Thursday, March 24, 2016

രാമൻ നമ്പിയത്ത്‌



ഓരോ കലാകാരനും ദൈവ കൃപയോടൊപ്പം ഒരാള്‍ക്കൈ സഹായംകൂടി ഉണ്ട് എങ്കിലേ ഒരു പക്ഷെ അറിയപ്പെടുന്ന ഒരാളായി മാറാന്‍ കഴിയൂ..ഇന്ന് ലോകം ആരാധിക്കുന്ന ഒരു ഗായകന്‍ അങ്ങനെ ഒരു നല്ല മനസ്സിന്‍റെ പ്രേരണയില്‍ ഉദയം കൊണ്ടത് ആണ് ....
** രാമൻ നമ്പിയത്ത്‌ **
തൃശ്ശൂർജില്ലയിലെ കണ്ടശ്ശാംകടവിൽ രാവുണ്ണിയുടെയും പണിക്കശ്ശേരി ഇമ്പിയെന്ന കാളിയുടെയും മകനായി ജനിച്ചു. സിലോണിൽ മെട്രിക്കുലേഷനും മഹാരാജാസ് കോളേജിൽ ഇന്റർമീഡിയറ്റും പൂർത്തിയാക്കി.
ചലച്ചിത്ര രംഗത്ത് ശ്രീനാരായണ ഗുരുവിനെ ആസ്പദമാക്കി 1961-ൽ നിർമ്മിച്ച കാൽപ്പാടുകൾ ആണ് രാമൻ നമ്പിയത്ത് നിർമ്മിച്ച സിനിമ. സിനിമയുടെ നിർമ്മാണം പകുതി വെച്ച് മുടങ്ങിയതിനെത്തുടർന്ന് 'ശ്രീനാരായണ സിനി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിൽ പുതിയ കമ്പനി രൂപീകരിച്ചു. നമ്പിയത്ത് അടക്കം ഏഴു ഡയറക്ടർമാരുണ്ടായിരുന്നു ... അന്നാളിൽ പാട്ടുപാടാനായുള്ള ആഗ്രഹവുമായൊരു ഫോർട്ട്‌ കൊച്ചിക്കാരൻ കാടശ്ശേരി ജോസഫ്‌ എന്ന ചെറുപ്പക്കാരൻ തന്റെ പിതാവിനൊപ്പം നമ്പിയത്തിനെ കാണാൻ എത്തുന്നത്‌ ... ചില ഗാനങ്ങളും , ശാസ്ത്രീയഗീതങ്ങളും നമ്പിയത്തിന്റെ മുന്നിൽ ആലപിച്ചപ്പോൾ തന്റെ സിനിമയിലൊരവസരം നൽകാമെന്നേറ്റു ....
സ്റ്റുഡിയോയിൽ റേക്കോർഡിംഗ്‌ നിശ്ചയിച്ച ദിവസം ജോസഫ്‌ എത്തുന്നത്‌ തന്നെ പിടികൂടിയ വിട്ടുമാറാത്ത പനിയുടെ അകമ്പടിയോടൂ കൂടിയായിരുന്നു ... പനിയുമായ്‌ വന്ന ചെറുപ്പക്കാരനെ പാട്ട്‌ പാടാൻ അവസരം കൊടുക്കുന്നതിൽ നിന്നും സംവിധായകനും തന്റെ സുഹൃത്തുക്കളും നമ്പിയത്തിനെ വിലക്കി .... ഇന്നത്തെ പോലെ ഏത്‌ ശബ്ദവും മാന്ത്രിക ശബ്ദമാക്കി മാറ്റുന്ന സാങ്കേതികവിദ്യയൊന്നും അന്നില്ല ... സ്റ്റുഡിയോയിൽ മൈക്കിനു മുന്നിൽ ലൈവ്‌ ആയി പാടണം ... ഒന്നുകിൽ പനിയുമായ്‌ സ്റ്റുഡിയോയ്ക്ക്‌ മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരനു അവസരം കൊടുക്കുക .. അല്ലെങ്കിൽ അന്നത്തെ പിന്നണിഗായകരിൽ പ്രശസ്തരായവരെ കൊണ്ട്‌ പാടിക്കുക ...
ഇത്‌ കുട്ടിക്കളിയല്ല എന്ന് തന്റെ സുഹൃത്തുക്കളുടെ വാക്കുകൾ മനസ്സിന്റെയൊരു കോണിൽ , നിഷ്കളങ്കമായ ആ ചെറുപ്പക്കാരന്റെ മുഖം മനസ്സിന്റെ മറുകോണിൽ .. രണ്ടും കൽപ്പിച്ച്‌ രാമൻ നമ്പിയത്ത്‌ ആ ചെറുപ്പക്കാരനു പാടാൻ അവസരം നൽകി ......
അങ്ങനെ1961-ല്‍ ജാതിഭേദം മതദ്വേഷം എന്ന് തുടങ്ങുന്ന ഗുരു കൃതി പാടി കാടശ്ശേരി ജോസഫ്‌ എന്ന ** യേശുദാസ്‌ ** എന്ന ഗാനഗന്ധർവൻ തന്‍റെ ഗായക ജീവിതത്തിനു തുടക്കം കുറിച്ചു .......
എം ബി ശ്രീനിവാസന്‍ സംഗീതം നല്‍കിയ കാല്‍പ്പാടുകളില്‍ നമ്പിയത്തിന്റെ ഗാനരചനയിൽ ഒരു യുഗ്മ ഗാനവും പാടി ദാസേട്ടന്‍. ശാന്ത പി നായര്‍ക്കൊപ്പം.
ആ തുടക്കം യേശുദാസ്‌ എന്ന ഗായകന്‍റെ പടയോട്ടത്തിനു തുടക്കം കുറിച്ചു ..
കാല്പാടുകളുടെ മുറിപ്പാടുകള്‍ എന്ന ജീവിത കഥയില്‍ തന്‍റെ ജീവിതം പറയുന്നു ശ്രീ. നമ്പിയത്ത്. ഒന്നിലും പരിഭവം ഇല്ലാതെ അദ്ദേഹം പറയുന്നു, ദാസ്‌ കാലത്തിന്‍റെ അനിവാര്യത ആയിരുന്നു. ഒരാള്‍ അതിനു നിമിത്ത മാകും . അത് ഞാന്‍ ആകാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷം. കുട്ടിയുടെ പാട്ട് എല്ലാ ദിവസവും കേള്‍ക്കും അതാ കേട്ട് മരിക്കണം എന്ന ആശയും ശ്രീ നമ്പിയത്ത് വച്ചു പുലര്‍ത്തിയിരുന്നു
നിണമണിഞ്ഞ കാൽപ്പാടുകൾ, കാപാലിക, നിറമാല തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. 'കാൽപ്പാടുകൾ' സിനിമയുടെ കച്ചവട പരാജയത്തെത്തുടർന്ന് സിനിമയിൽ നിന്നു പിൻമാറി. നാടുവിട്ടു കുടുംബസമേതം ഒറ്റപ്പാലത്തെ പത്തംകുളം എന്ന ഗ്രാമത്തിലേക്കു പോയി കൃഷിക്കാരനായി. അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.സദ്ഗമയ, തുഞ്ചത്താചാര്യൻ, അരിവാളും നക്ഷത്രവും, സ്മാരകശിലകൾ തുടങ്ങി എട്ടോളം സീരിയലുകളിലും അഭിനയിച്ചു.
ചലച്ചിത്രങ്ങൾ
'കാൽപ്പാടുകൾ'
കൃതികൾ
കാൽപ്പാടുകളുടെ മുറിപ്പാടുകൾ (ആത്മകഥ)
പുരസ്കാരങ്ങൾ
'കാൽപ്പാടുകൾ' എന്ന സിനിമയ്ക്ക് *1962-ലെ മലയാളത്തിലെ ഏറ്റവു നല്ല രണ്ടാമത്തെ ഫീച്ചർഫിലിമിനുള്ള പത്താമത്തെ നാഷണൽ ഫിലിം അവർഡ് ലഭിച്ചു
കേരള സംഗീതനാടക അക്കാദമിയുടെ സി.ഐ.എൻഡോവ്‌മെന്റ്
അഭിനയാചാര്യ അവാർഡ് എന്നിങ്ങനെ പ്രശസ്തിയുടെ നിറച്ചാർത്തുകൾ രാമൻ നമ്പിയത്തിലർപ്പിതമായി ..... തൊണ്ണൂറാം വയസ്സിൽ ‌ വാർദ്ധക്യസഹജമായ്‌ ഈ ഭൂമിലൊകത്ത്‌ നിന്ന് തന്റെ കാൽപ്പാടുകൾ മാഞ്ഞുപോകുമ്പോൾ ...... മലയാളമണ്ണിനും , ഇന്ത്യൻ സംഗീതലോകത്തിനും വിസ്മയങ്ങളുടെ അമൂല്യനിധിയായ * യേശുദാസ്‌ * എന്ന അനുഗ്രഹം തന്റെ കാൽപ്പാടുകൾക്ക്‌ ഓർമ്മകുറിപ്പായിന്നും അവശേഷിക്കുന്നു .....
ആ ഓർമ്മകൾക്ക്‌ മുൻപിൽ സംഗീതലോകം മനസ്സ്‌ കൊണ്ട്‌ പറയും : രാമൻ നിന്റെ ജന്മം ധന്യമായി ; സഫലവും ......

No comments:

Post a Comment