Wednesday, March 23, 2016

താളിയോല സൂപ്പർ സീരീസ്‌ 2016

കൂട്ടുകാരെ നിങ്ങള്‍ ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന താളിയോല സൂപ്പര്‍ സീരീസ്‌ 2016 നു 21-3-2016നു തിരശീല ഉയരും.


20-3-2016 നമുക്ക് ടീമുകളെ പരിചയപ്പെടാനും അംഗങ്ങള്‍ക്കും ടീമുകള്‍ക്ക് പരസ്പരവും ആശംസകള്‍ അര്‍പ്പിക്കാനും ഉള്ള ദിവസമാണ് .


6 ടീമുകള്‍ ആണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്


Vibheesh Tikkodi നയിക്കുന്ന അക്ഷര ജ്വാല


Shaji Kayamkulam നയിക്കുന്ന നീലത്താമര


Bindu Das നയിക്കുന്ന പ്രണവം

Pratheesh Subramanian നയിക്കുന്ന ശംഖൊലി


Venu Gopal നയിക്കുന്ന ശിശിരം


Albert Antony നയിക്കുന്ന സൂര്യകാന്തി




രണ്ടു ഘട്ടം ആയിട്ടാണ് പ്രോഗ്രാം. ആദ്യഘട്ടം 2016 മാര്‍ച്ച്‌ 21 മുതല്‍ മാര്‍ച്ച്‌ 26 വരെ.രണ്ടാം ഘട്ടം മാര്ച്ച 28 മുതല്‍ ഏപ്രില്‍ 2 വരെ.


പ്രോഗ്രാം ഉള്‍പ്പെടുത്തിയിരിക്കുന്ന വിഷയങ്ങള്‍ ഇപ്രകാരമാണ്


ആദ്യഘട്ടം***********1.മുഖാമുഖംഅതിഥി. ( ടീമുകള്‍ ഓണ്‍ലൈന്‍ലോകത്തെ പ്രമുഖനായഒരാളെ അതിഥി ആയി എത്തിക്കുന്നു )2. കാര്‍ഷിക ലോകംകൃഷിയുമായി ബന്ധപെട്ട പോസ്റ്റ്‌ . ഒരു ടീമിന് നിര്‍ബന്ധമായും ഒരു പോസ്റ്റ്‌ . ഇഷ്ടം ഉണ്ടെങ്കില്‍ പരമാവധി മൂന്ന് പോസ്റ്റ്‌വരെഇടാം3.സിനിമായാനംചലച്ചിത്ര നിരൂപണം ഒരു ടീമിന് നിര്‍ബന്ധമായും ഒരു പോസ്റ്റ്‌ . ഇഷ്ടം ഉണ്ടെങ്കില്‍ മൂന്ന് പോസ്റ്റ്‌വരെഇടാം4.സാഹിതീയം( നിര്‍ബന്ധമായു മൂന്ന് പോസ്റ്റുകള്‍ ഉണ്ടാകണം കഥ,പുസ്തക നിരൂപണം, യാത്രാവിവരണം എന്നിങ്ങനെ മൂന്ന് പോസ്റ്റുകള്‍)5.ഗെയിം ഷോ( ഗെയിം ഷോ ലൈവ് ആക്ക്കാന്‍ ടീമിന് ടീമിന് എത്ര പോസ്റ്റുകള്‍ വേണമെങ്കിലും ഇടാം , ഒറ്റ പോസ്റ്റിലോ പല പോസ്റ്റ്‌ ആയോ ടീമിന്റെ ഇഷ്ടം പോലെ )6.ടീം ചോയ്സ്.( ടീമിന് മൂന്ന്പോസ്റ്റുകള്‍ വരെ ഇടാം, ടീമിന്റെ ഇഷ്ടം ഉള്ള വിഷയവും പോസ്റ്റുകളും തിരഞ്ഞെടുക്കാം )( ടീംചോയ്സ് മുകളില്‍ ഉള്ള അഞ്ചു വിഭാഗങ്ങളിലും രണ്ടാം വാരത്തില്‍ ഉള്ള അഞ്ചുവിഭാഗത്തിലും പെടാന്‍ പാടില്ല.അതായത്,ഗെയിംഷോ,സാഹിത്യംതുടങ്ങി ആവര്‍ത്തനംആകരുത്)


രണ്ടാം ഘട്ടം**************


1.കേരളത്തിന്‍റെ പരിസ്ഥിതി സംരക്ഷണം( ഈ വിഷയത്തിലെ സ്പെസിഫിക്പോസ്റ്റ്‌ അല്ലെങ്കില്‍ ഏതെങ്കിലും ഒരു വിഷയം, ഏതെങ്കിലുംപ്രദേശത്തെ, അല്ലെങ്കില്‍ ഏതെങ്കിലും സ്ഥാപനമോ വ്യക്തിയോ ഈ വിഷയത്തില്‍ നടത്തുന്ന ക്രിയാത്മക ഇടപെടല്‍ )2.നക്ഷത്രങ്ങളുടെ ലോകത്ത്ഒരു ടീമിന് നിര്‍ബന്ധമായും ഒരു പോസ്റ്റ്‌ . ഇഷ്ടം ഉണ്ടെങ്കില്‍ പരമാവധി മൂന്ന് പോസ്റ്റ്‌വരെഇടാം( അകാലത്തില്‍ പൊലിഞ്ഞ സര്‍ഗ പ്രതിഭകളെ പരിചയപ്പെടുത്തല്‍ഉദാഹരണം : നന്ദിത, ജോണ്‍ എബ്രഹാം, രാജ ലക്ഷ്മി, ഇടപ്പള്ളി രാഘവന്‍പിള്ള,സില്‍വിയ പ്ലാത്ത്, വെര്‍ജിനിയ വൂള്‍ഫ്, മോനിഷ, ശോഭ,..... )3.എന്‍റെ കേരളം (ഒരു ടീമിന് നിര്‍ബന്ധമായും ഒരു പോസ്റ്റ്‌ . ഇഷ്ടം ഉണ്ടെങ്കില്‍ പരമാവധി മൂന്ന് പോസ്റ്റ്‌വരെഇടാം )കേരളത്തിലെ ഒരുചരിത്ര സംഭവം, എന്‍റെ ഗ്രാമം ( ഒരു ഗ്രാമത്തെ പരിചയപ്പെടുത്തല്‍ , എന്‍റെ പുഴ ഇവയില്‍ ഒരു വിഷയമോ രണ്ടു വിഷയമോ മൂന്ന് വിഷയമോ ടീമിന്റെ ഇഷ്ടം പോലെ .4.സാഹിതീയം ( മൂന്ന് പോസ്റ്റുകള്‍ ഉണ്ടാകണം)കവിത , നര്‍മം , ജീവ ചരിത്രം ( ഒരു സാഹിത്യ പ്രതിഭയെ പരിചയപ്പെടുത്തല്‍ ) എന്നിങ്ങനെ മൂന്ന് പോസ്റ്റുകള്‍5.ഗെയിം ഷോ ( ഗെയിം ഷോ ലൈവ് ആക്ക്കാന്‍ ടീമിന് ടീമിന് എത്ര പോസ്റ്റുകള്‍ വേണമെങ്കിലും ഇടാം)6.ടീം ചോയ്സ്. ( ടീമിന് മൂന്ന്പോസ്റ്റുകള്‍ വരെ ഇടാം)( ടീംചോയ്സ് മുകളില്‍ ഉള്ള അഞ്ചു വിഭാഗങ്ങളിലും രണ്ടാം വാരത്തില്‍ ഉള്ള അഞ്ചുവിഭാഗത്തിലും പെടാന്‍ പാടില്ല.അതായത്,ഗെയിംഷോ,സാഹിത്യംതുടങ്ങി ആവര്‍ത്തനംആകരുത്)ഈ വിഷയങ്ങള്‍ ടീമുകള്‍ അവതരിപ്പിക്കും, ഓരോഘട്ടത്തിലും 6 വിഷയങ്ങള്‍ ആണുള്ളത്, ഓരോവിഷയം ഓരോ ടീമും മാറിമാറി അവതരിപ്പിക്കും,അങ്ങനെ ഓരോ ദിവസവും 6 വിഷയത്തില്‍ ആയി പോസ്റ്റുകള്‍ ഉണ്ടാകും.ടീമുകള്‍ പ്രോഗ്രാംഅവതരിപ്പിക്കുന്ന ചാര്‍ട്ട് ഈ പോസ്ടിനോപ്പം ചേര്‍ത്തിരിക്കുന്നു.********************************************************************************


മത്സരവുമായി ബന്ധപ്പെട്ടുള്ള എല്ലാ നിര്‍ദേശങ്ങളും ടീമുകള്‍ക്ക് നല്‍കിയിട്ടുണ്ട്.ഇനി മാര്‍ച്ച്‌ 21 മുതല്‍ ടീമുകള്‍ വൈവിധ്യമാര്‍ന്ന പോസ്റ്റുകളും ആയി നമുക്ക് മുന്‍പില്‍ എത്തുന്നു.അവരെ പ്രോത്സാഹിപ്പിക്കെണ്ടതും വിജയിപ്പിക്കെണ്ടതും ഇനി താളിയോല കുടുംബം ആണ് .ഓണ്‍ലൈന്‍ ലോകത്ത് സമാനതകൾ ഇല്ലാതെ നമ്മള്‍ അവതരിപ്പിക്കുന്ന ഈ ഉത്സവത്തെ നിങ്ങള്‍ ഏവരും വിജയിപ്പിക്കും എന്ന ശുഭ പ്രതീക്ഷയോടെ സ്നേഹപൂര്‍വ്വംതാളിയോല അഡ്മിന്‍ ടീം

No comments:

Post a Comment