ത് ചെടിയില് തളിക്കാം. *** ഒരു മില്ലി ഗോമൂത്രത്തില് പത്ത് ഗ്രാം കാന്താരി മുളക് അരച്ച് അരിച്ചെടുത്ത് 10ml വെള്ളം ചേര്ത്ത് നേര്പ്പിച്ച് പ്രയോഗിച്ചാല് പുഴുക്കളെ പ്രത്യേകിച്ചും ചീരയിലെ കൂടുകെട്ടിപ്പുഴുവിനെ നിയന്ത്രിക്കാം. ****നാറ്റപ്പൂച്ചെടിയുടെ ഇളം ഇലയും തണ്ടും ചതച്ച് ഒരു ലിറ്ററോളം നീരെടുക്കുക. 60 ഗ്രാം ബാര്സോപ്പ് അര ലിറ്റര് വെള്ളത്തില് യോജിപ്പിച്ചെടുത്ത് ഇതുമായി യോജിപ്പിക്കുക. ഇതിനെ പത്തിരട്ടി വെള്ളം ചേര്ത്ത് നേര്പ്പിച്ച് പയറിലെ ഇലപ്പേനിനെയും മറ്റ് നീരൂറ്റിക്കുടിക്കുന്ന പ്രാണികളെയും നിയന്ത്രിക്കാം. 
_________________________________________ @@@@#### നമുക്ക് മണ്ണിലേക്ക് തിരിച്ചുപോകാം. ശരീരത്തിനും മനസ്സിനും ആരോഗ്യമുണ്ടാകട്ടെ. ചിന്തകളിലും പ്രവൃത്തികളിലും ആരോഗ്യമുള്ള തലമുറകള്‍ ഉണ്ടാകട്ടെ. @@@@#### 

No comments:

Post a Comment