Thursday, March 24, 2016

നേപ്പാൾ ദിനങ്ങളിലൂടെ ഒരു പുനർയാത്ര



പതിവുപോലെ എവിടേക്കാണ് ഈ വർഷത്തെ അവധികാലയാത്ര എന്നാലോചിക്കവേയാണ് ഉറ്റ സുഹൃത്തിന്റെ ഫോൺ വന്നത്. സംസാരത്തിനിടെ നിങ്ങൾ ഇങ്ങൊട്ട് വരൂ എന്ന് അദ്ദേഹത്തിന്റെ ക്ഷണം. എങ്കിൽ പിന്നെ നേപ്പാൾ എന്ന് തന്നെ തീരുമാനിച്ചു അങ്ങനെയാണ് എന്റെ ആദ്യ നേപ്പാൾ സന്ദർശനത്തിന് അരങ്ങൊരുങ്ങിയത്. യാത്രക്ക് എല്ലാ സാഹായവും ഒരുക്കിയ സുഹൃത്തിന് നന്ദിയോതി നമുക്കെന്റെ നേപ്പാൾ ദിനങ്ങളിലൂടെ ഒരു പുനർയാത്രയാവാം….
ഒമാനിൽ നിന്നാണ് ഞങ്ങൾ യാത്ര തുടങ്ങിയത്. ഡൽഹിൽ എത്തിയ അന്നുരാത്രി Delhi-Kathmandu വിമാനത്തിൽ നേപ്പാളിലേക്ക്… വിമാനത്തിൽ ഇരിക്കുമ്പോൾ മനസ്സിൽ നമ്മുടെ അക്കോസോട്ടനെയും ഉണ്ണികുട്ടനെയും കുട്ടിമാമാനും ഡോൽമാ അമ്മായിയും ഒക്കെ നിരന്നൂ.
വിമാനം ലാൻഡ് ചെയ്യാൻ പോകുന്നു എന്ന അറിയിപ്പ് വന്നപ്പോഴാണ് പുറത്തേക്ക് നോക്കിയത്. മഞ്ഞുമലകൾ, കാടുകൾ, പച്ചപ്പ് എല്ലാം കൂടിചേർന്നൊരു മായാലോകം പോലെ തോന്നിച്ചു.
ത്രഭുവൻ എയർപോർട്ടിൽ ഞങ്ങളെ സ്വീകരിക്കാൻ നേപ്പാളിലെ ഇന്ത്യൻ എംബസിയിലെ രണ്ടുപേർ കാത്തുനിൽക്കുന്നുണ്ടായിരുന്നു, സുഹൃത്ത് അയച്ചതാണ്. അങ്ങനെ അവരോടൊപ്പം കാഠ്മണ്ഡുവിലെ Radisson Hotel ൽ എത്തി. നഗരഹൃദയത്തിൽ തന്നെയാണിത്. അന്നുരാത്രി സുഹൃത്സംഗമവും വിരുന്നും വിശ്രമവുമായി കഴിച്ചു.
പിറ്റേന്ന് അതിരാവിലെ ഞങ്ങൾ കാഠ്മണ്ഡു നേപ്പാളിന്റെ തലസ്ഥാനം യുദ്ധങ്ങളുടെ ചരിത്രമുറങ്ങുന്ന ആരവങ്ങൾ ഒഴിയാത്ത നഗരം ഹിമവാന്റെ പാദങ്ങളെ വിലസുന്നു. ചരിത്രവും ആധുനികതയും കൈകോർത്ത ഐതിഹ്യങ്ങളിൽ മയങ്ങുന്ന കാഠ്മണ്ഡു കാഴ്ച്ചകളിൽ അലിയാൻ ഞങ്ങൾക്ക് ആവേശമായി. പന്ത്രണ്ടാം നൂറ്റാണ്ടിലെ ക്ഷേത്രങ്ങളും ശിൽപ്പങ്ങളും നിറഞ്ഞ ദർബാർ സ്ക്വയറിലേക്ക് …
ആദ്യം കാഴ്ച്ചകളിൽ മതിമറന്ന് ഞങ്ങൾ അലഞ്ഞു എവിടെയോ ഒരു ക്ഷീണം പോലെ അപ്പോഴാണ് നാല് മണി ആയിട്ടും ഭക്ഷണം കഴിച്ചില്ലല്ലോ എന്ന് ഓർത്തത്. പിന്നെ തിരക്കിട്ട് ഭക്ഷണം കഴിച്ച് വീണ്ടും യാത്രാ …
ബൗദ്ധനാഥ് സ്തൂപ ക്ഷേത്രത്തിലേക്കാണ് പിന്നെ പോയത്. World heritage listൽ പ്പെട്ട ഈ സ്തൂപ ക്ഷേത്രം ഏഷ്യയിലെ ഏറ്റവും വലിയ സ്തൂപക്ഷേത്രമായി കരുതപെടുന്നു. യോദ്ധ സിനിമയിൽ ഇത് കാണാം നേപ്പാളിന്റെ സാംസ്ക്കാരിക ചിഹ്നമാണിത്. ഭീമാകാരമായ ആ ശിൽപ്പ ചാതുരി അമ്പരപ്പിക്കുന്നതാണ്. മുഴുവൻ ബുദ്ധഭിഷുക്കളേയും കച്ചവടക്കാരെയും കാഴ്ച്ചക്കാരെയും കൊണ്ട് നിറഞ്ഞിരിക്കും എപ്പോഴും. അവിടെ വെച്ച് പരമ്പരാഗത നേപ്പാളി വനിതയായിമാറി ഞാനെടുത്ത ചിത്രങ്ങൾ എന്റെ ശേഖരത്തിലെ അമൂല്യ ചിത്രങ്ങളാണ്. ആ സുന്ദരികാളയ കൗമാരക്കാരികളെ ഞാൻ വാത്സല്യത്തോടെ ഓർക്കുന്നു, മന്യയും, ഋതുവും, ജാൻവിയും ...
ഞങ്ങൾ തിരിച്ച് ഹോട്ടലിൽ എത്തിയപ്പോൾ രാത്രി വൈകിയിരുന്നു കുളിയും ഭക്ഷണവും കഴിഞ്ഞ് ഉറങ്ങാൻ കിടന്നതേ ഓർമ്മയുള്ളൂ. പിറ്റേന്ന് രാവിലെ 5 മണിയോടെ ഞങ്ങൾ വീണ്ടും സഞ്ചാരം ആരംഭിച്ചു പശുപതിനാഥ് ക്ഷേത്രത്തിലേക്ക് യാത്ര.
നേപ്പാളിന്റെ ചരിത്രത്തിലെ തന്നെ പ്രധാന്യമേറിയ ഒരു പ്രദേശം മുഴുവൻ നിറഞ്ഞുകിടക്കുന്ന ക്ഷേത്രം. ക്ഷേത്രാഥിർത്തിക്കുള്ളിൽ അലഞ്ഞു നടക്കുന്ന കാളകളെ കണ്ടാൽ അത്ഭുതപെടും. തൂവെള്ളനിറത്തിൽ അമ്പരപ്പിക്കുന്ന ശരീരവലുപ്പമാണവക്ക്. ബൃഹത്തായ പ്രതിഷ്ഠയാണ് ശ്രീകോവിലിൽ. പല തവണ ക്ഷേത്ര പ്രദേശത്ത് ഞങ്ങൾ വഴി തെറ്റി അങ്ങുമിങ്ങുമായിപോയി. ഇന്ത്യയിൽ നിന്നുമുള്ള പൂജാരിമാരാണ് അവിടെ പൂജക്ക് ഭാഗ്മതി നദീതീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൂറെനേരത്തിനു ശേഷം ക്ഷേത്രാങ്കണം വിട്ട് ഞങ്ങൾ പുറത്തെത്തി .ഭാഗ്മതിയുടെ മറ്റു കരപ്രദേശത്തേക്ക്…
അവിടെ ശ്മശാനാ ഘട്ടത്തിൽ എപ്പോഴും ചിതകൾ എരിയുന്നു മറ്റൊരിടത്ത് ബലികർമ്മങ്ങൾ, യാത്രക്കാർ മറ്റു ജീവിത ദൃശ്യങ്ങൾ. ഒന്നിനും താണത ജീവിതയാത്രയുടെ ഘട്ടം ഘട്ടം ചിത്രീകരണം നടക്കുന്നപോലെ തോന്നി. അടുത്തു തന്നെയണ് 2011ലെ കൂട്ടകൊല നടന്ന രാജകൊട്ടാരം ഇപ്പൊഴത് നാരായൺ ഹിതി കൊട്ടാരമ്യൂസിയമാക്കിയിരിക്കുന്നു. താമെൽ പട്ടാൻ ഫ്രിഞ്ച് വാലി നാഗർക്കോട്ട് കീർത്തിപൂർ ഫാർപിങ്ക് ചോബാർ.
കാഠ്മണ്ഡു കാഴ്ച്ചകൾ തുടങ്ങുകയാണ്. അങ്ങനെ 5 ദിവസത്തെ കാഠ്മണ്ഡു സഞ്ചാരം അവസാനിപ്പിച്ച് ഞങ്ങൾ (Pokhra) പോഖ്റായിലേക്ക് യാത്ര തുടങ്ങി അതെ കുട്ടി മാമൻ പോയ അതേ പോഖ്രയിലേക്ക് യാത്രതുടങ്ങി. പൃഥീ നാരായൺ ഹൈവേയിലൂടെ സുഹൃത്ത് ഒരുക്കിതന്ന path finderൽ ആണ് യാത്ര .നേപ്പാൾ പ്രകൃതിയെ അടുത്തറിയാൻ റോഡ് യാത്ര തന്നെ വേണം.
കാഠ്മണ്ഡു ധാദിങ്ങ് , ചിത് വന്റ, തനാഹു കസ്ക്കി എന്നീ ഗ്രാമങ്ങളിലൂടെ 206 കിലോമീറ്റർ നീളുന്ന യാത്ര കാഴ്ച്ചകൾ കണ്ടും ആസ്വദിച്ചും ഞങ്ങൾ മൂഗ്ളിങ്ങിൽ എത്തി. ഇവിടെയാണ് മധ്യനേപ്പാളിലെ ഏറ്റവും പഴയ മൻ കാമ്നാ ക്ഷേത്രം. ക്ഷേത്രത്തിൽ എത്തണമെങ്കിൽ ഭീമാകാരം പൂണ്ട തൃശൂലി നദിയുടെ മുകളിലൂടെ ആകാശം തൊട്ടപോലെ പോകുന്ന റോപ്പ് വേയിലൂടെ ബഹുദൂരം യാത്രചെയ്യണം. റോപ്പ് വേയിൽ ഇരുന്നു താഴെക്ക് നോക്കുമ്പോൾ കാണുന്ന കാഴ്ച്ചകൾ ഒരേ സമയം മനോഹരവും ഭീതിദവുമാണ്. നിറയെ സബർജിൽ മരങ്ങളും ഡാലിയ റോസ് ചമ്പ പൂക്കളും നിറഞ്ഞ മനാകാമ്നയിലെ കാഴ്ച്ചകൾ സ്വർഗ്ഗീയം എന്നു പറയാതെ വയ്യ. ഇന്നും ഓർക്കുമ്പോൾ നാവിൽ കൊതിയൂറുന്ന നേപ്പാളി ഭക്ഷണ വൈവിധ്യം അവിടുന്നാണ് രുചിയറിഞ്ഞത് കടുംനിറങ്ങളിലുള്ള ആടയാഭരണങ്ങൾ അണിഞ്ഞ നേപ്പാളി സുന്ദരികളെ അവരുടെ സ്നേഹത്തെ അടുത്തറിഞ്ഞതും മനാകാമ്നാ ക്ഷേത്രപരിസരത്തു വച്ചുതന്നെ.
ഇനിയും നമ്മൾ പോഖ്രയിൽ എത്തിയിട്ടില്ല…
വഴിനീളെ ഹൃദയഹാരിയായ കാഴ്ച്ചകളാണ്. കൃഷ്ണബീർ നാഗ്ധുംഗ മാഡി നദി അന്നപൂർണ പർവ്വതം പോഖ്റാ വഴിയിലെ സുന്ദര ദൃശ്യങ്ങൾ ഒരു പകൽ മുഴുവൻ നീണ്ട കാഴ്ച്ചകൾക്കും യാത്രക്കും ശേഷം ഇതാനാം പൊഖ്റയിൽ എത്തികഴിഞ്ഞു ഇനി ഹോട്ടലിലേക്ക് ഫ്യുവ തടാകകരയിലെ Lake side retreat Hotelലേക്ക്… മുറിയിൽ എത്തി ജനൽ തുറക്കുമ്പോൾ കാണുന്ന രമണീയ കാഴ്ച്ചകൾ വിശാലമായ തടാകം തീരത്തെ കൊടുംകാട്, മഞ്ഞുമൂടിയ ഗിരിനിരകൾ ദൂരെ ശാന്തി സ്തൂപത്തിന്റെ കാഴ്ച്ചകൾ.
രാവിലെയായി വീണ്ടും യാത്ര നാളെ ഗോമുഖിലെ പുരാണ ബസാറിലേക്ക് ആദ്യം പിന്നെ International mountain museum, Mount fish tail, അന്നപൂർണയിലെ സൂര്യോദയം. പുലർച്ച സൂര്യവെളിച്ചത്തിൽ സുവർണ്ണ പർവ്വതമായി മാറിയ ഹിമാലയം കണ്ണിനും, മനസിനും ഇമ്പമായ കാഴ്ച്ചകൾ ഒടുങ്ങുന്നില്ല. Devis fall, ഗുപ്തേശ്വാർ ഗുഹ, ബിന്ദ്യവാസിനി ക്ഷേത്രം, ബാരാഹി ബേഗ്നസ് തടാകം…
ഒപ്പം ട്രേക്കിങ്ങും പാരാഗൈഡിങ്ങും സാഹസികത ഉണർത്തുമ്പോൾ, ആന സാവാരി, കുതിര സാവാരി ഞങ്ങളെ ഏറെ ആനന്ദിപ്പിച്ചു. ഹിമവാന്റെ മടിതട്ടിൽ പ്രകൃതി ഒരുക്കിയ ഈ കൊച്ചു രാജ്യം സഞ്ചാരിക്കേകുന്ന ആനന്ദാനുഭൂതികളിൽ അമൂല്യം തന്നെ…!

No comments:

Post a Comment