Thursday, March 24, 2016

എന്‍റെ അടുക്കളത്തോട്ടം

കടത്തനാടി ന്‍റെ മണ്ണില്‍ അറിയപ്പെടുന്ന ലോകനാര്‍കാവും ഓര്‍മകളില്‍ തങ്ങി നില്‍ക്കുന്ന ഒതേനനും ആര്ച്ചയും ചന്തുവും ജീവിച്ച നാട്,അവിടെ ആയിരുന്നു എന്‍റെ ബാല്ല്യം ...കുട്ടികാലത്തെ മധുരമുള്ള ഓര്‍മകളില്‍ നിറയെ കുളങ്ങളും വയലുകളും മഴാകാലം വരുമ്പോള്‍ മീന്‍പിടിത്തവും വയലുകളില്‍ നെല്ല് വിരിയുമ്പോള്‍ ഇളം നെല്ല് പറിച്ചു തിന്നലും, ഇളംവെള്ളരിക്ക കട്ട് തിന്നലും അങ്ങിനെ രസമുള്ള ബാല്ല്യം .ഇന്ന് രീതി മറിച്ചാണ് എന്‍റെ മക്കള്‍ക്ക്‌ കാണിച്ചു കൊടുക്കാന്‍ വയലുകളോ കൃഷിയോ കുളമോ ഒന്നുമില്ല .
പണ്ടുമുതലേ എനിക്ക് ചെടികള്‍ വളര്‍ത്താന്‍ ഇഷ്ടമായിരുന്നു എന്‍റെ കുടുംബത്തില്‍ അങ്ങിനെ എടുത്തു പറയാനുള്ള കൃഷികാരുണ്ടായിട്ടില്ല . അടുത്ത വീട്ടിലെ അമ്മമ്മ വയല് പാട്ടത്തിനു എടുത്തു കൃഷി ചെയ്യുന്നതും വയലിന്‍റെ സൈഡില്‍ ഒരു കുഞ്ഞു കുളം കുത്തി നനക്കുന്നതൊക്കെ ഓര്‍മയില്‍ ഉണ്ട് . ദുബായില്‍ 10 വര്‍ഷത്തിനു മുകളില്‍ ആയി ഞാന്‍ .തുടക്കത്തില്‍ ഞാന്‍ താമസിച്ചത്‌ ഫ്ലാറ്റില്‍ ആയിരുന്നു അവിടുന്ന് ആണ് ബാല്‍ക്കണി കൃഷിയെ പറ്റി കേള്‍ക്കുന്നത് ആദ്യം ഞാന്‍ ചീരയില്‍ തുടങ്ങി പിന്നെ തക്കാളി, മുളക്, റോസ് ഇതൊക്കെ വെച്ചു അന്ന് വലിയ പരിചരണം അറിയില്ലായിരുന്നു വെള്ളം കൊടുക്കല്‍ കൂടിപോയി അങ്ങിനെ ബാല്‍ക്കണി വൃത്തികേടായി തുടങ്ങിയപ്പോള്‍ ഭര്‍ത്താവ്‌ പറഞ്ഞു നിര്‍ത്തിക്കോളാന്‍. മനസ്സില്‍ ആഗ്രഹം കേട്ടിപൂട്ടിവെച്ചു .
പിന്നെ ഫ്ലാറ്റ്‌ ജീവിദം മതിയാക്കി വില്ലയില്‍ കേറിയപ്പോള്‍ കൃഷി ചെയ്യാനുള്ള ആഗ്രഹം വീണ്ടും പുറത്തേക്കു വന്നു ...
കുറെ കൂട്ടായ്മകളില്‍ പങ്കുചേര്‍ന്ന് പലരില്‍ നിന്നും അറിവുകള്‍ നേടി ഞാന്‍ കൃഷിയിലേക്ക് ഇറങ്ങി ആദ്യമൊക്കെ കുറെ പരീക്ഷണം ആയിരുന്നു പരീക്ഷണങ്ങളില്‍ തോല്‍ക്കാതെ എനിക്കൊരു അടുക്കളത്തോട്ടം ഉണ്ടാക്കാന്‍ പറ്റി കഴിഞ്ഞ കുറെ നാളുകളായി തക്കാളി, പച്ചമുളക്, മല്ലിയില, പുതിന എല്ലാം ഫ്രെഷായി എന്‍റെ അടുക്കളത്തോട്ടത്തില്‍ നിന്നാണ് എന്ന് എനിക്ക് അഭിമാനത്തോടെ പറയാം.
എന്‍റെ അടുക്കളത്തോട്ടത്തില്‍ പയര് രണ്ടു തരം , തക്കാളി മൂന്നു തരം, വഴുതിനിങ്ങ , ചുരക്ക , പടവലം, കുമ്പളം, മത്തന്‍ മൂന്ന് തരം, പച്ചമുളക്, പാവയ്ക്ക ,കോവല്‍,കറിവേപ്പ് , ചെടി മുരിങ്ങ കറ്റാര്‍ വാഴ, പനികൂര്‍ക്ക, മല്ലി ,പുതിന എന്നിവയൊക്കെ ഉണ്ട് ( ഇപ്പോള്‍ 8 തണ്ട് കപ്പ ഒരു കതളി വാഴയും വളര്‍ന്നു വരുന്നുണ്ട് )
എന്‍റെ കൃഷിരീതി തികച്ചു ജൈവമാണ്‌ . ഞാന്‍ ചെടിക്ക് വളമായി ഉപയോഗികുന്നത് ചാണകം , കൊഴികാഷ്ട്ടം ,ഫിഷ്‌ അമിനോ ആസിഡ് , അടുക്കലമാലിന്ന്യം. അടുക്കളമാലിന്ന്യം എന്ന് ഉദ്ദേശിക്കുനത് എണ്ണ പറ്റാത്ത എന്തും. അത് പച്ചക്കറി അരിഞ്ഞ മാലിന്ന്യം അരി കഴുകിയ വെള്ളം, ഇറച്ചി മീന്‍ കഴുകിയ വെള്ളം ഇതൊക്കെ രാവിലെ മുതല്‍ വൈകിട്ട് വരെയുള്ളത് ഒരു ബക്കറ്റില്‍ സ്റ്റോര്‍ ചെയ്തു വെച്ചിട്ട് ഓരോ ചെടിയുടെ ചുവട്ടിലും ഒഴിച്ച് കൊടുക്കും ഇങ്ങനെ ചെയ്താല്‍ ഒരുപാട് വിളവു കിട്ടും നമ്മള്‍ക്ക് . ചാണകവും കൊഴികാഷ്ടവും 10 ദിവസത്തില്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു ചെടിക്ക് ഒഴിച്ച് കൊടുക്കും . ഫിഷ്‌ അമിനോ ആസിഡ് 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി നാലില പ്രായം തൊട്ടുള്ള ചെടികളുടെ ഇലകളില്‍ അടിച്ചു കൊടുക്കും. ഇത് രാവിലെ സുര്യന്‍ ഉദിക്കുന്നതിന് മുമ്പോ സുര്യന്‍ അസ്തമിച്ചതിനു ശേഷമോ മാത്രമേ അടിക്കാന്‍ പാടുള്ളൂ .
പിന്നെ അടുത്ത പ്രശ്നം കീടങ്ങള്‍ നാട്ടില്‍ ഉള്ളതുപോലെ എല്ലാ കീടങ്ങളും ഇവിടെ ഉണ്ട് ഞാന്‍ കീടങ്ങളെ തുരത്താന്‍ ഉപയോഗിക്കുന്നത് പുകയില കഷായവും , വേപ്പണ്ണ ഷാമ്പൂ മിശ്രിതം ആണ് .. ഇവിടെ ഏറ്റവും കൂടുതല്‍ നേരിടുന്നത് കായിച്ചയാണ് നിയന്ത്രണ മാർഗ്ഗങ്ങൾ എന്ന് പറയുന്നത് പേപ്പര്‍ കൊണ്ടോ പ്ലാസ്റ്റിക്ക് കവർ കൊണ്ടോ കായ്ക്കൾ പൊതിയുക. അഴുകിയ കായ്കൾ തീയിട്ടോ വെയിലിൽ വച്ചോ അതിലുള്ള പുഴുക്കളെ നശിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം ഈ പുഴുക്കൾ മണ്ണിൽ വീണാൽ സമാധി ദിശയിൽ പോവുകയും 5 ദിവസം കൊണ്ട് കായീച്ചയായ് പുറത്ത് വരികയും ചെയ്യും അത് പിന്നീട് ഉണ്ടാവുന്ന വിളവുകളില്‍ ബാദിക്കുകയും ചെയ്യും.
എന്‍റെ ചെറിയ അറിവുകളും എന്‍റെ അടുക്കള തോട്ടവും ഈ പോസ്റ്റ്‌ ചെയ്ത വീഡിയോയില്‍ ഉണ്ട് എല്ലാരും കാണുക എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക. നിങ്ങളിലെ വിലപ്പെട്ട അറിവുകളും എന്നോട് പങ്കു വെക്കുക.

Video Link

നന്ദി
ദിയ ....

No comments:

Post a Comment