Monday, March 28, 2016

ഇന്ത്യൻ സിനിമയുടെ നഷ്ട്ട സൌന്ദര്യം --സൌന്ദര്യ രഘു



സൌന്ദര്യ എന്ന പേരിനെ അന്വർത്ഥമാക്കി ,സൌന്ദര്യത്തോടൊപ്പം അഭിനയവും തനിക്ക് അനായാസേന വഴങ്ങും എന്നു മലയാളി പ്രേക്ഷകന് അല്പം വൈകി ആണെങ്കിലും മനസ്സിലാക്കി കൊടുത്ത നടി ആയിരുന്നു സൌന്ദര്യ .അകാലത്തിൽ കൊഴിഞ്ഞു വീണ പനിനീര്‍പൂവ്,വിരലിൽ എണ്ണാവുന്ന മലയാളം ചിത്രങ്ങളിലെ അഭിനയിച്ചു എങ്കിലും , കിളി ചുണ്ടൻ മാമ്പഴത്തിൽ യാഥാസ്ഥിതിക മുസ്ലിം പെണ്കുട്ടിയുടെ നിസ്സഹായ പ്രണയവും ,യാത്രക്കരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തിലെ ബോൾഡ് ആയ ജ്യോതി എന്ന കഥാപത്രവും മതിയാവും സൌന്ദര്യ എന്ന നടിയെ എക്കാലവും അനശ്വരയാക്കാൻ ..
പന്ത്രണ്ടു വര്ഷത്തോളം നായികയായി തെലിഗു ,കന്നഡ തമിൾ , മലയാളം എന്നെ ഭാഷകളിൾ സജീവമായിത്തന്നെ നിറഞ്ഞു നിന്നിരുന്ന ചുരുക്കം ചില നടികളിൽ ഒരാൾ ആയിരുന്നു സൌന്ദര്യ എന്ന് സംശയലെശമെന്യേ പറയാൻ കഴിയും ഏകദേശം നൂറോളം സിനിമകൾ.. സിനിമയ്ക്ക് വേണ്ടി mbbs പഠനം പാതി വഴിയിൽ ഉപേക്ഷിച്ച അതുല്യ പ്രതിഭ .. വിശേഷണങ്ങൾ നിരവധി ...
തെലുങ്ക്‌ സിനിമകൾ ആണ് സൗന്ദര്യക്കു വാനോളം പ്രശസ്തി കനിഞ്ഞു നല്കിയത് ,കാലം തെറ്റി വന്ന മരണത്തിനു മാത്രമേ സൌന്ദര്യയെ തെലുങ്ക്‌ വെള്ളി തിരശീലയ്ക്ക് പിന്നിലേക്ക്‌ മാറ്റി നിരത്താൻ കഴിഞ്ഞുള്ളൂ , ചിരഞ്ജീവി , നഗര്ജു്ന ,വെങ്കിടേഷ് , ബാലകൃഷ്ണ തുടങ്ങി ഒട്ടുമിക്ക എല്ലാ മഹാരഥന്മാര്ക്കും ഒപ്പം അഭിനയിക്കാൻ സാധിച്ചു.
ഗിരീഷ്‌ കാസറവള്ളിയുടെ സംവിധാന മികവിൽ സൌന്ദര്യ നിര്മിച്ച് അഭിനയിച്ച കന്നഡ ചിത്രമായ 'ദ്വീപ', 'സ്വരണ കമലം' ഉൾപ്പെടെ നിരവധി ദേശീയ പുരസ്കാരങ്ങൾക്ക് അർഹമായി., അതോടൊപ്പം ആ വർഷത്തെ നല്ല നടിക്കുള്ള കര്ണാടക സര്ക്കാരിന്റെ അവാർഡും സൗന്ദര്യെയെ തേടി എത്തി.
12 വര്ഷത്തെ സിനിമ ജീവിതത്തിനിടയിൽ അനേകം ബഹുമതികൾ. ജൂലായ്‌ 17 ,അമ്മൊരു (1992 ), അന്തപുരം (1998 ), രാജാ (1999 ), ദ്വീപ (2002 , രണ്ടു അവാർഡുകൾ , നല്ല നടി , നല്ല നിര്മാതാവ് ), ആപ്തമിത്ര (2004), കര്ണാടക സ്റ്റേറ്റ് അവാർഡ്‌ 1998-99 , ആന്ധ്ര പ്രദേശ ഗവെര്ന്മേന്റിന്റെ നന്ദി അവാർഡ്‌.
1971 ജൂലായ്‌ 17 ജനിച്ച സൌന്ദര്യയുടെ സിനിമ ജീവിതം 'ഗന്ധര്‍വ്വ' എന്ന ചിത്രത്തിലൂടെ 1992ൽ തുടങ്ങി 'കമാലി' എന്ന സിനിമയെ അപൂർണ്ണമാക്കി കൊണ്ട് 2004 ഏപ്രില്‍ 17നു അവസാനിച്ചു.
ബി. ജെ. പി. യുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട സൌന്ദര്യയും സംഘവും. പറന്നുയര്‍ന്ന് 30 സെക്കന്റുകള്‍ക്കകം സെസ്ന 180 എന്ന വിമാനം നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കുകയായിരുന്നു. ബാംഗ്ലൂരിനടുത്തുണ്ടായ ആ വിമാന ദുരന്തത്തില്‍ പൊലിഞ്ഞു പോയത് തെന്നിന്ത്യയിലെ മികച്ച ഒരു അഭിനേത്രി ആണ്

No comments:

Post a Comment